“” നിനക്ക് കുറച്ച് കൂടണുണ്ട് പെണ്ണെ.. ” ഞാൻ അവളുടെ കവിളിൽ വലിച്ചു വിട്ട് ഗായത്രിയെ നോക്കി ഒന്ന് ചിരിച്ചു,
“” എങ്കിൽ സഹിച്ചോ . “”ന്നും പറഞ്ഞെന്റെ കവിളിൽ ഒരു കുത്തും തന്നവൾ ഗായത്രി ക്ക് അടുത്തേക്ക് ചെന്നിരുന്ന്,
“” അതെ… ഞാൻ ചേച്ചിന്ന് വിളിക്കണതുകൊണ്ട് കുഴപ്പൊന്നുല്ലലോ.. “”.
അവളൊരു മടിയോടെ ആണ് ചോദിച്ചേ, അപ്പോ ഗായത്രിയുടെ കണ്ണുകൾ വിടരുന്നതും ഒരു ചിരി ചുണ്ടിന് കോണിൽ ഉറപൊട്ടുന്നതും ഞാൻ കണ്ടു..
“” എയ്യ്..അതിനെന്താ.!! നിക്ക് സന്തോഷേ ഉള്ളല്ലോ..””
“” ന്റെ ചേച്ചിയും ഞാനും സംസാരിച്ചോണ്ടിരിക്കുന്നടത്തു നിങ്ങളെന്താ മിസ്റ്റർ വായിനോക്കി നിൽക്കണേ.. പോയി ഞങ്ങൾക്ക് വല്ലതും വാങ്ങികോണ്ട് വാ.. മ്മ് ചെല്ല്… “”
അവളുടെ വർത്തമാനം കണ്ട് ഗായത്രി വായ പൊത്തി ചിരിക്കുന്നത് കണ്ട്, പിന്നേ എന്നെ നോക്കി ചിരിക്കും, ഞാൻ അവളെ നോക്കി നിനക്ക് ഞാൻ തരുന്നുണ്ടെടി വായാടി ന്ന് ചുണ്ടനക്കിയപ്പോ പെണ്ണെന്നെ നോക്കി കൊഞ്ഞനം കുത്തി കാട്ടി.. ഞാൻ പോയിട്ട് വരാമെന്ന് പറഞ്ഞതും,
“” അജുവിന് ബുധിമുട്ടാകില്ലെങ്കിൽ എനിക്ക് ലൈറ്റ് ആയിട്ട് ന്തേലും വാങ്ങിയാൽ മതി.. “”
ലൈറ്റ് ആയിട്ട് മതിയെങ്കിൽ രണ്ട് എമർജൻസി ഓഡർ ചെയ്യാം..
ന്നൊരു കാച്ച് കാച്ചിയാലോ.. ഇല്ലേൽ വേണ്ടാ നാറും. ഇവർക്കാർക്കും ശുദ്ധഹാസ്യം പിടിക്കില്ല.
ഒരു മടി എവിടെയൊക്കെയോ ഉള്ളപോലെ, ന്നാൽ ഉടനെ അടുത്ത ഓഡർ പെണ്ണിന്റ ഭാഗത്തു നിന്നും വന്നു,
“” ന്ത് ബുദ്ധിമുട്ട്.. ഏട്ടനൊരു ബുദ്ധിമുട്ടുമില്ല.. പെട്ടെന്ന് പൊയി വാങ്ങിക്കൊണ്ടു വായോ…
ദേ എനിക്ക് ഇപ്പോ തന്നെ വിശക്കാൻ തുടങ്ങി. “”
അപ്പോളാണ് പെണ്ണ് ഇത്രേം നേരമായും ഒന്നും കഴിച്ചില്ലല്ലോ ന്ന് ഓർക്കുന്നെ.. പിന്നെ നിന്നില്ല , അപ്പോളത്തെ ന്റെ വെപ്രാളം കണ്ട് അവിടെ ഒരു ചിരി..
“” പാവാ…..! ഞാനെന്ന് പറഞ്ഞാ ജീവനാ അതിന്… നിക്കും അതെ.. “”
അജു പോയ വഴിയേ നോക്കി ആമി അതും പറഞ്ഞ് തിരിഞ്ഞു ഗായത്രിയെ നോക്കി, അവിടെ അവളെ തന്നെ നോക്കി നിൽക്കുന്ന ഗായത്രിയെയാണ് അവൾ കണ്ടത് ഉടനെ ഒരു ചിരിയോടെ