ഓ അങ്ങനെ.. വായോ നമ്മക്ക് ഫുഡ് കഴിക്കാൻ പോവാം.
ആഹാ അപ്പോ ഇനി ഹോസ്റ്റലിലെ ചീഞ്ഞ ഫുഡ് വേണ്ട.(സന്തോഷത്തിൽ )
അങ്ങനെ കോളേജിന്റെ തൊട്ടുപുറത്തുള്ള ഹോട്ടലിൽ കയറി അവര് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കയിരുന്നു. അപ്പഴാണ് നഹ്മയുടെ ഫോൺ അടിച്ചത്. നോക്കിയപ്പോ ഉമ്മ ആയിരുന്നു.
എന്താ ഉമ്മാ.
ആ അത് മോളെ മറ്റന്നാൾ നീ ഫ്രീ ആണോ.
ഫ്രീ ആണോ ചോദിച്ച ക്ലാസ്സ് ഉണ്ട്.
അന്ന് ഒന്ന് ലീവ് എടുക്കാൻ പറ്റുമോ.
എന്തിനാ ഉമ്മാ. അത് പറ.
നിന്റെ ചെക്കന്റെ വീട്ടിൽ അവന്റെ മൂത്താപ്പയും എളാപ്പയും കൂടി വന്നിട്ടുണ്ട്. കോളേജിലേക്ക് വന്നാ നിന്നെ ജസ്റ്റ് ഒന്ന് കാണാൻ പറ്റുമോ അറിയാനാ.
ഞാൻ ഒറ്റയ്ക്ക് എങ്ങനെയാ ഉമ്മാ. അവരോടു വീട്ടിലേക്ക് വരാൻ പറ. 2 ആഴ്ച്ച കഴിഞ്ഞാൽ ഞാൻ അങ്ങട്ട് വരില്ലേ.
അവര് വല്യേ തിരക്ക് ഉള്ളോരാണത്രെ. നീ പേടിക്കണ്ട ഞാൻ വർഗീസ് സാറിനെ വിളിച്ചു പറയാം ഒപ്പം വരാൻ. അത് പൊരേ.
എന്നാലും ഉമ്മാ. അത് വേണോ.
ഒന്നും പറയണ്ട നിന്റെ നമ്പർ ഞാൻ അവർക്ക് കൊടുക്കാണ്. സാറിനെ ഞാൻ ഇപ്പോ വിളിക്കാം.
സാറ് ഇവടെ തൊട്ടടുത്തുണ്ട്. ഞാൻ കൊടുക്കാം.
സാറേ ഉമ്മച്ചിയാണ്.
ആ കദീജ പറയു. എന്താണ്.
അത് സാറേ ഇവള്ടെ ചെക്കന്റെ കുടുംബക്കാര് വരുന്നുണ്ട് കാണാൻ. അപ്പോ ഒപ്പം ആരും ഇല്ലാതെ എങ്ങനെയാ . സാറ് അവള്ടെ ഒപ്പം ഒന്ന് നിക്കുമോ അറിയാനായിരുന്നു. അല്ലേൽ ഞങ്ങൾ ഇതിന് വേണ്ടി ഇവിടുന്നു വരണ്ടേ സാറേ.
അതിപ്പോ ഹ്മ്മ്. ഇവടെ കോളേജിലേക്ക് വരാമെന്നാണോ പറഞ്ഞേ.
അതേ. എന്തെ സാറേ.
ഇവടെ ഒരു നല്ല പാർക്ക് ഉണ്ട് അവർക്ക് അറയുണ്ടാവും തൊട്ടടുത്താ . അങ്ങോട്ടേക്ക് ഒന്ന് വരാൻ പാഞ്ഞാൽ കുറച്ച് കൂടെ നന്നായിരുന്നു. ഇതിനൊക്കെ ഇങ്ങനത്തെ സ്ഥലമാല്ലേ നല്ലത്. കോളേജിൽ വച്ചാണേൽ എനിക്ക് അങ്ങനെ നിൽക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ട്. ബാക്കി സ്റ്റാഫ് ഒക്കെ കാണില്ലേ അതാ.
അയ്യോ സാറേ അങ്ങനെ ബുദ്ധിമുട്ട് ഉണ്ടേൽ ഞാൻ അവരോടു ഇത് ചോദിച്ചു നോക്കാം ട്ടോ. ഇപ്പോ തന്നെ വെക്കാം.
ഓ Sheri. (ഫോൺ വെയ്ക്കുന്നു )
മോളെ മറ്റന്നാൾ ആണല്ലേ. നോക്കട്ടെട്ടോ എനിക്ക് ലാബ് ഡ്യൂട്ടി ഉണ്ടോ എന്ന് സംശയം ഉണ്ട്.