ഏട്ടത്തി നിക്കുള്ള ചായയുമായി വന്നു കൊണ്ട് അവളോട് പറഞ്ഞത് മാത്രം ഓർമ്മയുണ്ട്, പെണ്ണ് പിന്നൊരു ബഹളമായിരുന്നു, വിടില്ലായിരുന്നു പെണ്ണ്..
“” ന്റെ പെണ്ണിന് കാണണമെന്ന് തോന്നുമ്പോ പറന്നെത്തില്ലേ ഞാൻ… “” ഞാൻ അവളെ അനുനയിപ്പിക്കാനായി ശ്രമിക്കുന്നതിനിടയിൽ അവളോട് പറഞ്ഞ്,ന്നിട്ടും വിടില്ലെന്ന മട്ടിൽ നിക്കായ്യാണ് അവൾ,
“” അവൻ പോയിട്ട് വേഗന്ന് വരില്ലേ ആമി..
ടാ പെട്ടെന്ന് വരണട്ടോ… മോളിവിടെ ഒറ്റക്കാ.. “”
അമ്മ അവളെ സമദനിപ്പിക്കാൻ ന്നോണം പറഞ്ഞെന്റെ നേരെ കണ്ണിറുക്കി, പിന്നെയും അവരെല്ലാം ഓരോന്ന് പറഞ്ഞ് പെണ്ണിനെ സമ്മതിപ്പിച്ചു.
“” ഞാൻ വിളിച്ചാ പെട്ടെന്ന് ഇങ്ങ് എത്തിക്കോളണം കേട്ടെല്ലോ.. “”
നെഞ്ചിൽ ചാരി നിന്ന് പറഞ്ഞപ്പോ ഞാൻ എല്ലാരേം നോക്കി അവളെ ചുറ്റിപ്പിടിച്ചു
“” പിന്നല്ലേ.., ന്റെ കൊച്ച് വിളിച്ചാ ഉടനെ ഞാനിങ്ങ് പോരൂല്ലേ.., “”
അതിനവലെനിക്കൊരു ചിരി തന്നു,.. ഹൊ ആ നിറഞ്ഞു തുളുമ്പുന്ന മിഴികളിൽ പ്രണയം ചാലിച്ച ഒരു പുഞ്ചിരി, അപ്പൊ ആ നിമിഷം എനിക്കു തോന്നി അവളാണ് ഈ ലോകത്ത് വച് ഞാൻ കണ്ട ഏറ്റവും വലിയ സുന്ദരി ന്ന്., ഈ അജുവിന്റ മാത്രം സുന്ദരി… ”
നമ്മളെ മനസിലാകുന്നവർ നമ്മുടെ കൂടെ കുടിയാ അതിൽ കൂടുതൽ ന്ത് വേണം ജീവിതത്തിൽ, ന്നാ നമ്മുടെ സന്തോഷം മാത്രം നോക്കുകയും ചെയ്യരുത്, നമ്മൾനമ്മുടെ സന്തോഷവും അനന്തവും കണ്ടെത്തുന്നതിനേക്കാൾ ഏറെ നമ്മുടെ പാർട്ണറുടെ സന്തോഷത്തിനു വേണ്ടി ജീവിക്കണം. അപ്പോ അവര് നമ്മക്ക് ആ ടൈം ൽ തരുന്ന ഓരോ രോ നിമിഷങ്ങൾ ഉണ്ട്, അവർക്ക് മാത്രമേ അത് നമ്മക്ക് താരനും കഴിയു,, നമ്മുടെ ജീവൻ ജീവിതമായി കഴുത്തിലണിഞവൾക് മാത്രം തരാൻ കഴിയുന്ന നിമിഷം… അപ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ഉണ്ട്.. ന്റെ സാറെ…..!!
“” ദേ പെണ്ണെ കുറുമ്പോന്നും കട്ടരുത് കേട്ടല്ലോ ..”””
രാത്രിയിലെ അത്താഴവും കഴിച്ചു കിടക്കുമ്പോളാണ് പെണ്ണ് ചിണുങ്ങി ന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചത്, നെഞ്ചിൽ തലച്ചേർത്തു ന്റെ ജീവന്റെ മിടുപ്പ് അളക്കുകയാണ് ന്റെ പൊന്ന്, അതാണ് ന്റെ പെണ്ണിന്റെ ഇഷ്ട വിനോദം,