അഞ്‌ജലി :” കളിയാക്കണ്ട..ട്ടോ…ഞാൻ പറഞ്ഞത് സത്യമാണ്…. വിശ്വേട്ടന്റെ കയ്യിൽ നല്ല പൈസ ഉണ്ട്….. ഇപ്പോൾ കൃഷി ചെയ്യുന്നത് കണ്ടിട്ടാണോ…? ആള് നല്ല എഡ്യൂക്കേറ്റഡ് ആണ്…. എറണാകുളത്തു സോഫ്റ്റ്‌വെയർ കമ്പനിയൊക്കെയുണ്ട്…..കണ്ടാൽ തോന്നില്ലെങ്കിലും…മുടിഞ്ഞ കാശാണ്….
അഞ്‌ജലി പറഞ്ഞെത് കേട്ട് സത്യത്തിൽ ഞാൻ ചെറുതായ് ഞെട്ടി ….. കാരണം അതെനിക്കൊരു പുതിയ അറിവായിരുന്നു…..റബ്ബറും വാഴ കൃഷിയും മൊക്കെ ചെയ്യുന്നത് അറിയാമായിരുന്നെങ്കിലും ഇത് അവൾ എന്നോട് ഇത് വരെ പറഞ്ഞിട്ടു ണ്ടായിരുന്നില്ല……. അവളെ നോക്കി ചിരിച്ച് കൊണ്ട്….
ഞാൻ : ” സമ്മതിച്ചു പൈസ ഉണ്ട്.”…. വീട് വൃത്തി യാക്കുന്നതിന് മുൻപ്….ഇന്ന് തന്നെ നിന്റെ വിരലിലെ നഖങ്ങൾ ആണ് ആദ്യം വെട്ടി ക്കളയേണ്ടത്……
അഞ്‌ജലി :” അയ്യടാ മോനെ… ഇങ്ങ് വാ.. കൊല്ലും ഞാൻ”….
“നൊന്തോ.”… ന്ന് ചോദിച്ച് അവളെന്നെ പിച്ചാൻ വന്നെങ്കിലും ഞാൻ ഓടി മാറിയിരുന്നു…. ചിരിച്ച് കളിച്ച് വീട്ടിലേക്ക് നടന്നു……. പിന്നെയങ്ങോട്ടുള്ള ദിവസങ്ങളിൽ വിരുന്നുണ്ണലുകളുടെ ദിവസങ്ങൾ ആയിരുന്നു…… ഒരു ദിവസം വിശ്വേട്ടൻ ഞങ്ങൾ എല്ലാവരെയും ഒരുമിച്ച് ഇല്ലിയ്ക്കലിലേക്ക് ക്ഷണിച്ചു………… ………………………………………………………………………………
. ………..” ഇല കൊഴിയും പോലെ വർഷങ്ങൾ കടന്ന് പോയെങ്കിലും… നന്ദന്റെയും അഞ്ജലിയുടെയും സ്നേഹത്തിന് ഇത് വരെ ഒരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു”……
“നന്ദേട്ടാ…ട്ടാ….. എണീക്കാൻ” എന്ന അലർച്ച കേട്ടാണ് രാവിലെ ഉണർന്നത്…….കണ്ണ് തിരുമ്മി തുറക്കുമ്പോൾ പാറുക്കുട്ടിയെ കയ്യിൽ പിടിച്ച് അഞ്‌ജലി നിൽക്കുന്നു…… “എന്താടി …? മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ.”…
അഞ്‌ജലി : ” എത്ര നേരമായി കിടന്ന് വിളിക്കുന്നു… പോത്ത് പോലെ കിടന്നുറങ്ങിക്കോണം….. എണീറ്റ് കുഞ്ഞിനെ പിടിച്ചേ…. എനിക്ക് ജോലിയുണ്ട്…..”
ഞാൻ : “നീ പൊയ്‌ക്കെ പെണ്ണേ…. അമ്മയെന്തേ… അമ്മയുടെ കയ്യിൽ കൊടുക്ക് നീ”……
അഞ്‌ജലി : “അമ്മയില്ല…അമ്പലത്തിൽ പോയി” …… പാറു കുട്ടിയെ എന്റെ നേരെ നീട്ടിക്കൊണ്ട്….”പിടിച്ചേ അടുപ്പിൽ ദോശ ഇരിക്കുവാ” ….
ഞാൻ കുഞ്ഞിനെ വാങ്ങാതെ ചരിഞ്ഞു കിടക്കുന്നത് കണ്ട്….ദേഷ്യത്തോടെ എന്റെ ചന്തിയിൽ ആഞ്ഞൊരു അടിത്തന്നിട്ട്…. “നന്ദട്ടാ….ട്ടാ….എണീക്കാനാണ് പറഞ്ഞെത്”…… അവളുടെ ശല്യം സഹിക്കാനാവാതെ അവസാനം ഗതികെട്ട് എണീറ്റ് കട്ടിലിൽ തന്നെ ചാരിക്കിടന്നു….. എന്നെ നോക്കി കുഞ്ഞിപ്പല്ല് കാട്ടി ചിരിക്കുന്ന പാറുക്കുട്ടിയ്ക്ക് നേരെ കയ് നീട്ടുമ്പോൾ…. ” മോളെ ” ന്നുള്ള അമ്മയുടെ വിളി കേട്ട്….നീട്ടിയ കൈകൾ ഞാൻ പിൻവലിച്ചു….എന്റെ കയ്യിൽ വരാൻ വേണ്ടി പാറുക്കുട്ടി കിടന്ന് കരയാൻ തുടങ്ങി….അഞ്ജലിയെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട്…..