വാർപ്പ് പണിക്കരുടെ മുളയും പാലകകളും കടന്നു വീടിനകത്തു കയറി ഞാൻ കോണിപ്പടിയിൽ ഇരുന്നു. എന്റെ ജീവിതത്തിൽ ഒന്ന് ചെളി പുരണ്ടപ്പോൾ പറഞ്ഞ പണ്ടവും പണവും വാങ്ങി കെട്ടിയ അളിയന്മാർക്കും പെങ്ങന്മാർക്കും നാണക്കേടത്ത്രെ അപ്പൊ എനിക്കിതൊന്നും ഇല്ലേ? ചെയ്ത പാപങ്ങൾക്കുള്ള പ്രതിഫലം .
പിറ്റേന്ന് മൂന്ന് മണിയോടെ ഞങ്ങൾ വൈലത്തൂറുള്ള കുഞ്ഞിമുട്ടിക്കയുടെ വീട്ടിലെത്തി ലൈലയുടെ രണ്ട് ആങ്ങള മാരും ഉപ്പയും മറ്റു നാട്ടുപ്രമാണികളും ഉണ്ട്. കുഞ്ഞിമുട്ടിക്ക നാട്ടിലെ പ്രമാണിയും പള്ളിയുടെയും പഞ്ചയത്തിന്റെയും പ്രസിഡന്റാണ് . കുഞ്ഞിമുട്ടിക്കയുടെ വാക്കിന് മറുവാക്കില്ല. കുഞ്ഞിമുട്ടിക്കയുടെ വിശാല മായ മുറ്റത്തു വണ്ടി നിർത്തി വീട്ടിലേക്കു കയറി . പഴയ തറവാട് നീണ്ട വിശാല മായാ ഉമ്മറം . എല്ലാവരും ഇരുന്നു . ചര്ച്ച തുടങ്ങി. ബന്ധം ഒഴിയണം എന്ന് എന്റെ ഭാഗക്കാരുടെ ആവശ്യം കേട്ടപ്പോൾ ന്യായം എന്ന് തോന്നിയ കുഞ്ഞുമുട്ടിക്ക തീരുമാനം എടുത്തു.
കുഞ്ഞുമുട്ടിക്ക:” സംഭവം ഒക്കെ ന്യായാണ്. വേർപ്രിരിണെങ്കിൽ പിരിയാം. കല്യാണ സമയത്തു ഓന്ക്ക് സ്ത്രീധന മായികൊടുത്ത രണ്ട് ലക്ഷം ഉറുപ്പ്യയും 80പവൻ സ്വർണവും ഉണ്ട്. അതിൽ നിങ്ങള് (എന്റെ ഭാഗക്കാരെ നോക്കി) 60 പവനോളം എടുത്തുകുണ്. അത് തിരിച്ചു ഇവർക്ക് കൊടുക്കണം., മാത്രല്ല തെറ്റ് ചെക്കന്റെ അല്ലാത്തോണ്ട് അവന് നഷ്ട പരിഹാരംനിങ്ങളും കൊടുക്കണം(അവരെനോക്കി) . അതുകൊണ്ട് ഞാനൊരു തീരുമാനം പാറയാണ് . സ്ത്രീധന തുക 2 ലക്ഷം ഓൻ കൊടുക്കേണ്ട. പക്ഷെ 60 പവൻ സ്വർണം മടക്കി കൊടുക്കണം ഈ മാസം 30തിയ്യതിക്കുള്ളിൽ.
കുഞ്ഞിമുട്ടിക്ക പറഞ്ഞു നിർത്തി.
എന്റെ നെഞ്ചോന്നു പിടഞ്ഞു 60പവൻ. വീട് പണിക്കു വേണ്ടി വിറ്റതായിരുന്നു. അത് എങ്ങനെ കണ്ടെത്തും. ഞാൻ നിന്നു വിയർത്തു.
കുഞ്ഞുമുട്ടിക്ക വീണ്ടും തുടർന്നു
“ഈ മൊഴി ചൊല്ലൽ വലിയ തെറ്റാണു, പരസ്പരം മറക്കാനും പൊറുക്കാനും കഴിഞ്ഞാ നല്ലത്. അതിനു ഹൈർ കിട്ടും. പെണ്ണും ചെക്കനും ഇവിടെ ഉണ്ടല്ലോ അവര് പരസ്പരം സംസാരിക്കട്ടെ . “
എന്നെ നോക്കികൊണ്ട് വീണ്ടു കുഞ്ഞിമുട്ടിക്ക തുടർന്നു.
” എന്താ ഇസ്മാഇലാജി അവരൊന്നു സംസാരിക്കട്ടെ എന്നിട്ടുപോരെ ബാക്കി കാര്യം”
ഇസ്മായിൽ ഹാജിയും മൂത്താപ്പയും, മറ്റുള്ളവരും അതിനെ പിൻതാങ്ങി.
ഇസ്മായിൽ ഹാജി കുഞ്ഞിമുട്ടിക്കയുടെ തീരുമാനം കേട്ട് എന്നെ നോക്കി . ലൈല ഇവിടെ വന്നിട്ടുണ്ട് .അകത്തു അവളുണ്ട് .ഒരു പക്ഷെ അവളു മായി ഇത്തരം ഒരു കൂടികാഴ്ച കുഞ്ഞിമുട്ടിക്ക ആദ്യമേ കണ്ടുകാണും. ഇസ്മായിൽ ഹാജി എന്നോട് അകത്തു പോയി അവളോട് സംസാരിക്കാൻ പറഞ്ഞു. ഞാൻ പതുക്കെ അകത്തേക്ക് നടന്നു. ഉമ്മറത്ത് നിന്നും വീടിനകത്തു കയറിയ എന്നോട് കുഞ്ഞിമുട്ടിക്കയുടെ ഭാര്യ ആണെന്ന് തോന്നുന്ന സ്ത്രീ ഒരു റൂം ചൂണ്ടി കൊണ്ട് അങ്ങോട്ട് കയറിക്കോ എന്ന് പറഞ്ഞു .