അന്ന : മോളെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.
നയന :അതിനു അവൾ കൊച്ചല്ലേ ചേച്ചി. പഠിക്കാനും മിടുക്കി ആണല്ലോ പിന്നെ എന്താ.
അന്ന : അത് കൊണ്ട് മാത്രം പോരല്ലോ മോളെ പഠിപ്പിച്ചു വലുതാക്കിയിട്ടിനി ആരെ കാണിക്കാന അത്രയക്കെ പഠിച്ചാൽ മതി. എന്നെ കൊണ്ട് പറ്റുവോ മോളെ അവളെ പഠിപ്പിക്കാൻ
അന്ന ചേച്ചിയുടെ കണ്ണ് നിറഞ്ഞു.
നയന: ചേച്ചി ഞാൻ പറഞ്ഞിട്ടുള്ളത് അല്ലെ എന്ത് ആവിശ്യം ഉണ്ടങ്കിലും എന്നോട് പറയാൻ.
അന്ന : ആഗ്രഹിക്കാനും വേണം മോളെ ഒരു പരിതി.
നയന : ചേച്ചി ഞങ്ങളെ അങ്ങനെ ആണോ കണ്ടേക്കുന്നെ?
അന്ന : അയ്യോ മോളെ അങ്ങനെ അല്ല. ഏത്ര എന്ന് വച്ചിട്ടാ നിങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ.
നയന : ആർക്കു ബുദ്ധിമുട്ട്. അമ്മയുടെ സ്ഥാനം ആണ് ചേച്ചിക്ക്.
ചേച്ചി അവരോട് വരണ്ട എന്ന് പറഞ്ഞേക്. അവളെ നമുക്ക് പഠിപ്പിക്കാം. അതിനു അല്ലെ ഞങൾ എല്ലാം ഇവിടെ ഉള്ളത്.
ചേച്ചി എന്നെ കെട്ടിപിടിച്ചു കരഞ്ഞു.
മോളെ ഞാൻ ഇതിനൊക നിങ്ങളോട്.
ആഹ ഇതു നല്ല കഥ. ചേച്ചി ചെല്ല് ബാക്കി എല്ലാം നമുക്ക് ശെരിയാകം
ഞാൻ ഒന്ന് കിടക്കട്ടെ ഇന്നലെ ലേറ്റ് ആയിട്ട് ആണ് എത്തിയെ.നല്ല ക്ഷീണം. ഞാൻ ഒന്ന് കിടക്കട്ടെ
(തുടരും )