നഗ്നസത്യം 5
Nagnasathyam Part 5 | Author : Lee Child | Previous Part
ഞാൻ : നൊ ക്ലൂസ്, വഴി മുട്ടിയ അവസ്ഥ…
അപ്പോഴാണ് അത് നടക്കുന്നത്.. ഞാൻ വീണ്ടും ആ ദിവസത്തിലേക്ക് പോയി…
വികാരരഹിതയായി ഇരിക്കുന്ന നിത്യ.. ഒരു നിമിഷം കൊണ്ട് ജീവിതം മറിഞ്ഞവൾ..അരിശവും സങ്കടവും കടിച്ചു പിടിച്ചു നിൽക്കുന്ന അജിത്.. തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല അവസ്ഥയിൽ സാഹിലും..
നമ്മൾ നോക്കി നിൽക്കെ നിത്യയെ si രോഹിത് വിസ്താരപ്പടിയിൽ നിന്നിറക്കി ജീപ്പിൽ കയറ്റി…അവസാനമായി അവളുടെ ദൈന്യത നിറഞ്ഞ മുഖം..
ഞാൻ എന്റെ കണ്ണുകൾ കൊണ്ട് വിശ്വാസം നൽകി..പിന്നെ അവൾ മെല്ലെ പുഞ്ചിരിച്ചു…അതു എനിക്ക് ഒരു ആത്മവിശ്വാസം നൽകി..
നിത്യ, നിന്റെ നിരപരാധിത്വം എന്തായാലും തെളിയിച്ചിരിക്കും…
________________
കേസിലെ വിധിക്കു ശേഷം ഞാനും അജിത്തും സാഹിലും അടുത്തുള്ള ബാറിൽ പോയി..
നമുക്ക് വേണ്ട മദ്യം ഓർഡർ ചെയ്തു.
ഒരു നിശബ്ദത..
അത് ഭേധിച്ചു കൊണ്ട്…
ഗയ്സ്..
സാഹിൽ ആയിരുന്നു..
ഞാനും അജിത്തും അവന്റെ മുഖത്തേക്ക് നോക്കി..
സോറി.. ഞാൻ കാരണം…
അവൻ കരയുക ആണോ?
എന്നാൽ എന്നെ അത്ഭുദ്ധപ്പെടുത്തി അജിത് അവന്റെ തോളിൽ തട്ടി…
ശെടാ…ഇവരിത് എപ്പോ
അജിത് :സാരമില്ല, താൻ ശ്രമിച്ചല്ലോ..
ഞാൻ അജിത്തിന്റെ മുഖത്തു നോക്കി..
അവന്റെ മുഖവും ഒരു മാതിരി..
അവൻ തുടർന്നു…
എനിക്കു ഒരു കാര്യത്തിൽ സന്തോഷമുണ്ട്…
അവൻ ഒന്ന് നിർത്തി..
എന്റെ പെങ്ങൾ ഒറ്റക്കല്ല..
അത്രയും പറഞ്ഞു അവൻ പൊട്ടിക്കരഞ്ഞു..
അത് കണ്ടു സാഹിലും അവനെ കെട്ടിപിടിച്ചു..
ഇത്രയും ആയതോടെ എന്റെ കിളികൾ പറന്നു…
ഞാൻ :എടാ ഒന്ന് നിർത്ത്…മറ്റുള്ളവർ കണ്ടാൽ എന്താ കരുതുക..?
അത് ശെരി…നിങ്ങളവിടെ കെട്ടിപിടിച്ചു കളിക്കുകയാണോ?
ഞാൻ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി…
സാഹിൽ : ആ.. സാനിയ.. താനും കൂടി വാ..
തിരിഞ്ഞു നോക്കിയപ്പോൾ ഒരു വെളുത്ത ഫാൻസി മിഡിയും ഇട്ടു ആള് വന്നിരിക്കുന്നു..