“” അവന്റെ മറ്റേടത്തെ അലാറം.. എടുത്ത് കെണറ്റിൽ താക്കും ഈ കോപ്പ് ഞാൻ.. “”
കലിപൂണ്ട ഏട്ടൻ അവന് നേരെ കടുപ്പ്പിക്കുമ്പോൾ, ഞാൻ അല്ലലോ മൊയലാളി ഇതൊന്നും ഉണ്ടാക്കിയെ ന്നാ ഭാവത്തിൽ അവൻ എല്ലാരേം നോക്കി,
“” മതി… മിണ്ടാതെ നടക്കെല്ലാം.. . “”
കുപ്പിയും എടുത്ത് ഞങ്ങളെ വഴികാണിച്ചു മാഗി പറഞ്ഞു, അവൾക് പിന്നാലെ ഞങ്ങളും കണ്ടത്തിന്റെ സൈഡിൽ ഇരുപ്പുറപ്പിച്ചു,
“” ഇത്രേം കാലമായിട്ടും അവർക്ക് നമ്മടെ ഈ പരിപാടി കണ്ടുപിടിക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ.. അത് അതുനമ്മടെ വിജയമാ അല്ലിയോടാ “‘
മ്മ് അതെ വിജയമാ… ന്നും പറഞ്ഞ് ഒരണ്ണം വീശി ആ സമയം എല്ലാരും ഒഴിച്ചടിക്കാൻ തുടങ്ങിയിരുന്നു
“” ഒന്ന് പതിയെ അടിയെടി.. ഹോ..’”
മാഗിയുടെ ഒറ്റ വലി കണ്ടിട്ട് എന്റെ ചങ്ക് കത്തണ്, ഏട്ടൻ പിന്നെ ആ സമയം രണ്ടെണ്ണം അകത്താക്കി വിഷ്ണു നിക്കും അവനും ഉള്ളതൊഴിച്ചു കൈയിൽ പിടിച്ചിരിക്കുന്നു..
“” ഞാനെ.. നല്ലസ്സല് കോട്ടയക്കാരി അച്ചായത്തിയാ.. അതോണ്ട് മോനത് വിട്.. “”
അച്ചാറിന്റെ ഒരിറ്റ് എടുത്ത് നുണഞ്ഞുകൊണ്ട് അവൾ ഒരു കണ്ണിറുക്കി കാട്ടി, ന്നിട്ട് ഒന്നുടെ ഉള്ളിലേക്ക് കമഴ്ത്തി, ഓ ഡ്രൈ….!
“” കൂടുതല് കൊണവതികാരം പറഞൊണ്ടിരിക്കാതെ എടുത്ത് അടിക്ക് മൈരേ.. “”
രണ്ടെണ്ണം അകത്തായത്തിന്റെ ബലത്തിൽ വിഷ്ണു അങ്ങോട്ട് വിറക്കാൻ തുടങ്ങി. അടുത്തിരുന്ന ആളുടെ തലയിൽ ഒന്ന് തട്ടി ചോദിച്ച ചോദ്യം പക്ഷെ ന്നോട് ആയിരുന്നില്ല
“” ഡാ.. “” ന്നൊരു അലർച്ച
“” സോറി ഏട്ടാ.. ഇരുട്ടത് ആള് മാറിപ്പോയി, യു കണ്ടിന്യൂ “”
ഞാൻ ആണെന്ന് പറഞ്ഞു ഏട്ടനെയാണ് പോയവൻ ഞൊണ്ടിയത്, പുള്ളിയൊന്ന് കലിപ്പിച്ചു നോക്കിയതും അവൻ ഉള്ള വെട്ടത്തിൽ നിക്കു നേരെ തിരിഞ്ഞു
“” ഹോ… ഇപ്പൊ അടിച്ച കെട്ടിറക്കിയേനെ ഈ കാലൻ.. “” അവൻ ന്നോടായി പറഞ്ഞിട്ട് ഒന്നുടെ അടിച്ചു,ഞാൻ ഒന്ന് ചിരിച്ചു, പിന്നെ ഒരണ്ണംകുടെ ഞാനും അടിച്ചു
“” എടാ ഏട്ടാ.. , എന്നെ എന്തിനാ അവൻ വേണ്ടന്ന് പറഞ്ഞെ.. അതോണ്ടല്ലേ ഞാൻ.. ഞാൻ ഇങ്ങനെയയെ..പറയെടാ…””