ആ ഹലോ അലി പറയു…(ഇടറിയ ശബ്ദത്തിൽ )
ആ ഞാനാ സാറേ കദീജ. മോള് ഇവടെ വന്നിട്ടുണ്ട്.
ആ അതെയോ എന്താണാവോ നാളെ ക്ലാസ്സ് ഉണ്ടായിട്ട് ഇന്ന് വീട്ടിലേക്ക് വന്നത് (പേടിച്ചു വിറയലോടെ )
ആ സാറേ അത് പറയാനാ വിളിച്ചത്. അവള് ഹോസ്റ്റലിൽ വീണുത്രെ.
എന്ത്
ആ സാറേ സ്റ്റെപ് തട്ടി വീണത് ആണെന്ന പറഞ്ഞത്. അവള്ക്ക് കുഴപ്പം ഒന്നുമില്ല. പെട്ടെന്ന് ഞങ്ങളെ കാണാൻ തോന്നി അതാ വന്നത് പറഞ്ഞു.
(ഇവള് എന്തൊക്കെയാ പറഞ്ഞത് അവരടെ എടുത്ത് ) അയ്യോ എന്നിട്ട് എന്താ പറ്റിയെ. അവൾ എവടെ.
അയ്യോ കുഴപ്പം ഒന്നുമില്ല സാറേ കൈ ഉളുക്കിയിട്ടുണ്ട് എന്ന് മാത്രേ അവള് ആദ്യം പറഞ്ഞോളു. പിന്നെ ചുണ്ടിലേക്ക് നോക്കിയപ്പോ ആണ് മുറിഞ്ഞിരിക്കുന്നത് കണ്ടത്. അവൾക്ക് എന്തോ പെട്ടെന്ന് കാണാൻ തോന്നീത്രെ. അവളെ നല്ലം കൊഞ്ചിച്ചു വളർത്തിയത് കൊണ്ടാവും. എന്നായാലും ന്റെ കുട്ടിക്ക് പെട്ടെന്ന് ഞങ്ങളെ കാണാൻ തോന്നിയല്ലോ.
(കർത്താവെ ചുണ്ട് മുറിഞെന്നോ. അവൾക്ക് എന്നാ പറ്റി. ശെരിക്കും വീണത് ആണോ ആവോ )
അയ്യോ ചുണ്ടിന് എന്നാ പറ്റി നല്ലം മുറിഞ്ഞിട്ടുണ്ടോ [ഒന്നും അറിയാത്ത ഭാവത്തിൽ ]
ആ അധികം ഇല്ലാ ചെറിയതിയിട്ട്. വേറെ പ്രശ്നം ഒന്നുമില്ല മുഖം കുത്തി വീണതായിരിക്കും എന്നാ അവള് പറഞ്ഞത്.
ഓ ഞാൻ ഇതൊന്നും അറിഞ്ഞില്ലാട്ടോ അവളെ വിളിച്ചിരുന്നു പ്രോജക്ടിന്റെ കാര്യത്തിന്. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ വിളിയാ എടുക്കാത്തത് കണ്ടപ്പോ എന്തോ പിശക് തോന്നി.
ആ ഇതോണ്ടന്നെ ആവും സാറേ എടുക്കാത്തത്.അവൾക്ക് ഫോൺ കൊടുക്കണോ.
അവളെവിടെയാ
റൂമിലാവും സാറേ. ഒരു മിനുട്ട് ഞാൻ ഫോൺ കൊടുക്കാം.
ഓ ശെരി
(എന്താ അവളോട് ഇപ്പോ പറയാ. അവളുടെ ചുണ്ട് മുറിഞ്ഞത് ഞാൻ കാരണം ആവുമോ.ഞാൻ കടിച്ചിട്ട് വല്ലതും പറ്റിയത് ആണോ. അങ്ങനെ ആണേൽ എന്ത് ചെയ്ത്താണ് കർത്താവേ കൊച്ചിനോട് ഞാൻ ചെയ്തത് ശേ ഇത്രയ്ക്ക് ആക്രാന്തം പാടില്ലായിരുന്നു മോശായിപ്പോയി… പതിയെ കടിച്ചാൽ മതിയായിരുന്നു )
ആ മോളെ വർഗീസ് സാറാണ്. ഞാൻ അങ്ങട്ട് വിളിച്ചത അപ്പഴാ നീ ഫോൺ എടുക്കണില്ല എന്ന് സാറ് പറഞ്ഞത്.
(പതിഞ്ഞ സ്വരത്തിൽ ) ഉമ്മ എന്തിനാ സാറേ വിളിക്കാൻ പോയത്.
അത് വീണത് പറയാൻ. ഇയ്യ് സംസാരിക്ക് അന്റെ സാറല്ലേ. ഞാൻ അടുക്കളയിലേക്ക് പോവട്ടെ ഉപ്പ വന്നാൽ തിന്നാൻ ഇണ്ടാക്കിയിട്ടില്ലേൽ പിന്നെ