“നാളെ നേരം വെളുക്കുന്നത് വരെ ഇതിനുള്ളിൽ കിടക്കണം നീ…
ജയക്കെതിരെ ഇനി നിന്റെ നാവ് പൊന്തിയാ മരണമായിരിക്കും നിനക്കുള്ള ശിക്ഷ…
എന്നെ മര്യാദ പഠിപ്പിക്കാൻ നിനക്ക് കഴിയില്ലെടാ പട്ടീ..
ജയയെ മുഴുവനറിയില്ല നിനക്ക്… ഹും….”
പുറത്ത് നിന്ന് വാതിൽ അവൾ വലിച്ചടച്ച് കുറ്റിയിട്ടു..
രാമേട്ടൻ നടുങ്ങിപ്പോയിരുന്നു..
പലതവണ അവൾ ശിക്ഷിച്ചിട്ടുണ്ടെങ്കിലും ഇത് പോലൊന്നും ഇത് വരെ ചെയ്തിട്ടില്ല..
എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നിലത്തേക്കിരുന്നയാൾ പൊട്ടിക്കരഞ്ഞു..
ദൈവം വിചാരിച്ചാ പോലും തന്റെ വിധി തിരുത്താൻ കഴിയില്ലെന്ന് അയാൾ വേദനയോടെ ഓർത്തു…
കത്തിയാളുന്ന ക്രോധത്തോടെ ജയ ബെഡിൽ മലർന്ന് കിടന്നു..
അവിടെ കിടക്കട്ടെ…
നേരം വെളുക്കുന്നത് വരെ കക്കൂസിൽ കിടക്കട്ടെ ചെറ്റ..
താനൊന്ന് താഴ്ന്ന് കൊടുത്താൽ അവൻ തലയിൽ കേറുമെന്നുറപ്പായി..
പാടില്ല…
താൻ വരച്ചവരയിൽ നിന്ന് ഒരൽപം പോലും അവൻ മാറിക്കൂട..
ഇത്ര കാലം എങ്ങിനെ കൊണ്ട് നടന്നോ അത് പോലെത്തന്നെ ഇനിയും കൊണ്ട് നടക്കാൻ ഈ ജയക്കറിയാം…
അതിനാരെയൊക്കെ അവൻ കൂട്ട് പിടിച്ചാലും തനിക്കൊരു പുല്ലുമില്ല..
അവൻ… ഉമ്മർ… അവനെയാണിനി തനിക്ക് വേണ്ടത്..
ഈ ജയ ആരാണെന്ന് അവന് കാട്ടിക്കൊടുക്കണം…
സ്വന്തം ഭർത്താവിനെ നിലക്ക് നിർത്തിയ അവൻ തനിക്ക് വെറും കൃമിയാണ്..
ഈ ആണുംപെണ്ണും കെട്ടവന്റെ കൂട്ടുകാരനല്ലേ..അവനും അത് പോലെത്തന്നെയാകും..
പക്ഷേ, അവൻ പറഞ്ഞ രണ്ട് മൂന്ന് കാര്യങ്ങൾ..
അത് മറക്കാൻ തനിക്കാവില്ല.. പൊറുക്കാനും..