അതെന്താണ് ഉമ്മാ കല്യാണം പഠിത്തം കഴിഞ്ഞിട്ടേ നടത്തു എന്ന് ഉപ്പ പണ്ടേ വാക്ക് തന്നത് അല്ലേ. പിന്നെന്താ ഇങ്ങനെ.
ഉപ്പ അവരടെ എടുത്ത് സംസാരിച്ചപ്പോ ഓരടെ വീട് കോളേജിന്റെ അടുത്തല്ലേ അപ്പോ അവര് തന്നേ പറഞ്ഞു. അവള് കല്യാണം കഴിഞ്ഞിട്ട് പഠിച്ചോട്ടെ എന്ന്. അവിടുന്നു തന്നെ പോവാമെന്ന്. നിനക്ക് കല്യാണം കഴിഞ്ഞാലും പഠിക്കാം പിന്നെന്താ
എന്നാലും ഉമ്മാ.
ഒരു എന്നാലും ഇല്ലാ മര്യാദക്ക് പർദ്ധയും ഇട്ട് ഓന്റെ ആൾക്കാരെ കാണാൻ പോക്കോ.
എന്തിനാ എന്നോട് ഇങ്ങനെ ചെയ്യന്നത്.
ഇനി സംസാരിച്ചാൽ ഇവടെ വരുമ്പോ അടിച്ചു ചിറി ഞാൻ പൊളിക്കും. മര്യാദയ്ക്ക് പറഞ്ഞ മാതിരി പൊക്കോ.
(ഇത് പറഞ്ഞു കദീജ ഫോൺ വച്ചു. നഹ്മയ്ക്ക് ഇതെല്ലാം കേട്ട് സങ്കടം സഹിക്കാനേ പറ്റിയില്ല. കരച്ചിൽ വന്നു. കരഞ്ഞു സ്വന്തം ജീവിതം കൊളമായല്ലോ ഓർത്തിട്ട്. അന്ന് അവൾക്ക് ഉറക്കമേ വന്നില്ല കിടന്നിട്ട്. കുറെ കഴിഞ്ഞിട്ടാണ് കിടന്നത്. പിറ്റേന്ന് എണീറ്റപ്പോ 10 മണി ആയിരുന്നു. ക്ലാസ്സിലേക്ക് പോവാൻ നേരം വൈകി മനസിലായപ്പോ പെട്ടെന്ന് തന്നെ റെഡി ആയി സ്റ്റാഫ് റൂമിൽ എത്തി. അപ്പഴാണ് അവള് സാറ് ഇരിക്കുന്നത് കണ്ടത്. നേരം വൈകിയതിന്റെ ദേഷ്യം നല്ലം മുഖത്ത് ഉണ്ടായിരുന്നു.)
എന്താ എവടെ ആയിരുന്നു. രാവിലെ പേപ്പേഴ്സ് നോക്കാൻ പറഞ്ഞതല്ലേ.
അത് സാറേ (ഷൂ ഊരികൊണ്ട്. അവൾക്ക് അത് ഊരാനും സംസാരിക്കാനും കൂടെ പറ്റുന്നുണ്ടായിരുന്നില്ല )
എന്താ ഇത് എത്ര നേരമായി ഇത് ഊരാൻ വേണ്ടി തന്നെ പോവുന്നത്. കുറച്ചേലും ബോധം ഉണ്ടേൽ നേരത്തെ വരില്ലേ.
സോറി സാർ.
ഇപ്പഴും അതിന്റെ മോളിൽ തന്നെ. നിനക്ക് പിന്നെ എന്തോന്നിനാ ഞാൻ നാലായിരത്തിന്റെ ചെരുപ്പ് വാങ്ങി തന്നത്. അതോ എന്നോടുള്ള ദേഷ്യത്തിന് അത് കളഞ്ഞോ. നീ അതിട്ട് അല്ലേ പോയത്.
അയ്യോ ഇല്ലാ സാർ അത് ഞാൻ എടുത്ത് വച്ചിട്ടുണ്ട്. എന്റലുണ്ട് ഞാൻ കളഞ്ഞിട്ട് ഒന്നുമില്ല.
എന്തിമ എടുത്ത് വച്ചിക്കണത്. ആർക്കേലും കൊടുക്കാൻ ആണോ. കഷ്ട്ടം തന്നെ ഇത്രേം വിലയുടെ ചെരുപ്പ് ഉണ്ടായിട്ട് ആണ് ഇതിട്ട് ഉള്ള. വരവ്. ഒന്ന് നേരത്തും കാലത്തും എങ്കിലും വന്നൂടെ.
കുറെ ചീത്ത ഇങ്ങനെ കേട്ടപ്പോ.. അവൾക്ക് ഇന്നലത്തെ കൂടി ഓർമ വന്നു പെട്ടെന്ന് കരച്ചിൽ വന്നു.
എന്താ ഒന്ന് പറഞ്ഞ രണ്ടാമത്തേതിന് കരച്ചിൽ ആണ് കരയാൻ മാത്രം ഇപ്പോ