നഗ്നസത്യം 5
Nagnasathyam Part 5 | Author : Lee Child | Previous Part
ഞങ്ങൾ തമ്മിൽ കളിക്കുന്നതിനിടെയിൽ ഞാൻ സാനിയായേ ഒന്നു പറ്റിക്കാൻ വെള്ളച്ചാട്ടത്തിന്റെ അകത്തേക്കു കയറാൻ ശ്രമിച്ചു..അല്പം ബുദ്ധി മുട്ടിയെങ്കിലും അത് വിജയിച്ചു..
അപ്പോഴാണ് ഞാൻ അത് കണ്ടത്…
വെള്ളച്ചാട്ടത്തിന്റെ ഉള്ളിലെ കാഴ്ച..
അത് ഒരു ഗുഹാമുഖമായിരുന്നു..
________________
ഞാൻ വെള്ളച്ചാട്ടത്തിന് പുറകെയുള്ള ഗുഹാമുഖത്തേക്ക് നടന്നു നീങ്ങി..
അത് കൂടുതൽ ഉള്ളിലേക്ക് നയിച്ചു..
ഇരുട്ട്.. ഇനിയും അകത്തേക്കു…ഒരു വെളിച്ചം പോലുമില്ലാതെ…
വേണ്ട..
പോവേണ്ട…പിന്നെ എപ്പോഴെങ്കിലും..
പെട്ടന്നാണ് സാനിയയുടെ കാര്യം ഓർമ വന്നത്..
അവൾ അവിടെ ഒറ്റക്കായിരിക്കും..
ചേ.. ഞാനെന്തു പണിയാ കാണിച്ചത്…
അവളെ അവിടെ വിട്ടിട്ട് ഞാൻ..
ഇന്ന് മുഴുവൻ അവളുടെ കൂടെ സ്പെൻഡ് ചെയ്യണം..
അവൾ ഹാപ്പി ആയിരിക്കണം..
ഞാൻ വേഗത്തിൽ തിരിച്ചു വെള്ളച്ചാട്ടത്തിലേക്ക് തിരിച്ചു..
പുറത്തു വന്നപ്പോൾ അവളെ കാണാനില്ല!!
എന്റെ ഉള്ളൊന്ന് പിടഞ്ഞു ..
സാനിയ…
ഞാൻ പാറക്കല്ലുകൾക്കിടെയിലോടെ പാഞ്ഞു നടന്നു…
ഇവൾ ഇത് ഇവിടെ പോയി?
വെള്ളച്ചാട്ടത്തിന്റെ ഒരു ആഴം കൂടിയ ഭാഗത്ത് പോയി നോക്കി..
ഇനിയവൾ ഒഴുക്കിലെങ്ങാനും പെട്ടു…
ഏയ്യ്.. അങ്ങെനെയൊന്നും സംഭവിക്കില്ല.
ഇനി അങ്ങനെ സംഭവിച്ചാൽ…
പെട്ടന്നു പുറകിൽ നിന്ന് ഒരു തള്ള്..
ഞാൻ അടി തെറ്റി താഴേക്ക് ..
അത്യാവശ്യം ഉയരം ഉള്ള സ്ഥലമായിരുന്നു…
വെള്ളത്തിൽ വീഴ്ചയുടെ ആഘാതം, എന്റെ ശരീരത്തെ സാരമായി ബാധിച്ചു..
എന്റെ ബോധത്തെയും…
ഞാൻ മെല്ലെ ആഴത്തിലേക്ക് പോയി..
________________
എനിക്കു മെല്ലെ ബോധം വന്നു..
അരുൺ…
പോവല്ലേ…
പ്ലീസ്…
ഞാൻ…ചുമ്മാ….
നിന്നെ പേടിപ്പിക്കാൻ…
എടാ.. കണ്ണ് തുറക്ക്…
സാനിയ..
ഞാൻ മനസ്സിൽ പറഞ്ഞു..
എന്റെ വയറ്റിൽ ആരോ അമർത്തുന്ന പോലെ തോന്നി…എന്റെ വായിൽ നിന്നു കുറെ വെള്ളം പുറത്ത് പോയി.. ഞാൻ അപ്പോഴും അനങ്ങാതെ കിടന്നു..