നഗ്നസത്യം 2 [Lee child]

Posted by

അവർ നേരെ ലിവിങ് റൂമിലേക്ക് പോയി..

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കടലാസ് തുണ്ടുമായി അവർ വന്നു..

കാത് : ഇതാണ് അഡ്രെസ്സ്.. അവൾ ആദ്യമൊക്കെ ബാറിലായിരുന്നു ജോലി..

ഞാൻ ഒന്ന് ഞെട്ടി..

ബാറിലോ…

ആ, അതെ, പക്ഷെ ആള് ശുദ്ധയായിരുന്നു കേട്ടോ…

ഞാൻ മനസ്സിൽ : നിത്യ, എന്തായിത്…

ശെരിയാണ്, അവൾക്കു പഠിത്തത്തിൽ അത്ര താല്പര്യമില്ല.. സ്വന്തമായി ഒരു ബേക്കറി കട തുടങ്ങണമെന്നായിരുന്നു ആഗ്രഹം.. പക്ഷേ ഇത്രയും കഷ്ടപ്പെട്ട്…

ഞാൻ ആ തുണ്ട് വാങ്ങി..

അതിലെഴുത്തിയിരിക്കുന്ന അഡ്രസ്സിൽ പോവാൻ ഞാൻ തീരുമാനിച്ചു..

ഞാൻ സമയം നോക്കി..

6:30 pm

________________

 

ഞാൻ ആ കടലാസിൽ ഉള്ള അഡ്രസ്സിൽ പോവാൻ തീരുമാനിച്ചു…

ഞാൻ അങ്ങനെ ആ സ്ഥലത്തെത്തി…

ഒരു കൊച്ചു അപാർട്മെന്റ്..

മര്യാദക്ക് ഒരു കോമ്പൗണ്ട് പോലുമില്ല..

ഇരുട്ടിൽ കത്തിച്ചു വച്ച മെഴുകുതിരി നാളാമെന്നപോലെ ഒരു സ്ട്രീറ്റ് ലൈറ്റ്..

ഞാൻ മെല്ലെ ആ വീടിലേക്ക് നടന്നു..

പെട്ടന്ന്, എവിടെ നിന്നറിയില്ല അവിടെ കറുത്ത ഡ്രെസ്സിട്ട ഒരാൾ പ്രത്യക്ഷപെട്ടു!…

അയാൾ കൈയിൽ എന്തോ ഒരു ആയുധം കരുതിയിരുന്നു..

അയാൾ വേഗത്തിൽ ആ വീടിന്റെ വാതിലിൽ എത്തി…

ഇനി ഇയാളായിരിക്കുമോ നിത്യയെ…

ഞാൻ ശാരീരികമായും മാനസികവുമായും തയ്യാരാരെടുത്തു..

എന്നിട്ട് അയാൾക്കു നേരെ കുതിച്ചു..

പക്ഷേ ഒരു കുഴപ്പം പറ്റി..

സ്ട്രീറ്റ് ലൈറ്റ് എന്റെ പിന്നിലെത്തിയപ്പോൾ നിഴൽ എന്റെ മുൻപിൽ വന്നു..

കൃത്യം അത് ആ വാതിലിൽ പ്രതിഫലിച്ചു..

അത് കണ്ട് അപകടം മണത്ത അജ്ഞാതൻ നിമിഷനേരം കൊണ്ട് ചവിട്ടി വീഴ്ത്തി..

ചവിട്ടിന്റെ ശക്തിയിൽ ഞാൻ തെറിച്ചു വീണു…

അയാൾ വീടിന്റെ ഒരു ഭാഗത്തു കൂടെ പുറത്തേക്ക് ഓടി ..

ഞാൻ പിന്നാലെ വിട്ടു…

അയാൾക്കു നല്ല വേഗതയുണ്ട്…

കുറച്ചു മുൻപിലായി ഒരു പാർക്കിന്റെ വേലിയിൽ തടഞ്ഞു അയാൾ നിന്നു..

അവിടെ അടുത്തായി കിടന്ന വടി ഞാനെടുത്തു..

എന്തിനും തയ്യാറായി ഞാൻ നിന്നു..

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ആ വേലിക്കു കുറുകെ ചാടാൻ ഉള്ള ഒരു അനാവശ്യ ഉദ്യമത്തിന് ശ്രമിച്ചു..

Leave a Reply

Your email address will not be published. Required fields are marked *