ബോസ്സ് :ഈ കല്യാണത്തിന് ശേഷം?
ഞാൻ : ഭാരതപര്യേടനത്തിന് പോവും..
ബോസ്സ് : (ചിരിച്ചു കൊണ്ട് )അപ്പോൾ ശെരി മോനെ..
ഞാൻ : ശെരി മാധവേട്ടാ..
ഫോൺ കട്ടായി..
നിങ്ങൾ ആദ്യം വിചാരിച്ചു കാണും എന്റെ കല്യാണമാണ് നടക്കാൻ പോവുന്നതെന്നല്ലേ…എന്റെ അല്ല, കോളേജ് കാലഘട്ടത്തിൽ എന്റെ കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടിയുടെ കല്യാണമാണ് നടക്കാൻ പോവുന്നത്..
അവളുടെ പേര് നിത്യ.
പുള്ളിക്കാരിയെ പറ്റി പറയുകയാണെങ്കിൽ ഒരു സ്വപ്നജീവിയാണ്.. എപ്പോഴും ആലോചിക്കുന്നത് അവളുടെ ഫ്യൂചർ ഭർത്താവിനെ കുറിച്ചാണ്.. ഏത് തരത്തിലുള്ള വിശേഷണമാണ് ഇവിടെ ഉപയോഗിക്കേണ്ടതെന്ന് എനിക്കറിയില്ല.. ഒന്നുകിൽ ജീവിതത്തിലെ വേദനിപ്പിക്കുന്ന സത്യങ്ങൾ അറിയാതെ ജീവിക്കുന്നവൾ.. അതെല്ലെങ്കിൽ ഭൂലോക മണ്ടി..
ഓഹ്, സോറി, ട്രാക്ക് മാറിപ്പോയി.. അവളെ ഞാൻ ആദ്യമായി കണ്ടുമുട്ടുന്നത് jnuvil വെച്ചു തന്നെയാണ്..അവൾ ബഹിർമുഖിയായിരുന്നു.. ഞാൻ അവളുടെ നേർ ഓപ്പോസിറ്റ് സ്വഭാവമുള്ള ആളും.. നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ് എങ്ങനെ സെറ്റായി എന്നത് തന്നെ അത്ഭുതമാണ്..
ആദ്യകാലങ്ങളിൽ എനിക്കവളോട് ഒരു ആകർഷണം ഫീൽ ചെയ്തിരുന്നു.. പിന്നീട് അതിൽ വലിയ കാമ്പില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഫ്രണ്ടായി തന്നെ ഒതുങ്ങി നിന്നു..
പക്ഷെ എന്തിരുന്നാലും അവൾ ഒരു സ്വാതന്ത്ര്യവിചാരധാരയുള്ള ഒരു പെണ്ണായിരുന്നു.. അവൾ ആർക്കു വേണ്ടിയും സ്വന്തം സെൽഫ് റെസ്‌പെക്ട് വിട്ടു കൊടുക്കില്ല..അങ്ങനെയുള്ള സന്ദർഭത്തിൽ പ്രതികരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..
അവളുമായുള്ള പഴയ കാലം അയവിറക്കി ഞാൻ ഞാൻ ഡൽഹി എയർപോർട്ടിലേക്..എയർ ഇന്ത്യയിൽ കയറി ഇക്കണോമിക് ക്ലാസ്സിലെ സീറ്റിലിരുന്നു..ശിവാജി എയർപോർട്ടിൽ ഇറങ്ങാൻ..
________________
പിന്നീട് ഒരു ടാക്സി ബുക്ക് ചെയ്തു എന്റെ സ്ഥലവും പറഞ്ഞു കൊടുത്തു.. ചെറ്റ കുടിലുകളും ചേരികളും ചെളികളും മാറി മറ്റൊരു ലോകത്തേക്ക് ഞാൻ എത്തപെട്ടു..
സമ്പന്നതയുടെയും ആർഭാടത്തിന്റെയും ധാരാളിത്തത്തിന്റെയും ലോകം..
ചാൻദാസ് പോർട്ട്..
അത് പോർട്ട് നഗരമാണെന്ന് പറയാം.
ചുറ്റും ആധുനിക വത്കരിക്കപ്പെട്ട നാട്.. അവിടെ കൂടുതലും ടൂറിസ്റ്റ്സായിരുന്നു.. അവർ അവരുടെ ജോലിയിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്നു.
ഒടുവിൽ അയാൾ എന്റെ സ്ഥലത്തെത്തിച്ചു..
ഞാൻ:കിതനാ ഹുവ?
ഡ്രൈവർ : 500
ഞാനാ പൈസയും കൊടുത്തു നേരെ വാടകവീട്ടിലേക് കയറി..