അതിന് ഒരേ സമയം രണ്ട് ദോശ കുത്തി കെറ്റിക്കൊണ്ടിരുന്നവൻ ന്നേ ഒന്ന് നോക്കി, ഞാൻ അത് എന്നെ ആടാ ന്നൊരു സിമ്പൽ കൊടുത്തതും ഒന്ന് പുച്ഛിച്ചു വീണ്ടും അടുത്തത് കൈയിലക്കി അവൻ, ഞാൻ രണ്ട് ദോശയും കൂടെ അകത്താക്കി, ഞാൻ കഴിക്കുന്നുണ്ടോന്ന് അറിയാൻ രണ്ട് കണ്ണുകൾ എനിക്ക് നേരെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. അങ്ങനെ എല്ലാരും റെഡിയായി ഫ്ലാറ്റും പൂട്ടി ഇറങ്ങി, അവളെ കോളേജിൽ ഇറക്കി അപ്പൊ പെണ്ണ് ഞാൻ കേൾക്കാൻ ന്നോണം അവരോട്
“” അതെ… ആരേലും വേണ്ടപ്പെട്ടവര് വന്നൊന്ന് പറയണം ലീവ് ന്റെ റിസൺ.. ന്നലെ അറ്റൻഡൻസ് കിട്ടു… “”
ഡ്രൈവ് ചെയുന്ന മാഗിയോടാണ് പറയുന്നതെങ്കിലും കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്നന്നിലാണ് അവളുടെ കണ്ണ്.. വിഷ്ണു ബൈക്കിനു ആണ് പോയത്.
“” അതിന് ഓണത്തിന് ലീവ് ഉണ്ടായിരുന്നതല്ലെ..”” ന്നൊരു സംശയം അവൾ ഉന്നയിച്ചു, സംഭവം ഓണത്തിന് രണ്ട് ദിവസമേ ഉള്ളായിരുന്നു ലീവ് ന്നാൽ നമ്മടെ കൊച്ച് രണ്ടീസം അല്ലലോ ലീവ് എടുത്തത്.
“” എടാ ചെല്ലേടാ.. ഒന്നുപ്പോയി സംസാരിക്ക് ചെല്ല്.. “”
ന്നോടായി പറഞ്ഞ് മാഗി അവളെ നോക്കി അവൻ വരും എന്ന് കണ്ണുകാണിച്ചു
“” ഓ ഇനി നമ്മളായി ആരുടേം ഡോക്ടർ പടുത്തം മുടക്കുന്നില്ലേ..!!””
ആത്മഗതം പറയുന്നപോലെ പറഞ്ഞ് ഡോറും തുറന്ന് വെളിയിൽ ഇറങ്ങുമ്പോൾ അവളൊന്ന് ഏക്കി ചിരിച്ചു, പിന്നെ അവളുടെ ഒപ്പം അകത്തേക്ക് നടന്നു
“” മനുഷ്യനായി കഴിഞ്ഞാൽ ഇത്ര അഹങ്കാരം പാടില്ല.. അതെങ്ങനെയാ മനുഷ്യനെ കുത്തി കീറാൻ അല്ലെ പടിക്കണേ.. ഗമ… അമ്പോ ഗമക്ക് ഒരു കുറവുമില്ല..””
ന്നും കൂടെഞാൻ പറഞ്ഞതും അവള് വീണ്ടും ചിരി തുടങ്ങി. അതിന് കണ്ണുരുട്ടിപേടിപ്പിച്ചതും
“” ഞാൻ ചിരിച്ചൊന്നുല്ല.. “”
“” കള്ളം പറയുന്നോടി ഉണ്ടക്കണ്ണി.. മത്തങ്ങാ മോറി.. “”
പിന്നതു ഒന്നിച്ചൊരു ചിരിയിലേക്ക് വഴിമാറി, അല്ലേലും അധികാനേരമൊന്നും നീണ്ടുപോകില്ല ഇത്., അങ്ങനെ അവളുടെ പ്രിൻസിപ്പൽനെ കണ്ട് കാര്യവും ബോധിപ്പിച്ചു വെളിയിൽ ഇറങ്ങുമ്പോൾ ഇവളെ കണ്ട് കുറച്ച് പേര് ഞങ്ങളെ വളഞ്ഞു.
“” എവിടായിരുനേടി…! നിന്റെ കറക്കമൊക്കെ കഴിഞ്ഞോ.. “”