ഞാൻ : ഇവനെക്കൊണ്ട്…പരിശോധിക്കണം.. 😡
ഞാൻ അവളുടെ മുറിയിൽ കയറി മുക്കിലും മൂലയിലും പരിശോധന തുടങ്ങി…
ആദ്യം അലമാര തുറന്നു നോക്കി.. എന്തോ ഭാഗ്യം കാരണം അത് ലോക്ക് ചെയ്തില്ലായിരുന്നു…
അതിൽ മുഴുവൻ അവളുടെ തുണിയും മറ്റുമായിരുന്നു…
അവൾ ഉപയോഗിക്കുന്ന പെർഫ്യൂംന്റെ സൗരഭ്യ അവിടമാകെ പരന്നു..
കുറച്ചു നേരം ഞാനത് ആസ്വദിച്ചു കൊണ്ട് നിന്നു..
പെട്ടന്ന് എന്റെ ശ്രദ്ധ അവിടെ വച്ചിരിക്കുന്ന ഒരു ടെഡി പാവയിൽ പെട്ടു…
അതിനെ സൂക്ഷിച്ചു നോക്കിയപ്പോൾ അത് ഞാൻ കണ്ടു…
ഓഹ് മൈ ഗോഡ്.. 😳😳
അജിത് :എന്താ എന്ത് പറ്റി??
ഞാൻ ആ പാവയ്യെടുത്ത് അജിത്തിനെ കാണിച്ചു..
ഇത് ആരാ ഇവിടെ വച്ചത്?
അജിത് : അ.. അറിയില്ല…
ഒരു പാവ വച്ചതാണോ ഇത്ര വലിയ പ്രശ്നം?
ഞാൻ : പാവ വയ്ക്കുന്നത് പ്രശ്നമല്ല.. പക്ഷേ ഇത്..
അജിത് : ഇതെന്താ പാവയല്ലേ 😡?
ഞാൻ : സൂക്ഷിച്ചു നോക്കിട്ട് പറ.. എന്താ ഇതെന്ന്…
അജിത് ഒരു കിളി പാറിയ രീതിയിൽ എന്നെ നോക്കി, എന്നിട്ട് പറഞ്ഞു..
താൻ തന്നെ പറ..
ഇത് ഒരു സ്പയ് ക്യാമറ ആണ്..
അത് കേട്ട് അജിത് ഒന്ന് ഞെട്ടി എന്നിട്ട് വീണ്ടും സൂക്ഷിച്ചു നോക്കി..
ആ പാവയുടെ കണ്ണുകൾ…
മറ്റാരുടെയോ മൂന്നാം കണ്ണ്..
അജിത്തിന്റെ കണ്ണുകൾ ചുവന്നു തുടുത്തു..
ഏത് പുന്നാര മോനായിരിക്കും ഇത് …😡
ഞാൻ :അതറിയുമായിരുന്നെകിൽ കേസ് തീർന്നില്ലേ…മാത്രമല്ല ഈ പണി ചെയ്തവനേക്കാളും കൂടുതൽ നമുക്ക് ആവശ്യം നിത്യയെയാണ്..
അജിത് ഒരു ദീർഘാനിശ്വാസമെടുത്തു..
ഇനി എന്ത്..
ഞാൻ : നമ്മുടെ പണി ഇവിടെ തീർന്നില്ല…
ഞാൻ വീണ്ടും എന്റെ പരിശോധന തുടർന്നു…
ഞാൻ ബെഡ്‌റൂമിനടുത്തുള്ള കബോർഡ് തുറന്നു..
അതിൽ ഒരു ഡയറി കണ്ടു..
ഞാൻ അത് അജിത്തിനെ കാണിച്ചു…
അജിത് : നീ വായിക്ക്..
ഞാൻ : ഞാനോ 😳
അജിത് : ആ 😡
ഞാൻ ആ ബുക്ക് തുറന്നു..
പലതിലും ചില കണക്കുകളും ചില നോട്ടുകളും മറ്റുമായിരുന്നു…