അന്നത്തെ ലഞ്ച് അവരെന്നെ കോണ്ട് സ്പോൺസർ ചെയ്യിപ്പിച്ചു നാറികൾ, അങ്ങനെ പരുപാടി എല്ലാമായി ആ ദിവസം അങ്ങനെ പോയി വൈകിട്ട് പെണ്ണിനെ വിളിച്ചു സമാദാനപ്പെടുത്താൻ ഞാൻ പെട്ട പാട്.. ഹൊ.. അങ്ങനെ തിരക്കുകളിൽ പെട്ട് രണ്ട് ദിവസം അങ്ങനെ പോയി, പതിവുപോലെ ജോലിയെല്ലാം കഴിഞ്ഞിറങ്ങി പോകാൻ നിൽകുമ്പോൾ ഗായത്രി എല്ലാരോടുമായി രണ്ട് ദിവസം ഓഫ് ആണെന്നും അത് കഴിഞ്ഞേ ഇനി വർക്ക് കാണു ന്നും ന്നാൽ ഇപ്പോ ഏറ്റവും കൂടുതൽ അതിൽ സന്തോഷം കൊള്ളുന്നത് ഞനയിരുന്നു,ഓഫ് ആയത് കോണ്ട് തന്നെ മാഗി അവളുടെ വീട്ടിലെക്കും അവൻ എങ്ങോട്ടോ ട്രിപ്പ് നും പോയി വരുന്നോ ന്ന് ചോദിച്ചപ്പോ ഞാൻ ഒന്ന് പരുങ്ങി അത് കണ്ട് അവനൊന്നും മിണ്ടാതെ ചിരിച്ചോണ്ട് തലയനക്കി മുന്നോട്ടേക്ക് നീങ്ങി, നേരെ ഫ്ലാറ്റിൽ പോവാ കുളിക്കാ കഴിക്കാ ഇറങ്ങുക അത്രേ തന്നെ. ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ വണ്ടി നിർത്തി അവിടെ എങ്ങും ആരുമില്ലെന്ന് തോന്നിപ്പോയി സാദാരണ ആരേലും കാണുന്നതാണ് ഇവിടെ… ഓ അപ്പോളാണ് ഓർത്തത് ഇവിടെ അടുത്തൊരു പ്രോഗ്രാം നടക്കുന്നുണ്ട് അങ്ങോട്ടേക്ക് പോയി കാണും എല്ലാം. ഞാൻ മുന്നോട്ടേക് നടക്കാൻ ആഞ്ഞതും
ഫോൺ അനുസരണയില്ലാതെ ശബ്ദിക്കാൻ തുടങ്ങി ഇഷ്ടകേറുവോടെ തന്നെ ഫോൺ ഞാൻ ചെവിയിലേക്ക് വച്ചതും, അനക്കം ഒന്നുമില്ല ആരാപ്പോ ഇത്..
“” ഹെലോ…..ചെവി കേട്ടൂടെ ആരാന്നു… “”
അവിടുന്ന് അനക്കമൊന്നുമുണ്ടായില്ല, ഏതവനാണോ ഫോൺ വിളിച്ചിട്ട് മിണ്ടാതെ നിക്കുന്നെ..
“” ഏത് മാറ്റവനാണോ ന്തോ.. ഫോൺ വിളിച്ചിട്ട് മിണ്ടാണ്ടിരിക്കാൻ ഇവന്റെ വായിലെ പിരി വെട്ടിയോ.. ഹലോ..””
“” ഹെലോ ഇതാരാ ന്നറിയില്ല.. ഒരു മാഗി യെ അറിയാമോ… “”
ന്റെ ഉള്ളൊന്ന് പിടഞ്ഞു മാഗി അവൾക്കെന്ത് പറ്റി.
“” അയ്യോ സോറി സർ… മാഗി… അവൾക്കെന്ന പറ്റി.. “”
ഞാൻ പരിഭമത്തോടെ ചോദിച്ച് നിർത്തിയതും, അയാൾ ന്നേ ഒന്ന് സമാദാനപെടുത്താൻ നോക്കി.
തുടരും….!
വേടൻ