“” എല്ലാർക്കുമൊരു ബുദ്ധിമുട്ടായി കാണുല്ലെ. “” മുഖമൊന്നുയർത്തി എല്ലാരേം നോക്കിയവർ ചോദിച്ചതും
“” എയ്യ്.. എന്ത് ബുദ്ധിമുട്ട്.., !! ബി പി ലോ ആയത..അതാ പറ്റിപോയെ..
എങ്ങനെ ഉണ്ട് ഇപ്പൊ, “”
ഞാൻ അവർക്കടുത്തേക്ക് നടന്നു കോണ്ട് ചോദിച്ച്., അപ്പോ അവരെന്റെ മുഖത്തേക്ക് നോക്കി ചെറിയൊരു ഷീണം അത്രേ ഉള്ളൂ ന്ന് മറുപടി തന്നതും വിഷ്‌ണു വിന്റെ ഒരു ഡയലോഗ്
“” പെട്ടന്ന് തലകറങ്ങിയപ്പോ ഞാൻ കരുതി, മാഡം ഗർഭിണി ആയെന്ന്…. “”
നശിപ്പിച്ചു…..
അവിടെ ഉണ്ടായിരുന്ന ഞങ്ങളും, കൂടെ വർക്ക് ചെയുന്ന കുറച്ച് പേരും ന്തിന് ഗായത്രി പോലും ഒന്ന് ഞെട്ടി,, ന്നിട്ടും എന്നെയും മാഗിയെയും അവൾ മാറി മാറി നോക്കി., ശോ ഈ വെടല എന്തൊക്കെയാ പറയുന്നേ.. ഞാൻ ആമിയോട് അവനേം കോണ്ട് വെളിയിലേക്ക് കോണ്ട് പോകാൻ കണ്ണ് കാണിച്ചു.
“” വിഷ്ണുവേട്ട ദേ.. ഒന്നിങ് വന്നേ .. ഒരു കാര്യം പറയട്ടെ… “”
അവൻ ഗായത്രി യെ നോക്കി ഇപ്പൊ വരാമെന്ന് പറഞ്ഞ് അവളുടെ കൂടെ വെളിയിലേക്ക് ഇറങ്ങി.,
“” മാഡം ഒന്നും കരുതല്ലേ… അവനൊരു കഥയില്ലാത്തവനാ അതാ . അത് പോട്ടെ..
വീട്ടിൽ ആരേലും അറിയിക്കണ്ടേ.., “”
“” ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് പറഞ്ഞിട്ടുണ്ട്, അവള് 10 ഒക്കെ ആകുമ്പോൾ വരും… “”
ന്ന് ഗായത്രി പറഞ്ഞപ്പോ വീട്ടിൽ അറിയിക്കണ്ടേ ന്ന് ഞാൻ വീണ്ടും ചോദിച്ചപ്പോ ഇപ്പൊ വേണ്ടാ വെറുതെ ടെൻഷൻ ആകേണ്ട ന്ന് പറഞ്ഞു, അത് ഞങ്ങൾ കേട്ടു.
“” ന്നാ ഫ്രണ്ട് വരുന്ന വരെ ഞാൻ നിന്നോളം.. നിങ്ങളെല്ലാം പൊക്കോ.. മാഗി ആമിയെ കൂടെ കുട്ടിക്കോ… “”
കൂടെ നിൽക്കുന്നവരെ ഒക്കെ കണ്ടിട്ട് ആർക്കും സമയം ഇല്ലെന്ന് മനസിലായി പിന്നേ ഉള്ളത് മാഗിയാണ് അവളാണെങ്കിൽ ശെരിയാകില്ല വേറെ വല്ലതും രാത്രിയിൽ വേണമെങ്കിൽ അവളെ കോണ്ട് ഒക്കുവോ.. പിന്നെയുള്ളത് വിഷ്ണു.. ഇയ്യോ അങ്ങോട്ട് ചിന്ത പോലും പോകണ്ട..
“” അത്.. അജുനൊരു ബുദ്ധിമുട്ടാകില്ലേ.. താൻ പൊക്കോഡോ.. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.. “”