നന്മ നിറഞ്ഞവൻ 2
Nanma Niranjavan Part 2 | Author : Ahmed | Previous Part
ഞാൻ നോക്കുമ്പോൾ ഉമ്മ കരഞ്ഞു കൊണ്ടുതന്നെ നിൽക്കുന്നു ഞാൻ ചോതിച്ചു ഇങ്ങള് എന്തിനാ ഉമ്മ ഇങ്ങനെ കരയുന്നെ ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടല്ലോ ഇങ്ങളെ അടുത്ത് അതുകേട്ടു ഉമ്മ കണ്ണീർ തുടച്ചു എന്നെ നോക്കി ചിരിച്ചു ഞാൻ ഉമ്മയുടെ തോളിൽ കയ്യിട്ടു വീടിന്റെ ഉള്ളിൽ കയറി കൂടെ ഉപ്പയും vp യും അനിയനും പെങ്ങളൂട്ടിയും കയറി ഉള്ളിൽ കയറി നോക്കുമ്പോൾ ഉമ്മ food ഒക്കെ നേരത്തി വച്ചിരിക്കുന്നു ഫ്ലൈറ്റ് രാവിലെ 2മണിക്ക് ആയിരുന്നു ഇതിപ്പോ 4മണി ഉമ്മ അപ്പൊ ഉറങ്ങിയില്ലേ ഞമ്മൾ കോഴിക്കോട്ടുകാരുടെ ഒരുവിധം എല്ലാതരാം പലഹാരങ്ങളും ഉമ്മ സെറ്റ് ആക്കിയിട്ടുണ്ട് ഞാൻ എന്തായാലും വിസ്തരിച്ചു തന്നെ food അടിച്ചു ചായകുടി കഴിഞ്ഞപ്പോൾ vp പോകാൻ റെഡിയായി ഞാൻ പോയി കുളിച്ചു ഇനി ഇപ്പൊ ഉറങ്ങണം ഞാൻ ഉമ്മയെയും കൂട്ടി റൂമിൽ പോയി ഉമ്മയുടെ അടുത്ത് ഉമ്മയുടെ കയ്യിൽ കിടന്നുറങ്ങി ഉമ്മയുടെ തലോടൽ ഏറ്റതകൊണ്ട് പെട്ടന്ന് തന്നെ ഞാൻ ഉറങ്ങിപ്പോയി
ഒരു 9മണിക്കാണ് ഞാൻ കണ്ണുതുറന്നത് വീട്ടിൽ ഫുൾ ആളുകൾ ആണ് അപ്പൊ ഉമ്മയുടെ കുടുംബക്കാർ ഉപ്പയുടെയും കുടുംബം ഒക്കെ വന്നിട്ടുണ്ട് ഇനി ഇപ്പൊ ഞാൻ അറിയാതെ എന്റെ കല്യാണം വല്ലതും ഏയ്യ് അങ്ങനെ ഒന്നും ആവില്ല ആ ഞാൻ വന്നത് കൊണ്ട് വന്നതായിരിക്കും ഞാൻ എണിറ്റു പല്ലുതേച്ചു വസ്ത്രം മാറിവന്നു
പുറത്തിറങ്ങി അപ്പോയെക്കും അവിടെ കല്യാണത്തിന് ഉള്ള ആള് ഉണ്ടായിരുന്നു ഞാൻ എല്ലാരോടും ഓരോന്ന് പറഞ്ഞിരുന്നു 10മണി ആയപ്പോ food കഴിക്കാൻ വിളിച്ചു ഞാൻ പോയി നോക്കുമ്പോൾ
കോഴിനിറച്ചത് മുതൽ കോഴിക്കറി വരെ ഉണ്ട് ഞാൻ വിചാരിച്ചു ഇതിന്റെ ഒക്കെ ആവശ്യം ഇവിടെ ഉണ്ടായിരുന്നോ പിന്നെ ചോദിക്കാൻ ഉള്ള പേടി കൊണ്ട് ഞാൻ ചോദിച്ചില്ല ചോദിച്ചാൽ പിന്നെ എല്ലാരും ന്നെ ഒരു അന്യഗ്രഹ ജീവി ആക്കും എന്ന് ഉറപ്പുള്ളത് ആണ് ഞാൻ സ്വയം നിയന്ദ്രിച്ചു food ഒക്കെ കഴിഞ്ഞു ഓരോരുത്തർ ആയി പോയിതുടങ്ങി എല്ലാരും എന്നെ അവരുടെ വീടുകളിൽ പോകാൻ ശ്രമിച്ചു ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ അപ്പൊ ഇനി എപ്പോഴും വരാലോ എന്നൊക്കെ പറഞ്ഞു ഞാൻ എല്ലാരേം യാത്രയാക്കി പിന്നെ അന്ന് വൈകുന്നേരം വരെ വീട്ടിൽ ഉണ്ടായിരുന്നു ഇന്നിപ്പോ ഞായറാഴ്ച ആയതുകൊണ്ട് വൈകുന്നേരം ഫുൾ ടീം ബീച്ചിൽ ഉണ്ടാവും സൊ ഞാൻ അങ്ങോട്ട് വച്ചു പിടിച്ചു ഞങ്ങൾ 6പേരാണ് ഞങ്ങൾ അങ്ങനെ രാത്രി 10വരെ അവിടെ ഇരുന്നു പിന്നെ പിരിഞ്ഞു