“” എടി ഗായത്രി മാഡമില്ലേ.. അവർക്ക് വയ്യാതെ ആശുപത്രിയിലാ.. “”
“” യ്യോ.. ന്നാ നോക്കിനില്കാതെ വേഗം വണ്ടി വിട് അങ്ങോട്ട്… “”
“” അതല്ല പെണ്ണെ.. നിന്നെ വീട്ടിൽ ആക്കിത്തരട്ടെ.. ഇപ്പോ നീ അവിടെ വന്നാ.. “”
“” എനിക്കൊരു കുഴപ്പോമില്ല.. മര്യാദക്ക് വണ്ടി എടുക്കാൻ നോക്ക് നിങ്ങള്.. “”
പിന്നൊന്നും നോക്കില്ല നേരെ വിട്ടു.. ഹോസ്പിറ്റലിൽ നിർത്തി ഞങ്ങൾ അകത്തേക്ക് നടന്നു, മുന്നിലെ നീലയിൽ വെള്ള ലെറ്ററിൽ എഴുതിയിരിക്കുന്നതിലൂടെ ഞനൊന്ന് ചുണ്ടോടിച്ചു
“” അവിഹിതം..”””
“” ഹാ ,,,.. അവിഹിതം അല്ല മനുഷ്യാ, അത്യഹിതം, അക്ഷരവും അറിയില്ല നാക്കും വടിക്കില്ലാത്ത ജന്തു..””
“” അക്ഷരഭ്യായാസം ഇല്ലാത്തത് നിന്റെ തന്തക്കാടി.. “”
ഞാൻ ഫോൺ എടുത്ത് മാഗിയെ വിളിച്ചു, അവർ സെക്കന്റ് ഫ്ലോറിലെ റൂമിൽ ഉണ്ടെന്ന്, ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. അവിടെ ഉണ്ടായിരുന്നു അവർ, ഗായത്രി ആകെ ഷീണിച്ചൊരു പരുവമായിട്ടുണ്ട് വയ്യെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.. ഞാൻ മാഗിയെ മാറ്റി നിർത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.,
വർക്ക് കഴിഞ്ഞു ഇറങ്ങിയ ടൈം അവർക്കൊരു തല കറക്കം പ്പോലെ വന്ന് ബോധം നഷ്ടപ്പെട്ട്, ഉടനെ ഇവരെല്ലാം ഹോസ്പിറ്റലിൽ എത്തിച്ചു..
“” പണ്ടേ ബോധമെന്നൊരു സാധനമില്ലായിരുന്നു അതിന്, ഇതിപ്പോ ഉള്ളതുടെ പോയിന്ന് കരുതിയാൽ മതി…. “”
“”എട്ടാ… “” അവളെന്റെ കൈയിൽ തല്ലി കണ്ണുരുട്ടി പേടിപ്പിച്ചു., ഞങ്ങൾ പിന്നെ ഓരോന്ന് പറഞ്ഞ് നിൽകുമ്പോൾ അങ്ങോട്ടേക്ക് വിഷ്ണു അഗതനായി വന്നപാടെ..
“” സംഭവം തലകറങ്ങി വീണതാണെങ്കിലും എന്തോ പന്തികേട്… “”
“” ന്ത് പന്തികേട്.. നീ ഒന്ന് പോയെ ന്റെ വിഷ്ണു..!””
മാഗിയോന്നവനെ ഉന്തി, അവൻ വീണ്ടും എന്തോ പറഞ്ഞ് അടുത്തു. അതോടെ അവനെന്താ പറയാൻ പോകുന്നതെന്ന ആകാംഷയിൽ ഞങ്ങളെത്തി
“” ഹാ അങ്ങനല്ലന്നേ… പറയുന്നതൊന്ന് കേൾക് നിങ്ങള്, “”
ഞങ്ങൾ അവന്റെ മുഖത്തേക്ക് നോക്കി, ഉടനെ അവൻ തുടർന്നു.
“” എനിക്ക് തോന്നുന്നു മാഡത്തിന് ഗർഭം ഉണ്ടെന്നാ… ഇല്ലേൽ ഇങ്ങനെ ഒരു തല ചുറ്റൽ., ഇറ്റ്സ്.. ഇമ്പോസിബിൾ,,! “”