അവസാനം എഴുതിയ ഒരു കുറിപ്പ് അജിത്തും കൂടെ കേൾക്കാൻ വേണ്ടി വായിച്ചു..
ഞാൻ ഒരു ജീവിതം സ്വപ്നം കണ്ടിരുന്നു.. എല്ലാവരും സന്തോഷത്തോടെ എന്റെ കല്യാണത്തിൽ വരുന്ന സ്വപ്നം.. കുട്ടികാലം മുതൽക്കേ മനസിലെ ഉള്ളറകളിൽ ഒളിപ്പിച്ചു നടന്ന സ്വപ്നം.. അത് പോലെത്തന്നെ എന്റെ പ്രിയനെക്കുറിച്ചും…
പക്ഷെ…
ഞാൻ അതിനു താഴെയുള്ള പാരഗ്രാഫ് വായിച്ചപ്പോൾ ഒന്ന് നടുങ്ങി..
അജിത് : എന്താടാ നാവിറങ്ങിയോ 😡
ഞാൻ : പക്ഷെ.. എന്റെ സ്വപ്നങ്ങളെല്ലാം തകർന്നു…ഈ നിമിഷം എന്റെ അടുക്കpm. എന്റെ ചേട്ടനുണ്ടായിരുനെകിൽ.. ആദ്യമൊന്നും ഞാനത് വിശ്വസിച്ചില്ല.. ഇന്ന് അർമാൻ വേറൊരു പെണ്ണിന്റെ കൂടെ…
ഡും..
ഞാൻ ഒന്ന് അജിത്തിന്റെ അടുക്കൽ നോക്കി…
അവൻ കൈ ചുരുട്ടി ചുവരിൽ അടിച്ചതായിരുന്നു…
അജിത് :ഞാൻ പോവാ..
ഞാൻ :എങ്ങോട്ടാ..
അജിത് : എന്റെ അളിയനെ ഒന്ന് സത്കരിക്കാൻ.. 😡😡
ഞാൻ : ഡാ, മണ്ടത്തരമൊന്നും ചെയ്യരുത്.. ഇന്ന് അവിടെ ഉണ്ടാക്കിയത് കൊണ്ടൊന്നും മതിയായില്ലേ നിനക്ക്😡
അജിത് : ഇതിന് എനിക്ക് പകരം ചോദിച്ചേ തീരു…
ഞാൻ തിരിച്ചെന്തെകിലും പറയുന്നതിന് മുൻപേ അവൻ അവിടെ നിന്നു ഇറങ്ങി പോയി…
ഇനി…
അടുത്തതെന്ത്…
ഞാൻ എന്താണ് ചെയേണ്ടതെന്നറിയാതെ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു…
മനസാക്കേ ഒന്ന് മന്ദീഭവിച്ച അവസ്ഥ..
പിന്നെ ഞാൻ വീണ്ടും സ്വബോധത്തിൽ തിരിച്ചു വന്നു…
ഞാൻ സമയം നോക്കി
8:30 pm
ഞാൻ അവിടെ നിന്നു ഇറങ്ങാനൊരുങ്ങവേ പുറത്തു നിന്ന് ആരോ റൂമിലേക്കു കയറി വരുന്ന ശബ്ദം കേട്ടു..
എനിക്കെന്തകിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ ഒരാൾ അവിടെ വന്നു…
അയാളെ കണ്ടു ഞാനും അയാൾ എന്നെ കണ്ടും ഞെട്ടി..
ഞാൻ : സാനിയ!!
സാനിയ :അരുൺ.. നീയെന്താ ഇവിടെ?
ഞാൻ : ഞാൻ അത്..
വാക്കുകൾ കിട്ടാൻ ഞാൻ വെമ്പി.. കുത്തി തുറന്നു കയറിയത് എന്തിനാ എന്നാണ് നേരെ ചൊവ്വേ ഉള്ള ചോദ്യം..😁
സാനിയ : അന്വേഷണം എന്ന് പറഞ്ഞു കൊണ്ട് എന്ത് തോന്നിയാസവും ചെയ്യാമെന്നാണോ?.. എനിക്ക് പകരം വേറെ ആരെക്കിലുമായിരുന്നെകിൽ…