ഞാൻ : “സാരമില്ല വരട്ടെ”…. “അടങ്ങികിടക്കെടി പെണ്ണെ അവിടെ”….
അവൾ പിന്നെയും കൊഞ്ചിക്കൊണ്ടിരുന്നു…….
ഞാൻ : “ഇതെന്താ രാവിലെ കുളിച്ചൊരുങ്ങി… സെറ്റ് സാരിയൊക്കെ ഉടുത്ത്”…..പുതുമോടി ആയത് കൊണ്ടാണോ…?
അഞ്‌ജലി : “അയ്യേ…അതൊന്നുമല്ല…… വീട്ടിലാണെങ്കിലും ഞാൻ സ്കൂളിൽ പോകാത്ത ദിവസവും രാവിലെ കുളിക്കും……പിന്നെ സാരി ഉടുത്തത് അമ്മ പറഞ്ഞിട്ടാണ്… അമ്പലത്തിൽ പോകാൻ……. നന്ദേട്ടനെ വിളിക്കാൻ പറഞ്ഞു…… വിട്… ഏട്ടാ.. പോയ് കുളിയ്ക്ക്…..
മ്മ്..ഞാൻ മൂളിക്കൊണ്ട് അവളെ കെട്ടിപിടിച്ച് കഴുത്തിലേയ്ക്ക് ചുണ്ടുകൾ അടിപ്പിച്ചു.. പെട്ടെന്നാണ് എന്റെ നെഞ്ചിൽ ഒരു പിച്ച് കിട്ടിയത് …. “ആാാ..ഹ്… അമ്മേ ” ഞാൻ വേദനയാൽ നിലവിളിച്ചു പോയിരുന്നു…..കയ്യ് അയഞ്ഞതും അവൾ തള്ളിമാറ്റി ഓടുകയും ചെയ്തു…. ഞാൻ നെഞ്ചിൽ തടവി…..ബെഡ്ഷീറ്റെടുത്തു അരയിൽ ചുറ്റി അവളെ പിടിക്കാൻ കട്ടിലിൽ നിന്നിറങ്ങാൻ തുടങ്ങിയതും….
“അവൻ എണീറ്റില്ലേ മോളെ “…. ന്ന് ചോദിച്ച് അമ്മ ഉള്ളിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു ……
അഞ്‌ജലി : “എണീറ്റമ്മേ”…. എന്നെ നോക്കി ചിരിച്ച്… മുഖംകൊണ്ട് കോട്ടി കാണിച്ച് പറഞ്ഞു….
അമ്മ :” നന്ദാ.. നീ കുളിച്ചിട്ട് മോളേം കൊണ്ട്…. പനയ്ക്കൽ വരെ പോയിട്ട് വാ”….
ഞാൻ : “മ്മ്….. ഞാൻ മൂളി… ചായ എടുത്ത് കുടിച്ചു..
അമ്മ അഞ്ജലിയോട് എന്തൊക്കെയോ സംസാരിച്ചിരുന്നു……റൂമിൽ നിന്ന് പോകാനുള്ള ഒരു ലക്ഷണവും കാണാത്തതിനാൽ… ഞാൻ കുളിയ്ക്കാനായ് ബാത്റൂമിലേക്ക് കയറി….. അപ്പോഴും അഞ്‌ജലി എന്നെ നോക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു……………………………………………………………………………………………………………………..
തന്റെ കുടുംബത്തിന്റെ പരദേവതയായ ദുർഗ്ഗാക്ഷേത്രവും… സർപ്പക്കാവും ക്ഷേത്രകുളവും….വലിയ ചിറയും കൂടി ചേർന്ന പനയ്ക്കൽ ഭഗവതിയുടെ മുന്നിൽ തൊഴുത് ഇറങ്ങുമ്പോൾ….. നെറുകയിൽ സിന്ദൂരവും…. നെറ്റിയിൽ ചന്ദനകുറിയും …. തലമുടിയിൽ തുളസിക്കതിരും ചാർത്തി…. സെറ്റ് സാരിയിൽ അതിസുന്ദരിയായ്…. തന്റെ ഭാര്യ അഞ്‌ജലികുട്ടി എന്റെ നെറ്റിയിൽ ചന്ദനക്കുറി തൊടുവിച്ച് കൊണ്ട്….. “നന്ദേട്ടാ….. എന്തോ സർപ്രൈസ് തരാമെന്ന് പറഞ്ഞിട്ട്”……?
ഞാൻ :” സർപ്രൈസ് ഒന്നുമല്ലടോ …. ഒരു കാര്യം കാണിച്ചു തരാം…. താൻ വാ”…….
അവളുടെ കയ്യും പിടിച്ച് ക്ഷേത്രമതിൽ കെട്ടിനപ്പുറത്തേയ്ക്ക്….കയ് ചൂണ്ടിക്കാണിച്ച് അഞ്ജലിയെയും കൊണ്ട് അവിടേയ്ക്ക് നടന്നു…….
“ആ വലിയ പുരയിടത്തിന്റെ ഒത്തനടുക്ക് പഴയകാലത്തെ ഓർമിപ്പിക്കുന്ന…..തടിയിൽ കൊത്തിയ ചിത്രപണികളോട് കൂടിയ…തൂണുകളും ഭിത്തികളു മുള്ള ……കാടുപോലെ ചെടികളും പുല്ലുകളും മേൽക്കൂരയിലേക്ക് വളർന്ന്… ഉണങ്ങിയ നാളികേരങ്ങളും …..കരിയോലകളും… കൊതുമ്പുകളും മച്ചങ്ങകളും വീണ് വികൃതമായ്…. ചിതലരിച്ച് നശിച്ചു കഴിഞ്ഞിരുന്ന… ഒരു പഴയ തറവാടിന്റെ മുറ്റത്തേയ്ക്കാണവർ ചെന്ന് നിന്നത്”…..