ന്നാൽ ഞാൻ അത് ശ്രദ്ധിക്കാതെ മാഗിയോട് കാര്യങ്ങൾ സംസാരിച്ചു. പിന്നെ വെളിയിലേക്ക് ഇറങ്ങി..
“” ദേ പ്രായത്തിനു മൂത്തതാന്നൊന്നും നോക്കില്ലാട്ടോ.. പൊട്ടത്തരം പറഞ്ഞിട്ട് പിന്നേം ന്യായം പറഞ്ഞാൽ ഒറ്റ ചവിട്ട് വെച്ചങ് തരും പറഞ്ഞേക്കാം.. കല്യാണം കഴിക്കാത്ത പെങ്കൊച്ചിനോട് ആരേലും പറയുന്നതാണോ ഇങ്ങനെ..”” ചെന്നതും കേട്ടതിതാണ്, തല കുമ്പിട്ട് നില്കുവാണ് അവൻ, അവനങ്ങനെ ആരേം വക വയ്ക്കാത്തതാണല്ലോ.. ന്ത് പറ്റിയോ ആവോ..
“” അറിയാതെ വന്ന് പോയതല്ലേ മോളെ..
അതിന് നീ ഇപ്പോ തന്നെ എന്നെ കുറെ പറഞ്ഞില്ലേ.. അത് ഒന്ന് വിട്.. ദേ ആളുകൾ നോക്കുന്നെന്ന്. “”
അയ്യേ ഇതവൻ തന്നെയാണോ.. തല താഴ്ത്തി പറഞ്ഞിട്ട് ഇടം കണ്ണിട്ട് ചുറ്റിനും നോക്കുന്നുണ്ട്, അവളുടെ സംസാരം കേട്ടിട്ട് അടുത്തൂടെ പോകുന്നവർ എല്ലാം അവനെ നോക്കി ആക്കി ചിരിക്കുന്നുമുണ്ട്.
“” നോക്കട്ടെ..!! എല്ലാരും അറിയട്ടെ. ഇനി മേലാൽ വേണ്ടാത്ത വല്ലതും വയ്ന്ന് വന്നുന്നു ഞനറിഞ്ഞാൽ,,,…. കേട്ടല്ലോ… “”
അപ്പോളേക്കും ഞാൻ അങ്ങോട്ട് ചെന്ന് രണ്ടിനേം വിളിച്ചക്കതുകേറ്റി, കേറിയ പാടെ ആമി അവനെക്കൊണ്ട് സോറി പറയിപ്പിച്ചു.. പറഞ്ഞതും അവന്റെ തോളിൽ രണ്ട് തട്ട് കൊടുത്ത് ചിരിയോടെ
“” വെൽ ഡൺ മൈ ബോയ്.. വെൽ ഡൺ.. “” ന്നൊരു പ്രശംസയും., ഞാൻ നുമ്പേ പറഞ്ഞ കാര്യം എല്ലാരോടും പറഞ് അപ്പൊ
“” ഞാനും കൂടെ നിൽകാം.. “” ന്നായിരുന്നു അവളുടെ മറുപടി, ഉടനെ മാഗി,
“” ആമി, നീ കാരറ്യിങ് അല്ലെ ഇപ്പോ., അപ്പൊ ഇവിടെ സ്യൂട്ട് ആകില്ല മോളെ.. ചേച്ചിടെ കൂടെ ഫ്ലാറ്റിലേക്ക് പോവാം.. “”
“” അതെ അനാമികെ.., ഇവരുടെ കൂടെ പൊക്കോ, ഇവിടെയിപ്പോ അജു ഉണ്ടല്ലോ… “”
അതിനവൾ ഒന്നും മിണ്ടില്ല ന്നേ കണ്ണ് കോണ്ട് കെഞ്ചുന്ന പോലെ കാണിച്ചു, അത് കണ്ടോന്ന് ചിരിച്ചു.
“” മാഗി അവളിവിടെ നിന്നോട്ടെ.. നിങ്ങള് ചെല്ല്, പിന്നെ ങ്ങള് രാവിലെ കാണുയിനി. “”
പെണ്ണെന്ന ചുറ്റി പിടിച്ച് നിന്നു, അത് കണ്ടു ചിരിയോടെ എല്ലാരും റൂം വീട്ടിറങ്ങി,