ആ പോവാം. ഞാൻ കാർ അവിടുന്ന് എടുത്തിട്ട് വരാം മോള് ആ ഗേറ്റ്ന്റെ അവടെ ഇറങ്ങി നിന്നേക്ക്.
കാർ എടുക്കാൻ പോകുന്ന വഴി സാറിന് എന്തോ പോലെ ആയിരുന്നു. ഇനി ആ ചെക്കനെ ആലോചിച്ചു നിന്ന് പോയതാണോ ഇവൾ എന്ന് തോന്നൽ സാറിൽ അലയടിച്ചു കൊണ്ടേ ഇരിക്കയായിരുന്നു. കല്യാണം കഴിഞ്ഞ് നഹ്മ വേറെ ഒരാളുടെ ആവുന്നത് ചിന്തിക്കാൻ പോലും സാറിന് പറ്റിലായിരുന്നു.
അങ്ങനെ കാർ എടുത്ത് വന്നു.
മോളെ കയറ്.
കാറിൽ യാത്ര തുടരുന്നു.
വരുമ്പോ ഉള്ള ഉത്സാഹം ഒന്നും അവൾക്ക് പോകുമ്പോ ഇല്ലാത്തത് സാറ് ശ്രദ്ധിച്ചു. എന്തായാലും ഒന്ന് ചോദിക്കാം എന്ന് സാറ് വിചാരിച്ചു.
മോളെ.
ആ സാറേ പറ.
എന്താ പറ്റിയെ. അവര് പോയപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കാണ്.
അത് ഒന്നൂല്യ സാറേ.
എന്നാലും പറ.
എനിക്ക് ഈ കല്യാണത്തിന് താൽപ്പര്യം ഇല്ലാ സാറ്.
(ഇത് കേട്ടപ്പോ പെട്ടെന്ന് സാറിന് സന്തോഷം വന്നു. )
ശെരിക്കും?
പിന്നല്ലാതെ. ആ കോലത്തിൽ ഉള്ളതിനെ ആര് ഇഷ്ടപ്പെടാന.
അപ്പോ അവര് പറഞ്ഞതോ.
എന്ത്
നിനക്കും ഇഷ്ട്ടായി എന്ന്.
എനിക്കൊന്നും ഇഷ്ട്ടായിട്ടില്ല ആ കഷണ്ടിയെ.
അല്ല മോളെ ഉപ്പാടെ എടുത്ത് പറഞ്ഞ കല്യാണം നടത്താതിരിക്കുമോ.
ഇല്ലാ. എനിക്ക് അറിയില്ല എന്റെ ലൈഫ് എങ്ങട്ടാണ് പോകുന്നത് എന്ന്. എനിക്ക് അറിയില്ല സാറേ. ചിലപ്പോ ആലോചിക്കുമ്പോ നല്ല വിഷമം ആണ്. ഇപ്പോ തന്നെ എനിക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ് ഒന്നും ഇടാൻ പറ്റില്ല. ചുരിദാറൊ പർദ്ധയോ മാത്രം. ഇനി കല്യാണം കഴിഞ്ഞാൽ അതും പറ്റില്ല പർദ്ദ മാത്രം.
അവളുടെ കണ്ണുകൾ നല്ലം നിറഞ്ഞു തുടങ്ങിയിരുന്നു. ഇത് കണ്ട സാറ് കാർ തൊട്ടടുത്തു നിർത്തി.