ഞാൻ അതേയെന്ന് തലയിളക്കി,
“” അതെ ഇനി ഡീറ്റെയിൽസ് തിരയണ്ട..””
ആ കൊച്ചിനോട് അത് പറഞ്ഞവൾ മുന്നോട്ടേക്ക് നടന്നു അതിനാ കൊച്ച് ഒന്ന് ചിരിച്ചു..
‘” ന്നേ അറിയുവോ.. ഓ ഗായത്രി മാഡം പറഞ്ഞിട്ടുണ്ടാവുമല്ലേ.. “”
പെട്ടന്ന് ഇവൾ അവളുടെ ഫ്രണ്ട് ആണെന്ന് ഓർമ്മ വന്നെനിക്.. ന്നാലും ന്നേ കുറിച്ച് ന്ത് പറഞ്ഞയിരിക്കും മറ്റവൾ പരിചയപെടുത്തിയിരിക്കുന്നെ..
“” എയ്യ് അവളൊന്നും പറഞ്ഞിട്ടില്ല.. ഞാൻ ആഡ് കണ്ട് ഫാൻ ആയതാ.. നേരിട്ട് കാണാൻ ഒക്കുമെന്ന് കരുതിയില്ലട്ടോ.. ”
ഫാനോ……………………..! ന്റെ ദൈവമേ… ആരുമില്ലേ ഇതൊന്ന് കേൾക്കാൻ… അതെ ഞാനും ആരാധകരുള്ള ഒരു തിരക്ക് പിടിച്ച സെലിബ്രേർട്ടി ആയി മാറിയിരിക്കുന്നു.,
ആരാധകരെ ശാന്തരാകുവിൻ….!!!
അങ്ങനെ പറഞ്ഞതും എനിക്ക് ന്നോട് തന്നെ ഒരു ബഹുമാനം തോന്നിട്ട് ഒരു നിമിഷം ഞാൻ ഒന്നുയർന്നു പൊങ്ങി..
“” നേരിട്ട് കാണുന്നതാട്ടോ ഒന്നുടെ ഭംഗി… സുപ്രാ… “”
മതി…. ഇതിൽ കൂടുതൽ ഞാൻ ഒന്നും അർഹിക്കുന്നില്ല ദൈവമേ…,
പാവത്തുങ്കൾക്കെന്തിനിങ്ങനെ സൗന്ദര്യം നീ വാരി കോരി കൊടുക്കുന്നു… ഈ സൗന്ദര്യം എനിക്കൊരു ശാപമാകുമോ…??
“” അല്ല പേര് പറഞ്ഞില്ല..!!”” ഞാൻ തീർത്തുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരത്തിലേക്ക് ഒരു ചീട്ട് കൂടെ കെട്ടി പണിതു.
“” അയ്യോ ഞാൻ അതങ്ങ് മറന്നു തന്നെ കണ്ട ആ ഒരു ഇതിൽ… അഹ്… ഞാൻ സ്നേഹ… സ്നേഹ സൂസൻ.. ഇവിടെ ****** ബാങ്കിൽ വർക്ക് ചെയുന്നു.. “”
ഞാൻ ഒരു ചിരിയോടെ ന്നേ പരിചയപെടുത്തിയതും അവൾ ന്നേ തടഞ്ഞു.. എനിക്ക് എല്ലാമറിയാം ന്ന് ഓ കിടുങ്ങി പ്പോയി..
തൃപ്തി ആയി… മോളു തൃപ്തി ആയി …
നേരെ റൂമിന്റെ ഡോർ തുറന്നതും..
“” ഞനൊരു സെൽഫി എടുത്തോട്ടെ… “”
അതിന് തുറന്ന വാതിൽ അങ്ങനെ വച് അവൾക്ക് ഒരു യെസ് കൊടുത്ത് അവളുടനെ ഫോൺ കൈലാക്കി ക്യാമറ ഒന്ന് ചെയ്തു,
“” ഒന്നും കരുതരുത്.. പിന്നെ പറ്റില്ലെലോ ന്നോർത്താ.. “”
ഫോട്ടോസ് എടുത്ത് അകത്തു കേറുമ്പോൾ അവർ രണ്ടാളും തുറന്ന വാതലിൽ നോക്കി നീക്കുണ്ടായിരുന്നു,