ഞാൻ : “അമ്മ വന്നു… നീ മോളെ അമ്മയുടെ കയ്യിൽ കൊടുക്ക്.. ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ.”…
“കുഞ്ഞിനെ പോലും നോക്കാൻ വയ്യ നന്ദേട്ടന് അല്ലേ”… ശരി…”രാത്രിയിൽ ചക്കരെ മുത്തേന്നും വിളിച്ച് ഇങ്ങുവാ” അപ്പോൾ കാണാം… എന്ന് പറഞ്ഞ് ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്ന അഞ്‌ജലിയെ നോക്കി ചിരിച്ച്… തലവഴി ബെഡ് ഷീറ്റ് പുതച്ച് ഉറക്കത്തിലേയ്ക്ക് പോയ്…….. പെട്ടന്നാണ് തണുത്ത വെള്ളം തലവഴി വീണത്….ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് നോക്കുമ്പോൾ ….കയ്യിലൊരു പാത്രവുമായി നിൽക്കുന്ന അഞ്ജലിയെ ആണ് കണ്ടത്….ഉറക്കം നഷ്ടപെടുത്തിയതിന്റെ ദേഷ്യവും.. സങ്കടവും ഉണ്ടെങ്കിലും എന്നെ നോക്കി ചിരിയ്ക്കുന്ന അഞ്ജലിയെ കണ്ടപ്പോൾ ഞാനും ചിരിച്ച് പോയി….ദേഷ്യം മുഖത്ത് വരുത്തിയിട്ട്……..
ഞാൻ : “എന്ത് പണിയാടി നാറി കാണിച്ചേ….. പോക്രിത്തരം കാണിക്കുന്നോ”….ഈയിടെയായ് കുറച്ചു കൂടുന്നുണ്ട്…”
അഞ്‌ജലി : കണക്കായ് പ്പോയി ..അങ്ങനെയിപ്പോ മോൻ സുഖിക്കണ്ട… പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടല്ലേ.. എണീറ്റില്ലെങ്കിൽ ഇനിയും കിട്ടും…..
ഞാൻ : “ഓഹോ അങ്ങനെയാണോ… എങ്കിൽ അതൊന്ന് കാണണമല്ലോ”…
കട്ടിലിൽ നിന്ന് ഇറങ്ങുന്ന എന്നെ കണ്ട് അഞ്‌ജലി ചിരിച്ചോണ്ട് പുറത്തേക്കോടി…. ഉടുതുണിയില്ലാത്ത തിനാൽ ബെഡ്ഷീറ്റും വാരികെട്ടി അവളുടെ പിറകെ താഴെക്കോടി…..ഞാൻ വരുന്നത് കണ്ട് അടുക്കള വഴി അവൾ പുറത്തേക്കോടി… അടുക്കള വാതിലിൽ പാറുക്കുട്ടിയ്ക്ക് പാലിൽ കലക്കിയ…. ബിസ്‌ക്കറ്റ് കുറുക്ക് കോരികൊടുത്ത് കൊണ്ടിരുന്ന അമ്മ ഞങ്ങളെ കണ്ട്……….”ഒരു പെൺകൊച്ചിന്റെ തന്തേം തള്ളേം ആയി എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല രണ്ടിനും…. നിനക്കെങ്കിലും ഇത്തിരി വിവരം ഉണ്ടോ പെണ്ണേ ? .. അവനോ വെളിവില്ലാത്തവൻ …..
ഞാൻ : “അമ്മ ദയവ് ചെയ്ത് ഇതിൽ ഇടപെടരുത്.. അവളെന്തിനാ എന്റെ തലയിൽ വെള്ളം കോരി ഒഴിച്ചതെന്ന് എനിക്ക് അറിയണം ….ഇനി അറിഞ്ഞാലും ഇല്ലെങ്കിലും….അവൾക്ക് ഞാൻ തിരിച്ച് പണി കൊടുത്തിരിക്കും….നന്ദനാ ഈ പറയുന്നത് “…..നിന്നെ എന്റെ കയ്യിൽ കിട്ടും… .ഞാൻ പറയുന്നത് കേട്ട് ഉണ്ടക്കണ്ണ് വിടർത്തി നോക്കിയിട്ട്…
അഞ്‌ജലി : “അയ്യടാ….നോക്കിയിരുന്നോ ഇപ്പൊ കിട്ടും….ഇന്നലെ എന്നോട് പറഞ്ഞതാ അമ്മേ എനിക്ക് ചെടി നടാൻ സഹായിക്കാമെന്നും…. അത് കഴിഞ്ഞ് കടമ്പനാട്ട് കൊണ്ടുപോകാമെന്നും…. രാവിലെ കുഞ്ഞിനെ ഒന്ന് എടുക്കാൻ പറഞ്ഞിട്ട് പോലും കേൾക്കാതെ…. പോത്ത് പോലെ കിടന്നുറങ്ങുന്നു ….അത്കൊണ്ടാ ഞാൻ ഇച്ചിരി വെള്ളം മുഖത്തു തളിച്ചത്…..അതിനിപ്പോ ഇത്ര വല്യ പ്രശ്നം ആക്കണ്ട കാര്യം ഒന്നുമില്ല…..ഒന്ന് തോർത്തിയാൽ പോരെ പിന്നെന്താ…?