പിറ്റേന്ന് രാവിലെ അവിടെ നിന്നും വീട്ടിലേക്കു പുറപ്പെടാൻ നേരം ലൈല കാണാതെ റജീനയെ കെട്ടിപ്പിടിച്ചു ഞാൻ പറഞ്ഞു.
” ഇനി എന്നാണ് റെജി നമുക്കൊന്നു കൂടാൻ പറ്റുക , വഴിയുണ്ടാക്കാം നീ റെഡി ആണോ ?”
അവൾ എന്നെ നോക്കി നാണത്തിൽ പൊതിഞ്ഞ ഒരു ചിരി സമ്മാനിച്ചു . തുടർന്ന് ഞാനും ലൈലയും മോനും കൂടി എന്റെ വീട്ടിലേക്കു പുറപ്പെട്ടു . ലൈലാക്കും മോനും ഓരോ ഡ്രസ്സ് വാങ്ങാൻ ടെസ്റ്റൈൽസ് ഷോപ്പിൽ കയറി ഡ്രെസ്സും വാങ്ങിച്ചു കൊണ്ട് വീണ്ടും വീട്ടിലേക്കു യാത്ര തിരിച്ചു .
ഹൈവേ യിൽ കണ്ട ഇന്ത്യൻഓയിൽ പെട്രോൾ പമ്പിലേക്കു വണ്ടി കയറ്റി . വണ്ടിയിൽ പെട്രോൾ അടിക്കുംന്നേരം “സലാം , ഹലോ സലാം” എന്ന വിളികേട്ടു ഞാൻ ചുറ്റും നോക്കി .
“ഇതാ ഇവിടെ…..ഇങ്ങോട്ട് നോക്ക്”
ശബ്ദം കേട്ട സൈഡിലേക്ക് നോക്കുമ്പോൾ ദുബായിൽ നിന്നും വരുമ്പോൾ എന്നോടൊപ്പം വിമാനത്തിൽ യാത്രചെയ്ത റഫീഖിനെ കണ്ടു .
ചിരിച്ചു കൊണ്ട് ഞാൻ കൈവീശി “ഹലോ റഫീഖ് ., എവിടെക്കാ യാത്ര ”
എന്റെ ചോദ്യത്തിന് ഉത്തരമായികൊണ്ട് റഫീഖ് പറഞ്ഞു . “നാട്ടിലേക്കാ …. നീ വണ്ടി സൈഡാക്ക് “.
ഞാൻ പെട്രോൾ അടിച്ച ക്യാഷ് കൊടുത്തു പമ്പിൽ ഒരുസൈഡിൽ കാർ ഒതുക്കിയിട്ടു . റഫീഖും എന്റെ കാറിനു പുറകിൽ അവന്റെ ഇന്നോവ ഒതുക്കി പുറത്തിറങ്ങി കൈകൾ കൊടുത്തു .
“എവിടെ പോയി വരുവാ”? ഞാൻ ചോദിച്ചു .
” ഒന്നും പറയണ്ട …ദുബായിൽ എന്നോടൊപ്പം വർക്ക് ചെയ്യുന്ന ആളുടെ മോളെ കല്യാണായിരുന്നു ഇന്നെലെ . അങ്കമാലിയിൽ . അവിടെ നിന്ന് വെളുപ്പിന് പുറപ്പെട്ടതാ . അപ്പോളാ നിന്നെ അവിചാരിത മായി കണ്ടത് . നിന്റെ നമ്പറും എന്റെ കയ്യിൽ നിന്ന് മിസ്സായി. എന്താണ് വിവരം . സുഖമല്ലേ”? റഫീഖ് പറഞ്ഞു നിർത്തി.
” ഞാൻ വൈഫ് ഹൗസിൽ നിന്നും എന്റെ വീട്ടിലേക്കു പൂവാണ് .” ഞാൻ പറഞ്ഞു .
“ആണോ….ഫാമിലി ഉണ്ടോ കൂടെ “?
എന്റെ കാറിലേക്ക് നോക്കി റഫീഖ് ചോദിച്ചു . ഞാൻ ഉണ്ടെന്ന് തലയാട്ടി തുടർന്ന് കാറിന്റെ ഡോർ തുറന്നു ലൈലനോട് പുറത്തിറങ്ങാൻ പറഞ്ഞു. അവൾ പുറത്തേക്കിറങ്ങി . അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഇന്നോവയുടെ ഡോർ തുറന്നു ഹൈഹീൽ ചെരിപ് പുറത്തേക്കു നീണ്ടു. വെളുത്ത കാലിനു മാറ്റുകൂട്ടുന്ന സ്വർണ്ണപദസരവും കഴിഞ്ഞു പട്ടുസാരിയിൽ പൊതിഞ്ഞ സുന്ദരി പുറത്തിറങ്ങി . സ്റ്റെപ്കട്ടിങ് ചെയ്ത മുടി കാറ്റത്തു പാറിക്കളിക്കുന്നു.