നെസി എന്നോടൊപ്പം നീ ജീവിക്കണം എന്നല്ല ഞാൻ പറഞ്ഞത് എനിക്ക് ഒന്നു മക്കളെ കാണണം ഒരിക്കൽ മാത്രം പിന്നെ ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ വരില്ല
എന്തിനാ അതെന്റെ മാത്രം മക്കളാണ് നിങ്ങള്ക്ക് അവരിൽ ഒരാവകാശവും ഇല്ല അത് ഞാൻ പറഞ്ഞിട്ടു വേണ്ടല്ലോ നിങ്ങൾക്കു മനസിലാക്കാൻ ഇനി ഇവിടെ നിൽക്കണ്ട എന്റെ മക്കളെ നിങ്ങൾ കാണേണ്ട ആവശ്യം ഇല്ല പിന്നെ ഇനിയും എന്റെ മക്കളെ ഏതെങ്കിലും രീതിയിൽ കാണാൻ നോക്കിയാൽ ഞാൻ ആ കുട്ടികൾ ആരുടേതാണ് എന്ന് എല്ലാരോടും വിളിച്ചു പറയും പിന്നെ അവരെ സമൂഹം എങ്ങനെ നോക്കികാണും എന്ന് നിങ്ങൾക്കു അറിയാലോ അപ്പൊ നിങ്ങൾ ഇവിടുന്നു പൊക്കൊളു എനിക്ക് എന്തെങ്കിലും പറയാൻ പറ്റുന്നതിനു മുൻപേ ആ വാതിൽ എന്റെ മുന്നിൽ അടഞ്ഞു
എന്റെ കണ്ണീർ ഒരൽപ്പം പൊടിഞ്ഞത് ഞാൻ അറിഞ്ഞു
ഞാൻ വണ്ടി എടുത്തു അവിടെനിന്നും ഊട്ടിയിലേക്ക് തന്നെ പോയി
എന്റെ വണ്ടി പോകുന്നതു കണ്ടു നെസി ഉള്ളിൽ നിന്നും നെസി പൊട്ടികരഞ്ഞു വലിയ പാപിയാണ് ഞാൻ എന്റെ തെറ്റുകൾ മറന്നു ആ പാവത്തിനെ ഞാൻ ഒരുപാട് വേദനിപ്പിച്ചു
ഇനി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഞാൻ വേണ്ട എന്നെപ്പോലൊരു തെറ്റുകാരി അദ്ദേഹത്തിന് ഒരിക്കലും ചേരില്ല നെസ്സി മനസ്സിൽ ഉറപ്പിച്ചു
പൊട്ടികരഞ്ഞു
പക്ഷെ ഇതൊന്നു അറിയാതെ എന്റെ മനസ്സ് തകർന്നു തരിപ്പണമായി പോയിരുന്നു
വണ്ടി പതുക്കെ ഊട്ടിയിൽ എത്തി
ഫെർമിലെത്താൻ ഇനി 5മിനിറ്റ് ദൂരമേ ഉള്ളു
പെട്ടന്ന് എന്റെ ഇടതു നെഞ്ചിൽ നിന്നും അസഹിണീയമായ വേതന പതുക്കെ പതുക്കെ അതിന്റെ വീര്യം വർത്തിച്ചു വന്നു എന്റെ ഇടതുകൈ ഞാൻ നെഞ്ചിൽ അമർത്തിപ്പിടിച്ചു
പതുക്കെ അതൊരു ഹൃദയസ്തംഭനം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു ആഗ്രഹമില്ലാഞ്ഞിട്ടും കണ്ണുകൾ ആരോ ശക്തമായി അടക്കാൻ ശ്രമിക്കുപോലെ പതുക്കെ എന്റെ കണ്ണുകൾ അടഞ്ഞുപോയി
വണ്ടി നിയന്ത്രണം വിട്ടു റോഡിനു നടുവിലേക്ക് ഇരച്ചുകയറി ഡിവൈഡറിൽ ഇടിച്ചു 4തവണ തലകീഴായ് മറിഞ്ഞു അടുത്തുള്ള മരത്തിൽ ശക്തമായി ഇടിച്ചുനിന്നു
ആരൊക്കെയോ എന്റെ അടുത്തേക്ക് ഓടി വരുന്നത് കണ്ടുകൊണ്ട് എന്റെ കണ്ണുകൾ അടഞ്ഞുപോയ്
(തുടരും)