വ്യത്യസ്ഥമായൊരു വിഷയം എന്ന് എനിക്ക് തോന്നിയ ഒരു കഥയുമായാണ് ഇത്തവണ ഞാൻ വന്നിരിക്കുന്നത്.. നിങ്ങളെങ്ങിനെ സ്വീകരിക്കുമെന്നറിയില്ല..
ഏതായാലും ഇതിന്റെ ഒരു പാർട്ട് കൂടി എഴുതി വെച്ചിട്ടുണ്ട്.
പല പല പ്രമേയത്തിലുള്ള കഥകളുമായി ഞാനിനിയും ഇവിടെയുണ്ടാവും..
സ്നേഹത്തോടെ, സ്പൾബർ❤️
ഏക മകളുടെ വിവാഹം കൂടി കഴിഞ്ഞതോടെ രാമേട്ടന്റെ ജീവിതം തീർത്തും ദുസഹമായി..
മോളുണ്ടായിരുന്നപ്പോൾ ഇത്ര പ്രശ്നമില്ലായിരുന്നു..
അവൾ വീട്ടിലുള്ള സമയത്തെങ്കിലും അൽപം സമാധാനമുണ്ടായിരുന്നു..
എന്നാലിപ്പോൾ വീട്ടിലേക്ക് വരാനേ തോന്നുന്നില്ല..
ഇങ്ങിനെ ജീവിതത്തിൽ യാതൊരു സമാധാനവുമില്ലാതെ എത്രനാൾ തനിക്ക് ജീവിക്കാൻ കഴിയുമെന്ന് വേദനയോടെ രാമേട്ടൻ ഓർത്തു..
തന്റൊപ്പം പണിയെടുക്കുന്നവരുടെയൊക്കെ കുടുംബജീവിതം കണ്ടാൽ രാമേട്ടന് അസൂയ തോന്നും..
തന്റെ മാത്രം ജീവിതമെന്തേ ഇങ്ങിനെയായി എന്ന് രാമേട്ടന് മനസിലായില്ല..
ഒരുപാട് താഴ്ന്ന് കൊടുത്തു..
പലതും സഹിച്ചു..
ഇന്ന് ശരിയാവും, നാളെ ശരിയാവും എന്ന് കരുതി ഇരുപത് വർഷം ജീവിച്ചു..
ഒന്നും ശരിയായില്ലെന്ന് മാത്രമല്ല, കൂടുതൽ മോശമാവുകയാണ് ചെയ്തത്..ഇനിയെത്ര നാൾ താനിങ്ങനെ ജീവിക്കുമെന്നോർത്ത് രാമേട്ടൻ ഉരുകുയാണ്..
.✍️✍️✍️
ഇരുപത്തഞ്ചാം വയസിലാണ്, നാട്ടുകാരെല്ലാം രാമേട്ടൻ എന്ന് വിളിക്കുന്ന രാമകൃഷ്ണൻ, ഇരുപത് കാരിയായ ജയയെ വിവാഹം കഴിച്ചത്..
ഭർത്താവിനെ വരച്ചവരയിൽ നിർത്തിയാലേ കുടുംബജീവിതം മുന്നോട്ട് പോവൂ എന്നാണ് കല്യാണത്തിനൊരുങ്ങിയ ജയക്ക് അവളുടെ അമ്മ ആദ്യം തന്നെ നൽകിയ ഉപദേശം..
എങ്ങിനെയാണ് ഭർത്താവിനെ വരുതിക്ക് കൊണ്ട് വരേണ്ടത് എന്നും ആ തള്ള മകൾക്ക് ഉപദേശിച്ചു..
അതനുസരിച്ച് കല്യാണം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ജയ, ഭർത്താവിനെയും കൊണ്ട് വാടകക്ക് മാറി..
രാമേട്ടന്റെ കുടുംബത്തിൽ വൻ കലഹം ഉണ്ടാക്കിയാണ് ജയ അവിടുന്നിറങ്ങിയത്..
പാവത്താനായ രാമേട്ടന് ഭാര്യ പറയുന്നത് കേൾക്കാനേ കഴിഞ്ഞുള്ളൂ.. അന്ന് മുതൽ ജയയുടെ അടിമയാണ് രാമേട്ടൻ..
ജയ, അവളുടെ അമ്മയുടെ ഉപദേശ പ്രകാരമാണ് രാമേട്ടനോട് പെരുമാറിയത്..
അവൾ രാമേട്ടനെ സ്നേഹിച്ചില്ലെന്ന് മാത്രമല്ല,പെരുമാറ്റവും വളരെ ക്രൂരമായിരുന്നു..
എതിർത്ത് പറയാൻ രാമേട്ടന്റെ നാവ് പൊന്തിയുമില്ല..
അഥവാ അയാളുടെ ഒച്ചയൊന്ന് പൊങ്ങിയാ, ഒറ്റ നോട്ടം കൊണ്ട് അയാളെ വിറപ്പിച്ച് നിർത്താനും ജയക്ക് കഴിഞ്ഞു..