വീട്ടിൽ വണ്ടി നിർത്തി ഇറങ്ങിയതും പെണ്ണ് എല്ലാരേം നോക്കി ഒന്ന് ചിരിച്ചു ചുറ്റും നോക്കി, അന്ന് പോയതിൽ പിന്നേ ഇങ്ങോട്ടേക്കു വന്നിട്ടില്ല, ന്റെ തിരക്കും അവളുടെ പഠിപ്പും അങ്ങനെ പല തിരക്കുകളിൽ പെട്ട് പോയി.
പിന്നെഅവിടൊരു സ്നേഹ പ്രകടന മായിരുന്നു, അന്ന് അവളുടെ വീട്ടുകാരും അവിടെ ഉണ്ടായിരുന്നു, അവർക്കും അവളിവിടെ നിൽക്കുന്നതിൽ ബുദ്ധിമുട്ടൊന്നും കാണിച്ചില്ല.അവളുടെ സന്തോഷം ആണ് അവർക്കും വലുത്.
“” എങ്ങനെ ഇരുന്ന പെണ്ണാ ഇപ്പൊ ഗുണ്ട് മണിപോലായി.. ല്ലെ മ്മേ.. “”
അവളെ കണ്ടതും ഏട്ടത്തിയുടെ വക
“” പിന്നേ…. കളിയാക്കാതെ പോ ഏട്ടത്തി… “”
അവൾ അമ്മയുടെ കൈയിൽ തൂങ്ങി ആ വലിയ വയറുമായി അകത്തേക്ക് കയറി,
“” ഷീണം ഉണ്ടോ പെണ്ണെ നിനക്ക്…!!”” അമ്മ അവളെ സോഫയിലേക്ക് ഇരുത്തികൊണ്ട് ചോദിച്ച്, ആ സമയം ഞാൻ ബാഗും ആയി അകത്തേക്ക് കയറിയിരുന്നു,
“” ഇടക്ക് ഇണ്ടമ്മേ… ഛർദി യാ സഹിക്കാൻ വയ്യാത്തെ.. രാത്രി ഒന്നും ഉറക്കാൻ സമ്മതിക്കില്ല..””
അവളാ സോഫയിൽ കുറച്ചൂടെ കംഫർട് ആയിട്ടിരുന്നുകൊണ്ട് പറഞ്ഞ്..
“” അതെ മനുഷ്യൻ ഒന്നോറങ്ങിട്ട് കാലം കുറെ ആയെ… കണ്ണൊന്നടഞ്ഞു വരുമ്പോ ഇവിടെ ഒരാള് ബാത്റൂമിലക്കോടും.. “”
ഞാൻ അവൾക്ഭിമുഖമായുള്ള കസേരയിൽ ഇരുന്നൊന്ന് മൂരി നിവർന്നു,
“” ആ കെട്ടിയോമ്മാരായാ അങ്ങനാ.., അല്ലാണ്ട് നീ ന്നാ കരുതിയെ.. “”
അമ്മ അടുക്കളയിലേക്ക് നടക്കുന്ന കുട്ടത്തിൽ പറഞ്ഞതിന് ഞാൻ തിരിച്ചു നന്നായി തന്നെ തളർത്തി വിട്ടു, ഉടനെ ആമി ന്നേ നോക്കി കളിയാക്കി ചിരിച്ചു,
“” നീ ചിരിക്കണ്ട ഞാനേ നാളെയങ്ങ് പോകും, പിന്നെ നീ ഇത് തന്നെ പറയണം, രാത്രി അത് വേണം ഇത് വേണമെന്നൊക്കെ പറഞ്ഞാൽ ആര് പോകും… “”
പെട്ടെന്ന് അവളുടെ മുഖം മാറി, ഞാൻ പോകുന്ന കാര്യം അവളോട് പറഞ്ഞിട്ടിലായിരുന്നു അതിന്റെ ആകാം ഒരു ഞെട്ടൻ
“” എവിടെ പോവാന്ന്.. എങ്ങും പോണില്ല..!!
അയ്യാ പോവേ എങ്ങട്.. “”
“” അവൻ നാളെ പോവ ടി… അവന് അടുത്ത മാസെ ലീവുള്ളൂ.. “”