നാഗത്തെ സ്നേഹിച്ച കാമുകൻ 1
Nagathe Snehicha Kaamukan Part 1 | Author : Kamukan
നിഗൂഢമായ ലോകങ്ങളിൽ നിഗൂഢമായി സ്നേഹം. അതൊരു നാഗ ത്തിന്റെ മാളം പോലെയായിരിക്കും. ചിലർക്ക് നാഗം ദൈവം ചിലർക്ക് കാമത്തിൻ പരിയായം എന്നാൽ ഇവിടെ നാഗത്തിനെ സ്നേഹമാണ്.
നാഗന്നൂർ
നാഗരാജാവ് ശിവ നാഗം അതിന്റെ പത്തിവിടർത്തി ആടുകയാണ് ഇന്നാണ് അവന്റെ ജനനം ആയിരം വർഷങ്ങൾക്ക് ശേഷം നാഗവംശം കൊണ്ടുള്ള ജനനം.ആ യുവാവിനെ വേണ്ടിയായിരുന്ന തന്റെ 25 വർഷത്തിലെ കാത്തിരിപ്പാണ് ഇന്ന് നടക്കാൻ പോകുന്നത് അങ്ങ് കിഴക്കേ ചക്രവാളത്തിൽ ഉളിയന്നൂർ കൊട്ടാരത്തിൽ
1990 ഓഗസ്റ്റ് 2 ആയില്യം നാളിൽ ഉളിയന്നൂർ കൊട്ടാരത്തിൽ ഐശ്വര്യ ദേവൻ ജനനം കൊണ്ടു നീണ്ട 7 വർഷത്തിന് ശേഷമാണ് ഭാർഗവി തമ്പുരാട്ടിക്കും മാനവേന്ദ്ര രാജാവിനു യും ഒരു കുഞ്ഞു ജനിക്കുന്നത്. കൃത്യം 10:45 അർദ്ധരാത്രിയിൽ അവന്റെ ജനനം കുറിക്കപ്പെട്ടു ഒപ്പം ഒരുപാട് നിയോഗങ്ങളും. നാഗന്നൂർ
നാഗരാജാവിന്റെ അട്ടഹാസം അവിടം മുഴുവൻ മുഴങ്ങി കേട്ടു. അതോടൊപ്പം അവന്റെ മരണം കുറിക്കാൻ അവന്റെ ജനനം നടന്നു നകുലൻ. നാഗരാജാവിനെ യിന്റെ മൂത്തമകൻ ശിവജിയിൽ ജനിച്ച പുത്രൻ നാഗകന്യകൻ നകുലൻ. കൊട്ടാരത്തിൽ
അവന്റെ ജനനം കൊട്ടാരത്തിൽ ആഘോഷത്തിമിർപ്പിലാക്കി അവനെ അവർ ഇന്ദ്രൻ എന്ന് പേരുവിളിച്ചു. വർഷങ്ങൾക്കുശേഷം അവൻ വളർന്നു യൗവനം കടന്ന് അവൻ ഒരു യുവാവായി അന്നായിരുന്നു അവന്റെ ജീവിതം മാറ്റിമറിച്ച ദിനങ്ങളുടെ തുടക്കം. ഇന്ദ്രനെ ക്കുറിച്ച് പറഞ്ഞില്ലല്ലോ വെള്ളാരം കണ്ണുള്ള ഐശ്വര്യം നിറഞ്ഞുനിൽക്കുന്നു മുഖത്തോടു കൂടി നിൽക്കുന്ന അരുണ ശോഭ ആയിരുന്നു ഇന്ദ്രൻ. ഇന്ദ്രധനുസി യിലെ സാക്ഷാൽ ദേവഇന്ദ്രന്റെ തന്നെയായിരുന്നു . പതിവുപോലെ കോളേജിൽ നിന്ന് വരികയായിരുന്നു അവിടെവെച്ച് ഒരു കരിനാഗം അവനെ പിന്തുടരുന്നുണ്ടായിരുന്നു.
അത് അവനായിരുന്നു നകുലൻ. അവനെ കൊത്തൻ അടുത്തെത്തിയപ്പോൾ ആയിരുന്നു ഒരു സ്വർണ നാഗം അങ്ങോട്ടു വന്നു അവരെ ആക്രമിച്ചു.
അങ്ങനെ ഇന്ദ്രൻ രക്ഷപ്പെട്ടു എന്നാൽ വരാനിരിക്കുന്ന പേമാരിയുടെ തുടക്കമായിരുന്നു അത്. ആ കരിനാഗം പോയതിനുശേഷം സ്വർണ്ണ നാഗം അതിന്റെ പത്തിവിടർത്തി ആടാൻ തുടങ്ങി. പതിയെ അതൊരു സുന്ദരിയായ യുവതിയായി മാറി. അവളായിരുന്നു ആ കുലത്തിലെ അവസാനത്തെ നാഗകന്യക.