നീ ഉണർന്നൊഴുകുമോ..? 1 [സ്പൾബർ]

Posted by

രാമേട്ടൻ ദീർഘമായൊന്ന് നിശ്വസിച്ചു..
ഉമ്മറിനോട് എല്ലാം തുറന്ന് പറയാൻ രാമേട്ടൻ തീരുമാനിച്ചിരുന്നു..
ഇനിയിത് ആരോടെങ്കിലും പറയാതിരിക്കാനാവില്ല..
ഈ സമ്മർദ്ദം താങ്ങാൻ പറ്റാതായിരിക്കുന്നു..
ഇവൻ ചോദിച്ച സ്ഥിതിക്ക് പറയാം..
അങ്ങിനേലും കുറച്ച് ആശ്വാസം കിട്ടട്ടെ..

“ ഒന്നൂടി ഒഴിക്ക് ഉമ്മർകുട്ടീ…”

അവൻ വേഗം ഒന്നൂടി ഒഴിച്ച് രാമേട്ടന് കൊടുത്തു..
അതും ഒറ്റവലിക്കയാൾ അകത്താക്കി.

പിന്നെ രാമേട്ടൻ പറയാൻ തുടങ്ങി..
പ്രക്ഷുബ്ധമായ മനസോടെ, നിറകണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെ, വേദനയാൽ നുറുങ്ങുന്ന ഹൃദയത്തോടെ രാമേട്ടനെല്ലാം പറഞ്ഞു..

വിവാഹം കഴിഞ്ഞിന്നോളം താനനുഭവിച്ച മാനസികവും, ശാരീരികവുമായ പീഢനങ്ങളെല്ലാം അയാൾ ഉമ്മറിന്റെ മുന്നിൽ തുറന്ന് വെച്ചു..

ഒട്ടും വിശ്വസിക്കാൻ പറ്റാത്ത ഒരു കെട്ട്കഥ പോലെയാണ് ഉമ്മറെല്ലാം കേട്ടത്..
ഇങ്ങിനെയൊക്കെ ഒരു സ്ത്രീക്ക് പെരുമാറാൻ കഴിയുമോ എന്നവൻ അമ്പരന്നു..
അതും സ്വന്തം ഭർത്താവിനോട്… ?.

“എന്റെ രാമേട്ടാ.. കരിങ്കല്ല് പിടിച്ച് തഴമ്പായ കയ്യല്ലേ നിങ്ങളുടേത്…?.
അവളുടെ കരണം നോക്കി ആദ്യം തന്നെ ഒന്ന് പൊട്ടിച്ചിരുന്നേൽ ഇത് വല്ലതും സംഭവിക്കുമായിരുന്നോ… ?”..

എല്ലാം കേട്ട് കഴിഞ്ഞ് അവന്റെ ആദ്യ പ്രതികരണം അതായിരുന്നു..എന്തിനേയും കൈകരുത്ത് കൊണ്ട് നേരിടുന്ന അവന് അങ്ങിനെ പറയാനേ അറിയൂ..

ജയയെ അവനിത് വരെ കണ്ടിട്ടില്ല.. എങ്കിലും അവൻ ഏറ്റവും വെറുക്കുന്ന സ്ത്രീ അവളായി.. ഈ പാവത്തിനെ ഇട്ട് കഷ്ടപ്പെടുത്തുന്ന അവളെ രണ്ട് കൊടുക്കാനും അവൾക്ക് തോന്നി..

Leave a Reply

Your email address will not be published. Required fields are marked *