നഗ്നസത്യം 2
Nagnasathyam Part 2 | Author : Lee Child | Previous Part
അതിനിടയിൽ ഒരു വേലക്കാരി ഓടിവന്നു പറഞ്ഞു…
നിത്യ മാഡത്തിനെ കാണാനില്ല..
എന്റെ നെഞ്ചിൽ വെള്ളിടി പൊട്ടി.. 😰🙀
________________
ക്യൂബക്കിളിൽ ഞാനും റാമും പരസ്പരം മുഖത്തോട് മുഖം നോക്കി..
റാം :അപ്പോൾ കല്യാണപ്പെണ്ണിനെ കാണാനില്ല,അല്ലെ?
ഞാൻ :അതെ..
റാം : ആ സമയം നിത്യയുടെ ബന്ധുക്കൾ..
ഞാൻ : അവളുടെ ചേട്ടൻ മാത്രം..
റാം :പോലീസിനെ ആ സമയത്ത് അറിയിച്ചില്ലേ?
അത് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു..
എന്റെ ഭാവം കണ്ടിട്ടാവണം റാം പറഞ്ഞു..
ക്ഷമിക്കണം, നിങ്ങൾ ബാക്കി കഥ പറഞ്ഞോളൂ..
എന്റെ മനസ്സ് വീണ്ടും ആ ദിവസത്തിലേക്ക് പോയി..
________________
ആ വേലക്കാരി പറഞ്ഞത് കേട്ട് അവിടെ എത്തിയവരുടെ സംസാരം ഉച്ചതിലായി.
അതു കേട്ട് ധർമൻ ദേഷ്യത്തോടെ , “നിങ്ങൾ അവളെ എല്ലായിടത്തും നോക്കിയോ..”
“ഉവ്വ്, സർ ”
ധർമൻ: “That bloody bitch..”
അടുത്ത് നിൽക്കുന്ന വേലക്കാരെ വിളിച്ചു ഒന്നും കൂടി ബംഗ്ലാവ് മുഴുവൻ അരിച്ചു പെറുക്കാൻ ആജ്ഞാപിച്ചു..
ഞാൻ ഇതെല്ലാം ഒരു പാവ കണക്കെ നോക്കി നിന്നു..
ഞാൻ നിത്യയുടെ ചേട്ടന്റെ മുഖം നോക്കി..
ആ മുഖത്തിൽ ദേഷ്യവും ടെൻഷനും ഒരുമിച്ചുള്ള ഒരു ഭാവവുമായിരുന്നു..
അതിനിടെ ഞാൻ സാഹിലിനെ ഒന്നു നോക്കി. അയാൾ ഫോണെടുത്തു കോറിഡോറിള്ളൂട്ടെ പോയി..
സിയയുടെ മുഖം ഇതെല്ലാം ഞാൻ മുൻപേ പ്രതീക്ഷിച്ചു എന്ന മുഖഭാവമായിരുന്നു..
അവസാനമായി ഞാൻ അർമാന്റെ മുഖത്തേക്ക് നോക്കി.
അയാളുടെ കാര്യമാണ് കഷ്ടം..
ഒരു പടിയിൽ മുഖം പൊത്തി കരയുകയായിരുന്നു..
ഞാൻ അയാളെ സമാധാനിപ്പിക്കാൻ വേണ്ടി അങ്ങോട്ട് ചെന്നു..
ഞാൻ : അർമാൻ..
അയാൾ എന്നെ നോക്കി, എന്നിട്ട് ചോദിച്ചു..
അർമാൻ : എന്നാലും അവളെന്തിനാ ഇങ്ങനെ..
ഞാൻ : എവിടെയോ എന്തോ കുഴപ്പമുണ്ടായിട്ടുണ്ട്, അർമാൻ.. അല്ലാതെ അവൾ ഇങ്ങനെയൊന്നും ചെയ്യത്തില്ല…