ഒന്നും മനസ്സിലാവാതെ അഞ്‌ജലി എന്റെ മുഖത്തേക്ക് നോക്കി……അവളുടെ തോളിൽ കയ്യിട്ട്
ഞാൻ : “ഇതാണ് മോളെ അച്ചു…. ഈ നന്ദൻ ജനിച്ച് …. പിച്ചവെച്ച്…. ഓടിക്കളിച്ച് വളർന്ന പനയ്ക്കൽ തറവാട്”….
അഞ്‌ജലി വിശ്വസിക്കാനാവാതെന്നപ്പോലെ…. ഉണ്ടക്കണ്ണുകൾ വിരിയിച്ച്…ആ പഴയ വീടിന്റെ ഭംഗിയും ഇപ്പോഴത്തെ അവസ്ഥയും നോക്കി നിന്നു… പിന്നെ തിരിഞ്ഞ് എന്നെനോക്കി..
അഞ്‌ജലി : “സത്യമായിട്ടും ഇത് നന്ദേട്ടന്റെ വീടാണോ”…?
ഞാൻ : “മ്മ്… അതെ സത്യം……ഇഷ്ടപ്പെട്ടോ”….?
അഞ്‌ജലി : “സത്യമായിട്ടും ഒത്തിരി ഇഷ്ടായ്… ഇത്രയും ഭംഗിയുള്ള വീട് എന്തിനാ ഏട്ടാ നശിപ്പിക്കുന്നത് “…. ഇത് ശരിയാക്കിയാൽ പോരായിരുന്നോ…? അല്ലെങ്കിൽ ഇത്രെയും സ്ഥലം ഉണ്ടായിട്ട് ഇവിടെ വീട് വെച്ചാൽ പോരായിരുന്നോ നന്ദേട്ടന്” …?
അവളുടെ വാ തോരാതെയുള്ള സംസാരം കേട്ട് ചിരിച്ചുകൊണ്ട്
ഞാൻ : “തനിക്കങ്ങ് പിടിച്ചു പോയെന്ന് തോന്നുന്നല്ലോ….”അതൊക്കെ വലിയ കഥയാണ്…… താൻ വാ വഴിയേ പറയാം”…
അഞ്‌ജലി : ” മ്മ്…..സത്യം ഒത്തിരി ഇഷ്ടപ്പെട്ടു… എനിക്ക് ഇങ്ങനെ യുള്ള പഴയ വീടാണ് ഇഷ്ടം നന്ദേട്ടാ….നമുക്കിത് ശെരിയാക്കിക്കൂടെ”… ഇങ്ങനെ നശിപ്പിക്കാതെ”…
ഞാൻ : “എനിയ്ക്കും ആഗ്രഹം ഉണ്ടെടോ….. പക്ഷെ കയ്യിൽ എന്തെങ്കിലും വേണ്ടേ….. ഇപ്പോൾ തന്നെ വീട് വെച്ചതിന്റെ കടങ്ങൾ ബാക്കിയാണ്……. വേറെയും ചെറിയ കടങ്ങൾ ബാക്കിയുണ്ട്.. അതൊക്കെ കഴിയട്ടെ നമുക്ക് നോക്കാം…..ഞാൻ പറഞ്ഞത് കേട്ട്….. ചിന്തിച്ചു നിന്ന ശേഷം…..
അഞ്‌ജലി : “സാരമില്ലേട്ടാ… എല്ലാം ശെരിയാകും… ഇനി ഞാനും ഇല്ലേ നന്ദേട്ടന്റെ കൂടെ”…… അവളെന്റെ അവസ്ഥകൾ വേഗം മനസ്സിലാക്കു ന്നുണ്ടെന്ന് ഓർത്തപ്പോൾ വല്ലാത്ത സന്തോഷം തോന്നി…..ഇന്നലെ രാത്രിയിൽ കണ്ട പെണ്ണല്ലന്ന് തോന്നി…..
ഞാൻ : “മ്മ് ” ശരി താൻ വാ പോകാം…..
അഞ്‌ജലി : “അതല്ലെങ്കിൽ നമുക്ക് വിശ്വേട്ടനോട് പറയാം…..വിശ്വേട്ടന് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ വലിയ താല്പര്യമാണ് “…..
ആ പറഞ്ഞതെനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും… അവളെ കളിയാക്കാൻ വേണ്ടി ചിരിച്ചു കൊണ്ട്…
ഞാൻ : “അതെന്താ വിശ്വേട്ടന്റെ കയ്യിൽ കോടികൾ എടുക്കാനുണ്ടോ…..? ഉണ്ടെങ്കിൽ കുറച്ചു നമ്മൾ പാവത്തുങ്ങൾക്കും തരാൻ പറ…..
അവളുടെ വിരലിലെ കൂർത്ത നഖങ്ങൾ കൊണ്ട് എന്റെ കയ്യിൽ അള്ളിപിടിച്ചു ചെറുതായി വേദനിപ്പിച്ചു കൊണ്ട്….