നക്ഷത്രക്കോളനിയിലെ സീല്‍ക്കാരങ്ങള്‍ [Pamman Junior]

Posted by

നില്‍ക്കുന്നത്. മറ്റൊന്നുമല്ല. അവരുടെ വീട്ടുകാര്‍ മാത്രമാണ് ഈ ഹൗസിംഗ് കോളനിയിലെ ഏക ആംഗ്ലോ ഇന്ത്യന്‍ കുടുംബം. പരമ്പരാഗദമായി അവര്‍ പാലിച്ചുപോരുന്ന ഒരു ജീവിത രീതിയാണ് ഇപ്പോഴും പിന്‍തുടരുന്നതെങ്കിലും ഉണ്ണിയപ്പന്‍ എന്ന ജൂലിയുടെ ഭര്‍ത്താവ് അതായത് ഫ്രഡി അത്തരം മാമ്മൂലുകള്‍ക്കെതിരാണ്. എന്നാലും ജൂലി മദാമ്മയെ ഭയന്ന് അയാളും അതൊക്കെ അനുസരിച്ച് ജീവിക്കുന്നു.

മുറ്റത്തെ പുല്‍ത്തകിടിയിലുള്ള സിമന്റ് ബെഞ്ചിലിരിക്കുകയായിരുന്നു ഫ്രെഡി. ഗേറ്റ് കടന്ന് ബാലന്‍ നടന്നു വരുന്നത് കണ്ട് ഫ്രെഡി ബാലനെ സൂക്ഷിച്ചുനോക്കി. തന്റെ അതേ കുടവയറ്. പക്ഷേ ബാലന് മുണ്ടുടുക്കാമല്ലോ. മുണ്ടുടുക്കുന്ന ബാലനോട് ഫ്രെഡിക്ക് ഭയങ്കര കുശുമ്പായിരുന്നു. കാരണം ജൂലി ഫ്രെഡിയെ ത്രീഫോര്‍ത്ത് ഇടാനേ സമ്മതിക്കാറുള്ളായിരുന്നു.

”എടോ തനിക്കീ മുണ്ടൊക്കെയൊന്ന് അഴിച്ച് കളഞ്ഞ് എന്നെപ്പോലെ ത്രീഫോര്‍ത്തൊക്കെയിട്ട് ഫ്രീക്കനാവാന്‍ മേലാരുന്നോ”

”ങാ ഉവ്വാ… ജൂലി മദാമ്മയെ പേടിച്ചിട്ട് ട്രൗസറിട്ടതും പോരാ ഫ്രീക്കനാണെന്ന്… എന്താ എങ്ങനുണ്ട്… ” ബാലന്‍ ഫ്രെഡിയുടെ അടുത്തേക്ക് ഇരുന്നു.

”ആരാത്… ഫ്രെഡീ…”

”കണ്ടില്ലേ നമ്മുടെ ബാലന്‍… നീലുവിന്റെ കെട്ടിയോന്‍…”

”ആഹാ… എത്രനാളായി ബാലേട്ടാ കണ്ടിട്ട്…” ജൂലി ബാലന്റെയും ഫെഡ്രിയുടെയും അടുത്തേക്ക് നടന്നു വന്നു. ആംഹ്ലോ ഇന്ത്യന്‍ രീതിയിലെ ഒരു ഫ്രോക്കും തലയില്‍ സ്‌ക്രാഫും കെട്ടിയാണ് ജൂലി എപ്പോഴും നടക്കുന്നത്.

”എന്താ ബാലേട്ടാ രാവിലേ …”

”അത് ജൂലി മാ… നമ്മുടെ ജോര്‍ജ്ജ്കുട്ടി പറഞ്ഞിട്ട് വരികയാ…”

”ആര് കേബിള്‍ ജോര്‍ജ്ജ് കുട്ടിയോ… വന്ന് വന്ന് ചാനലുകള്‍ക്കൊന്നും ഒരു ക്ലാരിറ്റിയില്ല… സര്‍വ്വീസ് വളരെ മോശം… കൃത്യമായി വാടക പിരിക്കാനെത്തുന്നതൊഴിച്ചാല്‍ ജോര്‍ജ്ജ് കുട്ടിയുടെ കേബിള്‍ വളരെ മോശം…”

”അതിന് ജോര്‍ജ്ജ്കുട്ടിക്കിപ്പോള്‍ കേബിള്‍ നോക്കാന്‍ എവിടാ നേരം… ആ സിനിമാക്കോട്ട നോക്കി നടത്തുകയല്ലേ അയാളിപ്പോ… ” ജൂലിയും ഫ്രഡിയും പരസ്പരം സംസാരിച്ചു തുടങ്ങി.

”അതേ ഞാന്‍ വന്നത് ജോര്‍ജ്ജ്കുട്ടി പറഞ്ഞു ഈകാറൊന്ന് വേണമെന്ന്, നെടുമ്പാശ്ശേരിവരെ പോകാനാ…” ബാലന്‍ അതിനിടയില്‍ പറഞ്ഞു.

”നെടുമ്പാശ്ശേരിയോ അതെന്താ ജോര്‍ജ്ജ്കുട്ടി ഗള്‍ഫില്‍ പോവുകയായാണോ…”

”അയ്യോ അതല്ല ആ ഐജി ഗീതാ പ്രഭാകര്‍ നാട്ടിലേക്ക് വരുന്നൂന്ന്… അപ്പോള്‍ ജോര്‍ജ്കുട്ടിയുടെ വീട്ടിലാണ് താമസിക്കുന്നതെന്ന്…”

”ആഹാ നല്ല കഥ… ഗീതാപ്രഭാകര്‍ മകന്റെ കൊലപാതകികളുടെ വീട്ടില്‍ അതിഥിയായവുന്നെന്നോ…” ഫ്രെഡി ചിരിച്ചു.

”ചുമ്മാതിരി ഫ്രെഡി ആര് പറഞ്ഞു അവരാ ആ ചെക്കനെ കൊന്നതെന്ന്. അതിന് തെളിവൊന്നുമില്ലല്ലോ… വെറുതേ ഓരോന്ന് പറഞ്ഞുണ്ടാക്കാതേ…” ജൂലി ദേഷ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *