ഞാൻ” ഉം”
കാര്യാ കാരണങ്ങൾ മോനായ എന്നോട് അവിടെയും ഇവിടെയും തട്ടാതെ പറഞ്ഞു. അവസാനം എന്നോട് നാട്ടിൽ പെട്ടന്ന് ചെല്ലാനും പറഞ്ഞു കൊണ്ട് സംസാരം നിർത്തി.
നടുക്കടലിൽ തുഴയില്ലാത്ത തോണിയിൽ ഒറ്റപ്പെട്ട അവസ്ഥ. കോൺക്രീറ്റ് കെട്ടിടങ്ങളിലെ ഇലക്ട്രിക് വിളക്കുകളെയും കടന്നു എന്റെ കണ്ണുകൾ ആകാശത്തേക്ക് നോക്കി പിറകോട്ട് കൈകളൂന്നി ഞാനിരുന്നു.
എന്തായാലും ഇതിനൊരു അവസാനം വേണംനാട്ടിൽ പോകാൻ തീരുമാനിച്ചു. അതിനു മുമ്പ് ഉപ്പാനോട് അവളെയും മോനെയും അവളുടെ വീട്ടിൽ കൊണ്ട് വിടാനുംഞാൻ പറഞ്ഞിരുന്നു. നാലുദിവസത്തിനു ശേഷം എമർജൻസി ലീവ് ശരിയാക്കി ഞാൻ നാട്ടിലേക്കു വിമാനം കയറി.
വീട്ടിലെത്തിയപ്പോൾ ശ്മാശാന മൂകത എന്റെ കെട്ടിച്ചു വിട്ട രണ്ട് പെങ്ങന്മാരും കുട്ടികളും
വന്നിട്ടുണ്ട് . എന്റെ വസ്ത്രങ്ങൾ മാത്രമായുള്ള വരവ് ആയതുകൊണ്ട് തന്നെ പെട്ടി പൊട്ടിക്കാനുള്ള തത്രപ്പാടില്ലാത്തതിനാൽ പെങ്ങന്മാരുടെ കുട്ടികൾ കളികളിൽ മുഴുകി . എന്റെ വരവറിഞ്ഞു ഉപ്പാന്റെ ജേഷ്ഠൻ കമ്പികുട്ടന്‍.നെറ്റ്രായിൻ ഹാജിയും , അയൽവാസിയും മഹല്ല് സെക്രട്ടറി യുമായ ഇസ്മായിൽ ഹാജിയും വീട്ടിൽ വന്നു ഉപ്പാനോട് ഏതെല്ലാമോ സംസാരിക്കുന്നുണ്ട്.
സുഹൃത്തുക്കളെ ഫേസ് ചെയ്യാനുള്ള മടി കാരണം ഞാൻ പുറത്തേക്കൊന്നും ഇറങ്ങിയില്ല. പുറത്തു കോലായിൽ (രായിൻ ഹാജി)മൂത്താപ്പ യും , ഇസ്മായിൽ ഹാജിയും , ഉപ്പയും സംസാരിക്കുന്നത് വാതിലിൽ ചാരി താടിക്കു കൈകൊടുത്തു കൊണ്ട് ഉമ്മ കേട്ട്നിൽക്കുന്നു. പിറകിലായി രണ്ട് പെങ്ങന്മാരും നിൽക്കുന്നു.
മൂത്താപ്പ:”ഞ്ഞി … ഓന്റെ നിലപാടെന്താ”..
ഉമ്മാനെ നോക്കികൊണ്ട് മൂത്താപ്പ വീണ്ടും
മൂത്താപ്പ : ” പാത്തൂ … ജി … ഓനെ ഇങ്ങാണ്ട് ബിളിച്ചാ..”
ഇളയ പെങ്ങൾ എന്നോട് മൂത്താപ്പ വിളിക്കുന്നുണ്ടെന്നു പറഞ്ഞു. ചുമ്മാ റൂമിൽ കിടന്ന് അവർ പറയുന്നത് എല്ലാം എനിക്ക് കേൾക്കാമായിരുന്നു.
ഞാൻ എഴുന്നേറ്റു അയഞ്ഞ ലുങ്കി മുറുക്കി എടുത്തു ഉമ്മറത്തേക്ക് ചെന്നു.
ചുമ്മാ ചുമരി ചാരി പുറത്തേക്കു നോക്കി നിന്നു.
മൂത്താപ്പ :”അപ്പൊ സലമേ ,..അനക്ക് കാര്യങ്ങളൊക്കെ അറിയാലോ? ഞ്ഞിപ്പോ ഞമ്മക്ക് ഇത് ശരിയാവൂല, വൈലത്തൂര് ( ലൈലയുടെ വീടിന്റെ സ്ഥല പേര്) കുഞ്ഞുമുട്ടിക്കനോട് ഇസ്മാഇലാജി കാര്യങ്ങളൊക്കെ പറഞ്ഞിക്കുണ് . നാളെ അസറിനേഷം അവടെ കുഞ്ഞിമുട്ടിക്കാടെ വെച്ചിട്ടൊരു മാധ്യസ്ഥം പറയാൻ ഉണ്ട്.
എത്രയായാലും ഏച്ചു കൂട്ടിയാ മൊയച്ചിരിക്കും . …. പിന്നെ അന്റെ പെങ്ങന്മാർക്കു അളിയന്മാർക്കും ഇതൊക്കെ ബല്ല്യ ക്ഷീണാണ്. അപ്പൊ നാളെ അസറിനഗട് പോണം മൂത്താപ്പ പറഞ്ഞു നിർത്തി.
തലയും കുലുക്കി ഞാൻ മുറ്റത്തേക്ക് ഇറങ്ങി വാർപ്പ് കഴിഞ്ഞു കിടക്കുന്ന പുതിയ വീട്ടിലേക്കു നടന്നു നീങ്ങി.