നാഗത്താൻ ചെരുവിലെ അതിമനോഹരമായ നാഗകന്യക രാഗണിയായിരുന്നു. മുല്ല മൊട്ടു പോലെത്തെ ചിരി നീലക്കണ്ണ ആ കണ്ണിൽ നിന്ന് വരുന്ന ശോഭ ഏതൊരു വന്റെ യും മനസ്സ് ഇളക്കും അത്ര മനോഹരമായിരുന്നു അവൾ വാഗ പൂവിന്റെ മണമുള്ള കേശ ധാര. ഉയർന്നുനിൽക്കുന്നു മാറിടം.
ആരെയും വശ്യ പെടുത്തുന്നു ആകാരവടിവ് അങ്ങനെ പറഞ്ഞാൽ വാക്കുകൾക്കും അപ്പുറം ഉള്ള സൗന്ദര്യം അവൾക്കുണ്ടായിരുന്നു.
എന്തെന്നില്ലാത്ത ഒരു വശ്യത അവനിൽ കണ്ടതുകൊണ്ടാണ് അവനെ അവൾ രക്ഷിച്ചത് ആ വെള്ളാരം കണ്ണ് മുമ്പെങ്ങും കണ്ടതുപോലെ വിസ്മൃതിയിൽ അവളെ ആഴ്ന്നിറങ്ങി കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും നകുലൻ അവനെ കൊല്ലാൻ തുനിഞ്ഞത്. എന്താവും അവളുടെ മനസ്സ് പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടിരുന്നു.
നാഗന്നൂർ
നാഗരാജാവ് പൂജയിൽ ആയിരുന്നു. അപ്പോഴാണ് അവിടേക്ക് നകുലൻ വരുന്നത്. അയാൾ തിരക്കി അവനോട് എന്തുപറ്റി അവനെ കൊല്ലാൻ കഴിഞ്ഞില്ല നിനക്കറിയാലോ അവനെ കൊന്നു കഴിഞ്ഞാലേ ഉള്ളൂ നമുക്ക് നാഗമാണിക്യം സ്വന്തമാക്കാൻ കഴിയു. നകുലൻ പറഞ്ഞു എന്നെക്കൊണ്ട് അവനെ കൊല്ലാൻ പറ്റില്ല അപ്പോൾ ആയിരുന്നു അവൾ വന്നത് രാഗിണി എനിക്ക് ചേർത്ത് നിൽക്കാനായില്ല.
കാരണം അറിയാമല്ലോ എനിക്ക് അവളെ ഇഷ്ടമാണ് അതിനാലാണ് ഞാൻ ഒന്നും ചെയ്യാതെ വിട്ടു. വേറെ ആരെയെങ്കിലും ആയിരുന്നെങ്കിൽ ഞാൻ കൊന്നേനെ. എന്നാലും ഒരു സംശയം എന്തിനാണ് നമ്മൾ അവനെ കൊല്ലുന്നത്. നാഗരാജാവ് പറയാൻ തുടങ്ങി.
1000 വർഷങ്ങൾക്കു മുമ്പ് ഇവിടെ കുഞ്ഞൂട്ടൻ എന്നൊരു നാഗം ഉണ്ടായിരുന്നു അവനായിരുന്നു ഈ നാഗമാണിക്യം സംരക്ഷിച്ചു കൊണ്ടിരുന്നു. കാണാൻ ചെറിയ പാമ്പ് ആയിരുന്നെങ്കിലും അവൻ ഉണ്ടേല് അതിനെ സ്പർശിക്കാൻ ആവോ.
നമ്മുടെ പൂർവികർ ആ മാണിക്യം സ്വന്തമാക്കാൻ തുനിഞ്ഞതാണ് എന്നാൽ വിധി അവരെ തടഞ്ഞു കാരണം നാഗമാണിക്യം ആണ് ഈ പ്രപഞ്ചത്തെ കാക്കുന്നത്. എന്നാൽ അതിനെ സംരക്ഷിക്കേണ്ടത് നാഗങ്ങൾ ആണ്.എന്നാൽ അതിനെ കിട്ടിയാലുള്ള ഗുണത്തെ ഓർത്ത് നമ്മുടെ പൂർവ്വീകർ ചെയ്ത തെറ്റാണ് നമ്മൾ ഇവിടെവരെ കൊണ്ടെത്തിച്ചു. ഒരുനാൾ ഞാൻ അതിനെ സ്വന്തമാക്കാൻ പോയതായിരുന്നു അപ്പോൾ വിലങ്ങുതടിയായി നിന്നത് കുഞ്ഞൂട്ടൻ ആയിരുന്നു.
എന്റെ അപ്പോഴത്തെ ബുദ്ധിമോശം കൊണ്ട് അവനെ ഞാൻ കൊന്നു മരിക്കുന്നതിനുമുമ്പ് അവൻ പറഞ്ഞു നാഗ കുലത്തിന് ചതിച്ചവൻ ഇനിയൊരിക്കലും നാഗത്താൻയിൽ നിൽക്കാൻ അവകാശമില്ല അതിനാൽ ഞാൻ നിന്നെ ശപിക്കുന്നു നീ ഈ ഭൂമിയിൽ അലഞ്ഞു തിരിഞ്ഞു നടക്കും അതുപോലെതന്നെ നിനക്ക് ഒരിക്കലും ഈ നാഗമാണിക്യം തൊടാൻ ആവില്ല ഇതും പറഞ്ഞു കുഞ്ഞൂട്ടൻ മരിച്ചു.