പ്രോജക്ടിന്റെ ഫസ്റ്റ് ഘട്ടത്തിൽ തന്നെ ഇങ്ങനെ.
അത് ടീച്ചറെ എന്തേലും ആക്കാൻ പറ്റുമോ. ഞാൻ അങ്ങട്ട് വിളിക്കാൻ നിലക്കായിരുന്നു.
സാറേ അതിപ്പോ ആ കുട്ടിയോട് വല്ല മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറ്റുമോ നോക്കാൻ പറ. ഫൈൻ അടച്ചു ഡേറ്റ് നീട്ടാം. ഓരോ ഡേ വൈകുന്നതിനും ഫൈൻ ആണ്. സാറിന് അറിയാലോ വൺ ഡേ 1000 ആണ്. എന്നത്തേയ്ക്ക് മാറ്റണം.
അയ്യോ അത്ര ഉണ്ടോ. ഒരു ആഴ്ച ആ കൊച്ച് കാണില്ല.
സാറേ ഒരാഴ്ച്ച പറയുമ്പോ 7000 ആവുംട്ടോ. ചില്ലറ കളിയല്ല.
ഹേയ് സാരമില്ല അവള്ക്ക് എന്തായാലും ഒരാഴ്ച്ച വേണ്ടി വരും. പൈസ ഞാൻ തൽക്കാലം തരാം. ഈ അവസ്ഥയിൽ അവളെ വിളിച്ചാൽ ശെരിയാവില്ല.
അപ്പോ സാറ് ആ പൈസ ഇങ്ങട്ട് അയച്ചേക്ക് കോളേജ് അക്കൗണ്ടിലേക്ക്. ഞാൻ അത് അടച്ചോളാം ഇന്ന് തന്നെ. പിന്നെ ആ കൊച്ചിനെ ഞാൻ ഒന്ന് വിളിക്കുന്നുണ്ട്. ജനുവിൻ റീസൺ ആണോ എന്ന് അറിയണമല്ലോ. സാറിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല ട്ടോ ഈ കുട്ട്യോളെ ഒന്നിനേം വിശ്വസിക്കാൻ പറ്റില്ല. ജനുവിൻ അല്ലേൽ എന്റെ ജോലിയെ ബാധിക്കുമെ. HoD ടെ എടുത്ത് പറയേണ്ടത് അല്ലേ.
ഓ അതിനെന്താ ടീച്ചർ വിളിച്ചേക്ക് പൈസ ഞാൻ ടീച്ചർക്ക് ഫോൺ പേ ചെയ്യാം നേരിട്ട് അവടെ ടീച്ചർ തന്നെ അടച്ചാതി.
ഒക്കെ ശെരി സാറേ.
സാറിന് സമാധാനം ആയി.പക്ഷേ അവളെകൂടി ഇതാണ് കാരണം അറിയിച്ചില്ലേൽ ടീച്ചർ എങ്ങാനും വിളിച്ചാൽ
പ്രശ്നം ആവുമല്ലോ എന്നോർത്തത്. അവളെ കുറെ വിളിച്ചെങ്കിലും അവള് സാറ് ആണ് എന്ന് കണ്ടിട്ടും ഫോൺ എടുത്തില്ല. 5 വട്ടം അടിച്ചു. അവസാനം സാറ് വാട്ട്സാപ്പിൽ മെസ്സേജ് ഇട്ടു ‘ഹായ് ‘ എന്ന്. ഇത് കണ്ടാ അവൾ അത് റീഡ് പോലും ചെയ്യാതെ ഡിലീറ്റ് ആക്കി.
അപ്പഴാണ് ബിന്ദു മിസ്സ് അവളെ വിളിച്ചത്.
ഹലോ നഹ്മ അല്ലേ. ഇത് ഞാനാണ് ബിന്ദു മിസ്സ്.
ആ ടീച്ചറെ പറ.
മോൾടെ മാമൻ മരിച്ചു ല്ലേ.
ഹേയ് അതാര് പറഞ്ഞു ടീച്ചറോട്.
വർഗീസ് സാറ് പറഞ്ഞതാ. അത് കൊണ്ട് മോള്ക്ക് ഇന്ന് പ്രെസെന്റ് ചെയ്യാൻ പറ്റില്ല എന്ന്.
ഓ അങ്ങനെ.. ആ ടീച്ചറെ മരിച്ചു.
സാരമില്ല മോളെ. ഞാൻ വൺ വീക്ക് എക്സ്റ്റൻഡ് ചെയ്തിട്ടുണ്ട്. വൺ ഡേ വച്ച് 7 ഡേയ്സ് 7000 ആണ് ട്ടോ.