“” ആര് ചുടല യെക്ഷിയോ.. !!””
“” അല്ലേടാ കള്ളിയാം കാട്ട് നീലി.. എടാ പൊട്ടാ ഇത് ഞനാ ഏട്ടത്തിയാ.. ദേ ആമിയുമുണ്ട്.. “”
“” നിങ്ങളോ.. അതിന് നിങ്ങള് എപ്പോളാ മരിച്ചേ..
ആഹ്പിന്നെ വേഷം മാറി വന്നാ ന്നേ പറ്റിക്കന്ന് കരുതിയോ..””
“” മരിച്ചെന്നോ. ആര്…?? വിഷ്ണുവേട്ടാ ഇത് ഞങ്ങളാണ്.. “”
“” ഏത് വിഷുവേട്ടൻ.. ദൂരെ പോ… പോ പിശാശേ… “”
“” ഇവന്റെ ഉള്ള ബോധവും പോയോ.. എടാ ഇത് സത്യായിട്ടും ഞങ്ങളാ… “”
“” വേണ്ടാ….വേഷം മാറിവന്ന് പലയിൽ കൊണ്ടോയ് ചോര കുടിക്കാനല്ലെ..
തരത്തില്ല ഞാൻ., ഒരു തുള്ളിപ്പോലും തരില്ല…””
“” പലയിൽ അല്ലേടാ ഊളം പറയിലാ നിന്നെ കൊണ്ടോകാൻ പോണേ.. ആമി പിടിച്ചെണ്ണിപ്പിക്കേടി അവനെ… “”
“” അജു… എടി മാഗി.. ഓടിവായോ..ന്നേ ദാണ്ടേടി ഇവര് ചോര കുടിക്കാൻ കൊണ്ടൊന്നു.. ന്റെ ദേഹത്ത് ഇപ്പോ അൽക്കഹോൾ കണ്ടന്റ് ഉണ്ടെന്ന കാര്യവൊന്ന് ഇവർക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കോ… ന്നേ ഇപ്പൊ കൊണ്ടോയിട്ട് കാര്യമില്ലെന്റെ യക്ഷി ചേച്ചി.. “”
“” ഇവന്റെ ഒരു കാര്യം… “”
അവർ രണ്ടാളും ചിരിച്ചുകൊണ്ടാണ് അവനെ പിടിച്ചെന്നിപ്പിക്കുന്നെ, രണ്ടാളും ചിരിച്ചു ചിരിച്ചു ഒരു വഴിയായി. ആമി ശ്വാസം എടുകാൻ പോലും ബുദ്ധിമുട്ടീന്ന് വേണം പറയാൻ.
**********************************************
“” ഏട്ടാ… മാ.. മാഗി.. “”
“” ഒരു പെഗ്ഗ്യുടെ ഒഴിയെടാ… “”
“” ഹാ നീ ഒന്ന് ചുമ്മായിരി കൊച്ചേ…
ന്നട പറ.!!
.അവനെന്തിയെ..? “”
‘”” അത്… അവൻ.. അവനെ.. പിടിച്ച്… “”
“” ഏഹ്..ആര്… എടാ അവനെന്തിയെ..?? “”
“” പ്രേതം… കൊണ്ടോയ്…!! “”
“” പ്രതാവോ….??. “”
“”അഹ്.. പ്രേതം..””
“” അവരേം വിളി… നമ്മക്കൊരു കമ്പനി കൊടുകാം.. “”
“” ഒന്ന് വെറുതെയിരി നായിന്റെ മോളെ.. പേടിച്ച് ബാക്കിയുള്ളോൻറെ ചങ്ക് അവിടെ എങ്ങാണ്ട് പോയിന്നാ തോന്നുന്നേ.. അപ്പോളാ അവള്ടെ ഒടുക്കത്തെ കമ്പനി.. “”
“” എന്നിട്ട്… എവടെ… നീ പറഞ്ഞ പ്രേതം.. “”