അതിനാലാണ് എനിക്ക് നാഗത്താൻയിൽ നിൽക്കാൻ പറ്റാത്തത് . ആ നാഗമാണിക്യം എടുത്താൽ മാത്രമേ എന്റെ ശാപം മാറുകയുള്ളൂ. അതിനാൽ തന്നെ നാഗമാണിക്യം എടുക്കണമെങ്കിൽ കുഞ്ഞൂട്ടൻയിന്റെ പുനർജന്മം വേണം അതിനാൽ ഞാൻ ഇത്രയും വർഷം കാത്തിരുന്നത്.
എനിക്ക് എന്റെ യൗവനം തീരികെ വേണം അതിനെനിക്ക് നാഗമാണിക്യം വേണം അതുകൊണ്ട് തന്നെയാണ് ഞാനവനെ ഇത്ര നാൾ കാത്തിരുന്നത് ആ കുഞ്ഞു കുട്ടന്റെ പുനർജന്മമാണ് ഇന്ദ്രൻ അതിനാൽ തന്നെ അവന്റെ ചോര കൊണ്ട് വേണം ആ മാണിക്യം കൈക്കലാക്കാൻ.
അതിനു വേണ്ടിയാണ് നിന്നെ ഞാൻ സൃഷ്ടിച്ചത് ഇപ്പോൾ മനസ്സിലായോ കോളേജ് കഴിഞ്ഞ് അവൻ വീട്ടിലെത്തി.വീട്ടിൽ ഇപ്പോൾ അവന്റെ അമ്മയും അച്ഛനും പിന്നെ ഇവയെ സഹോദരിയും ആണിപ്പോൾ ഉള്ളത് .
അനിയത്തിയുടെ പേര് ദുർഗ തനി ദുർഗ തന്നെയായിരുന്നു .
ഇന്ദ്രൻ വരെ അവളെ പേടിയാണ് അവൾ ദേഷ്യപ്പെടുമ്പോൾ. എന്നാൽ സ്നേഹിച്ചാൽ നക്കിക്കൊല്ലും അതായിരുന്നു അവളുടെ പ്രകൃതം. തന്റെ അനിയത്തിക്ക് വേണ്ടി ഇന്നു മേടിച്ച ഡയറി മിൽക്ക്യും കൊടുത്ത അവൻ അകത്തളത്തിലേക്ക് എത്തി.
അവിടെ അവന്റെ അമ്മ ഭാർഗവി നാലുമണി പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അവൻ പുറകെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു തന്റെ മകന്റെ കരസ്പർശം ഏറ്റ ആ അമ്മയുടെ മാതൃത്വം വിങ്ങി. അവനെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു ചുംബനം നൽകി. അങ്ങനെ വളരെ സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബമായിരുന്നു. സന്തോഷത്തിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. പൗർണമിയുടെ അന്ത്യയാമത്തിൽ ഭൂമി ഒരു പ്രകമ്പനംകൊണ്ടു അന്നായിരുന്നു നകുലൻ കൊട്ടാരത്തിലേക്ക് വരുന്നത്.
അവന്റെ ലക്ഷ്യം ഇന്ദ്രൻ ആയിരുന്നു എന്നാൽ വിധി അവനെ മാറ്റിമറിച്ചു. ഇന്ദ്രനു പകരം ഇന്ദ്രന്റെ പെങ്ങളൂട്ടി ഇഹലോകവാസം വെടിഞ്ഞു.
ആ യാമത്തിൽ സന്തോഷം കളിയാടിയിരുന്ന ആ വീട്ടിൽ മരണത്തിന്റെ ശംഖുനാദം കേട്ടു എങ്ങും നിശബ്ദത മയിൽ പോലും പാടാൻ മറന്നുപോയ സമയം ഇരുളിൻ റെ അന്ധകാരത്തിൽ പൗർണമിയുടെ ശോഭയിൽ അവിടെ മരണം കളിയാടി.
തന്റെ ലക്ഷ്യം സാധിക്കാതെ നകുലൻ കൊട്ടാരത്തിൽ നിന്ന് പോകുമ്പോൾ അവൻ കൊണ്ടുപോയി ജീവൻ അത്ര വലുതായിരുന്നു. ദുർഗ്ഗാദേവി വീട് വിട്ടു പോയിക്കഴിഞ്ഞിരുന്നു ഇനി ഒരു യാമത്തിലും അവളെ കാണുവാൻ കഴിയില്ല കൊട്ടാരം സ്മശാനം മൂകമായി എങ്ങും നിശബ്ദത തളം കെട്ടി കിടന്നു. എല്ലാരുടെയും മുഖത്ത് നിർവികാരമായ ചേഷ്ടകൾ മാത്രം.