ഈഈ.. ഐസ് ക്രീം എനിക്ക് പെരുത്ത് ഇഷ്ട്ടാണ് അറിയില്ലേ.
മ്മ്മ്.
അവര് ഇങ്ങനെ ഓരോന്നുപറഞ്ഞു നീങ്ങി. പെട്ടെന്ന് സാറ് കാർ സൈഡിൽ നിർത്തി.
മോളിവിടെ ഇരിക്ക് ഞാൻ ഇപ്പോ വരാം.
എങ്ങട്ടാ.
ഒരു സാധനം വാങ്ങാനാ. നിനക്ക് എന്തേലും വാങ്ങണോ.
ഒരു ഡയറി മിൽക്ക് വാങ്ങുമോ പ്ലീസ്.
മോളെ ഇങ്ങനെ മധുരം കൈക്കണോ (ചിരിച്ചിട്ട് )
വാങ്ങി തന്നില്ലേൽ ഞാൻ മിണ്ടില്ല.
ഓ വാങ്ങാം കുഞ്ഞു…
ഹായ് നല്ല രസണ്ട് അങ്ങനെ വിളിക്കുമ്പോ.
ഇഷ്ട്ടായോ.
മ്മ് എന്നാ സ്നേഹം കൂടുമ്പോ ഞാൻ അങ്ങനെ വിളിക്കണ്ട്.
ആാാ പെരുത്തിഷ്ട്ടായി.
മ്മ്മ് ഇപ്പോ വരാട്ടോ.
അവള് സാറ് എങ്ങാട്ടാണ് പോവുന്നത് എന്ന് നോക്കി. നേരെ മലബാർ ഗോൾഡിലേക്ക് ആണ്. എന്താണാവോ അങ്ങട്ട് എന്ന് ആലോചിച്ചു. സിസിലി ആന്റിക്ക് എന്തേലും വാങ്ങാൻ ആവും. കുറച്ച് നേരം വെയിറ്റ് ചെയ്തു. അപ്പോ ആണ് ഉമ്മ വിളിച്ചത്. അങ്ങനെ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോ പെട്ടെന്ന് സാറ് വന്നു. അവള് ഫോൺ വച്ചു. കയ്യിൽ മലബാർ ഗോൾഡിന്റെ ഒരു കവർ കണ്ടു. പക്ഷേ ഡയറി മിൽക്ക് കണ്ടില്ല.
പോവാം മോളെ.
ആ പോവാം. സാറേ ഇതെന്താ കവറിൽ. ഓ അത് ഒരു സാധനമാ.
എന്താ. സിസിലി ആന്റിക്ക് ഉള്ളത് ആണോ.
അതൊക്കെ ഉണ്ട്. ഹേയ് അവൾക്ക് ഞാൻ ഒരു 20 വർഷം മുന്നേ ഇത് കൊടുത്തതാ.
മ്മ് സാറേ ഡയറി മിൽക്ക്.
അയ്യോ മറന്നു ഇനി നാളെ പൊരേ നേരം വൈകി.
പോ മിണ്ടത്തില്ല.
അച്ചോടാ നാളെ വാങ്ങി തരാട്ടോ.
അവര് വണ്ട് എടുത്തു. സമയം 6 മണി ആയിട്ടേ ഉണ്ടായിരുന്നുള്ളു. പോകുന്ന വഴി സാറ് കുറെ സംസാരിച്ചു പക്ഷേ ഡയറി മിൽക്ക് കിട്ടാത്തതിന്റെ പിണക്കത്തിൽ ആയിരുന്നു അവൾ. ഇപ്പഴും കുഞ്ഞേക്കുട്ടി തന്നെ ആണ് അവള് എന്ന് സാറിന് ബോധ്യമായി. കുറച്ച് ദൂരെ ഒരു മുസ്ലിം പള്ളി സാറ് കണ്ടു.