നഗ്നസത്യം
Nagnasathyam | Author : Lee Child
പ്രിയപ്പെട്ട വായനക്കാരെ,
കുറ്റാന്വേഷണം എന്ന നോവലിന് നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി.എന്നിരുന്നാലും ആ കഥ വായിക്കുന്ന ആൾക്കാരുടെ എണ്ണം കുറവാണെന്നു തോന്നുന്നു. ആളുകൾക്ക് കൂടുതലും പ്രണയ കഥകളോടുള്ള താല്പര്യം ആയിരിക്കും കാരണം… വെറും തോന്നലാണ്.. ചിലപ്പോൾ പ്രണയകഥയും ഞാൻ എഴുതിയേകാം.
ഈ കഥയിലെ അരുണിന്റെ കഥയാണ് ഇവിടെ പറയാൻ പോവുന്നത്.. ഇനി കഥ അരുണിന്റെ പോയിന്റ് ഓഫ് വ്യൂലാണ് പറയാൻ പോവുന്നത്..
അപ്പോൾ തുടങ്ങാം അല്ലെ..
________________
ഒരു ക്യൂബക്കിളിൽ കാത്തിരിക്കുകയാണ് ഞാൻ.. ഈ നിമിഷം വരെ നടന്ന സംഭവങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു.. ശത്രുക്കൾക്കു പോലും ഇത്രയും കഠിനമായ അഗ്നിപരീക്ഷയ്ക്കു വിധേയമാകരുതേ എന്നു വിചാരിച്ചു. ഒരു ത്രില്ലർ സിനിമയ്ക്കുള്ള എല്ലാ സംഭവങ്ങളും ഇവിടെയുണ്ടായി.. ഒരു സത്യം തെളിയിക്കാൻ വേണ്ടി എന്തെല്ലാം കാര്യങ്ങേളാണ് ചെയ്തത്.. സംഭവിച്ചതൊക്കെ ഒരു ദുസ്വപ്നമായി കാണാൻ ആഗ്രഹിച്ചു.
ഒടുവിൽ എന്റെ മനസ് എന്നോട് പറഞ്ഞു. “നീതിപീഠം നൽകുന്ന ഏത് ശിക്ഷയും ഞാൻ വളരെ സന്തോഷത്തോടെ ഞാൻ സ്വീകരിക്കും..”
പെട്ടെന്ന് ഡോർ തുറന്നു ഒരാൾ വന്നു.. ഞാൻ അയാളെ ഒന്നു അടിമുടി നോക്കി.. ഒരു 35-40 വയസ്സ് പ്രായം, തലയിലെ മുടി കുറച്ചു കൊഴിന്നു പോയിരിക്കുന്നു..ട്രിമ് ചെയ്ത താടി, അത്ര ശക്ക്തിയില്ലാത്ത കണ്ണട വെച്ചിട്ടുണ്ട്.. വൈറ്റ് ചെക് ഷർട്ട്, ഡാർക്ക് ബ്ലു പാന്റ്സ്, ബ്ലാക്ക് സോക്സ് ആൻഡ് ഷൂസ് ,അയാളുടെ കൈയിൽ ഒരു ഫയലുണ്ടായിരുന്നു. ഞാൻ അയാളെകണ്ടപ്പോൾ എഴുന്നേറ്റു വണങ്ങി..
അയാൾ :ഗുഡ് മോർണിങ്, എന്റെ പേര് രാം മോഹൻ, സീനിയർ ഇൻസ്‌പെക്ടർ സിബിഐ..
ഞാൻ : ഹലോ സർ..
രാം : നിങ്ങൾക്കിവിടെ ബുദ്ധിമുട്ട് ഉണ്ടായില്ലല്ലോ?
ഞാൻ : എന്നെ കസ്റ്റഡിയിൽ വെച്ചു തന്നെ ഇത് ചോദിക്കണോ, സർ?
രാം :സോറി, പക്ഷെ ഇത് ഒരു ഇൻട്രോഗാഷനല്ല, ഒരു ഡൌട്ട് ക്ലിയറൻസ് ആണ്.
ഞാൻ :മനസിലായില്ല..