“” ന്നാ ഞാൻ ഇറങ്ങട്ടെ ഇപ്പോ വിട്ടാ ഉച്ചയോടെ എനിക്കങ്ങ് എത്താം.. “”
എല്ലാരോടുമായി പറഞ്ഞു അവളെ ഒന്ന് നോക്കി ഞാൻ വെളിയിലേക്ക് ഇറങ്ങി, അതുകണ്ടവൾ മുഖം കോട്ടി അത് ശ്രദ്ധിക്കാതെ തിരിഞ്ഞുനിന്നു, ബൈക്കിൽ കയറി എല്ലാരോടും ഒന്നുടെ യാത്ര ചോദിച്ച് വണ്ടി ഞാൻ മുന്നോട്ടേക്ക് എടുത്തു..
*********************************************
നീണ്ട യാത്രക്കൊടുവിൽ ഞാൻ ന്റെ ഫ്ലാറ്റിൽ എത്തി വെളിയിൽ കണ്ട ഫ്ലാറ്റിലെ സെക്യൂരിറ്റി ചേട്ടനോടും അവിടുത്തെ ചേച്ചിമാരോടും ഒരു ആഫ്റ്റർ നൂൺ ഉം പറഞ്ഞകത്തേക്ക് കയറാൻ ഒരുങ്ങുമ്പോളാണ് അവളുടെ വിവരം ചോദിച്ചോണ്ട് നമ്മടെ മണിക്കുട്ടൻ വരുന്നത് അവനോട് മറുപടി പറഞ്ഞത് അവിടെ ഉണ്ടായിരുന്ന ഉഷ ചേച്ചിയായിരുന്നുന്ന് മാത്രം.
“” മണിക്കുട്ടന്റെ ആമി അക്ക ഇല്ല്ര്യാ ആഹ്ഹ്.. അക്ക വന്ത് ഉണക്ക്ന്ന് ഒരു തമ്പിയെ തരത്രക്ക്കാകെ പോയിരിക്കെ.. കവലപ്പെടമേ വന്തുടുടാ.. “”
അതിനവനെന്നെ നോക്കി ആണോന്ന് ചോദിച്ചപ്പോ ആ നിഷ്കളങ്കത തുളുമ്പുന്ന ആ മുഖത്തിനെ ഒന്ന് തഴുകി ഞാൻ ഫ്ലാറ്റിലേക്ക് കയറി..
എനിക്ക് അർജന്റ് ആയിട്ട് ഒന്ന് വെളിയിൽ പോകണമായിരുന്നു അതുകൊണ്ട് അവളെ പിന്നേ വിളിച്ചു പിണക്കം മാറ്റാന്ന് കരുതി. വേഗമോന്ന് കുളിച്ചു ഡ്രസ്സ് മാറി ഒരു ഡാർക്ക് ബ്ലൂ ഷർട്ടും ഗ്രേ കളർ പാന്റും എടുത്തിട്ട് അതിന് ഒരു വൈറ്റ് ഷൂ ഉം.. ഫ്ലാറ്റ് പൂട്ടി ഞാൻ പാർക്കിംഗ് ൽ ചെന്നു.. അവിടെ ന്റെ സുന്ദരി ന്നേ കാത്തിരിക്കുന്നുണ്ടായിരുന്നു, അവിടുന്ന് ഇങ്ങോട്ട് വന്നത് കോണ്ട് ആകെ ചെളിയായി പെണ്ണിന്റെ ദേഹത്ത്.. ഒന്ന് വാഷ് ചെയ്യണം.. ഞാൻ പതിയെ പാർക്കിംഗ് ചെന്നു ന്റെ R6 ന്റെ ടാങ്കിലൂടെ കൈ ഓടിച്ചു, എത്ര കൊല്ലത്തെ ആഗ്രമാ … ഞാൻ ചിരിച്ചോണ്ട് തന്നെ വണ്ടി മുന്നോട്ടേക്ക് എടുത്ത്..
പോകുന്ന വഴിയിൽ ഒരു വാഷിംഗ് ഏരിയ യിൽ വണ്ടിയും കൊടുത്ത് ഞാൻ ഒരു പതിനഞ്ചു മിനിറ്റ് പോസ്റ്റ് ആയെങ്കിലെന്താ കൊച്ച് അങ്ങ് തിളങ്ങി ന്ന് വേണം പറയാൻ., പിന്നൊന്നും ശ്രദിക്കാതെ വണ്ടി ഞാൻ മുന്നോട്ടേക് പായ്ച്ചു, അത് നേരെ ചെന്നുനിന്നത് ന്റെ ഓഫീസിൽ ആയിരുന്നു, അവിടെ ചെന്നതെ ഉള്ളവരെല്ലാം കൂടെ ആകെ ബഹളം, അച്ഛൻ ആകാൻ പോകുന്നതിന്റെ ചെലവ്.. മ്മ് കുറെ ചെലവാ…