നന്ദു കുബേര 3
Nandu Kubera Part 3 | Author : Adithyan
[ Previous Part ]
വെറുമൊരു വാഹന അപകടത്തിൽ പെടുത്തി. മേനോൻ സാറും മരിച്ചു. വിദേശത്തു നിന്ന് ശേഷ ക്രിയക്ക് എത്തിയ മക്കൾ അതി വേഗത്തിൽ കാര്യങ്ങൾ തീർത്തു. തനിക്ക് മാത്രം അറിയാവുന്ന സത്യങ്ങൾ ആരോടേലും പറയാതെ നന്ദുവിന് ഒരു സമാധാനവും ഇല്ലാരുന്നു. ആരോട് പറയാൻ. അങ്ങനെ പറയാൻ അടുത്തറിയാവുന്ന ആരും തന്നെ ഇല്ല അവൻ. അങ്ങനെ വെറുതെ ജീവിക്കുന്ന ഒരു അനുഭവം ആരുന്നു നന്ദുവിന്. അവൻ രാവിലെ മുതൽ രാത്രി വരെ ഓരോന്ന് ആലോചിച്ചു കിടക്കും. കുട്ടേട്ടനെ പരിചരിക്കേണ്ടതുകൊണ്ട് അംബുജം ഇപ്പൊ രാവിലെ അമ്പലത്തിൽ പോകുന്നില്ല.
അങ്ങനെ ഒരു ദിവസം രാവിലെ…
അംബുജം : ഡാ നന്ദു നിനക്കു ഹൈദരാബാദ് ആരെയേലും പരിചയം ഉണ്ടോ ?
നന്ദു : ഇല്ല, അമ്മെ . എന്താ കാര്യം.
അംബുജം : കുട്ടേട്ടൻ പണ്ട് വിദേശത്തു ജോലി ചെയ്തിരുന്ന കമ്പനിലെ ഒരു ഫ്രണ്ട് അവിടെ ഉണ്ട്. പുള്ളി കുട്ടേട്ടൻ കുറച്ചു ക്യാഷ് താരം ഉണ്ടാരുന്നു. ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു പുള്ളി അത് ഇപ്പൊ തരാമെന്ന് പറഞ്ഞു.
നന്ദു : എങ്കിൽ അത് ബാങ്കിൽ ഇടാൻ പറഞ്ഞാൽ പോരെ.
അംബുജം : അത് ഞാനും പറഞ്ഞതാ കുട്ടേട്ടൻ അതിന് അനുവദിക്കുന്നില്ല.
നന്ദു : എങ്കിൽ ഞാൻ നാളെ അവിടെ വരെ പോയ് നോക്കാം.
അംബുജം : നീ ഒറ്റക്ക് അവിടെ വരെ പോകണ്ട അതും ക്യാഷ് ഒക്കെ ആയിട്ട്. ഒരു പരിചയവും ഇല്ലാലോ.
നന്ദു : ഞാൻ വീട്ടിൽ ഇരുന്നു മടുത്തു. ഒന്ന് പോയിട്ട് വരാം.
അങ്ങനെ അംബുജത്തെ പറഞ്ഞു സമ്മതിപ്പിച്ചു നന്ദു ഹൈദരാബാദിന് ട്രെയിൻ കേറി. ട്രെയിനിൽ വെച്ച് തന്റെ കൂടെ യാത്ര ചെയ്ത സുഹൈൽ എന്ന പയ്യനുമായി അവൻ പെട്ടെന്ന് കമ്പനി ആയി. സുഹൈൽ ഹൈദരാബാദ് ഒരു കോളേജിൽ എഞ്ചിനീയറിംഗ് സ്ടുടെന്റ്റ് ആണ്. അങ്ങനെ കോളേജിലെ കഥയും എല്ലാം പറഞ്ഞു നന്ദുവും സുഹൈലും വൈകുന്നേരത്തോടെ ഹൈദരാബാദ് എത്തി.
സുഹൈൽ : നീ ഇനി എങ്ങോട്ടാ?
നന്ദു : ഒരു റൂം എടുക്കണം ഏതേലും ലോഡ്‌ജിൽ..ഇനിയിപ്പോ നാളെ അല്ലെ ആൾടെ വീട് തപ്പി കണ്ടു പിടിക്കാൻ പറ്റു.
സുഹൈൽ : എങ്കിൽ എന്റെ കൂടെ പോര്. ഇവിടെ ഞങ്ങൾ ഫ്രണ്ട്‌സ് ഒരു വീട് എടുത്തിട്ടുണ്ട്. ഫ്രണ്ട്‌സ് എല്ലാം വീട്ടിൽ പോയി. അടുത്ത ആഴ്ചയേ വരു.
നന്ദു : അത് ഒരു ബുദ്ധിമുട്ട് ആകില്ലേ.
സുഹൈൽ : വന്നാൽ എനിക്കൊരു കൂട്ട് ആകും.
അങ്ങനെ നന്ദുവും സുഹൈലും റെയിൽവേ സ്റ്റേഷനിൽ ഉള്ള നന്ദുവിന്റെ ബൈക്കിൽ വീട്ടിൽ എത്തി. രണ്ടു പേരും കുളിച്ച ഫ്രഷ് ആയി.