“” അക്കാ… അക്ക നില്ല്… “”
അവളുടെ പുറകെ നടക്കുന്ന ന്നേ ഒന്ന് തിരിഞ്ഞു നോക്കി, ഞാൻ പുറകെ ഉണ്ടോന്ന് അറിയണമല്ലോ. അതിന് പുറമെ മണിക്കൂട്ടനും ചാടി അവളുടെ പിന്നാലെ ഓടിയെത്തി.,
“” അക്ക അല്ല..ചക്ക… പോടാ അവിടുന്ന്.. “”
അവളുടനെ ചെക്കന്റെ നേരെ രണ്ട് ചാട്ടം, അതോടെ അവനവിടെ തന്നെ നിപ്പായി..
“” ടി നിനക്ക് ന്തേലും ഉണ്ടേൽ ന്നോട് തീർത്താൽ മതി… ചെക്കന്റെ മണ്ടക്കോട്ട് വേർതെ കേറാൻ നിൽക്കണ്ട.. “”
“” പിന്നെ അത് നിങ്ങളാണോ തീരുമാനിക്കുന്നെ..!
ഇവിടാ വാടാ ലുട്ടാപ്പി… “”
ന്നോട് മുഖം കോട്ടി അവൾ ചെക്കന് നേരെ മുട്ടിൽ കുത്തി ഇരുന്നു കൈ വിടർത്തി അവനോടി അവളുടെ അടുത്തേക്ക് ചെന്ന് കെട്ടിപീടിച്ചു..
“” അമ്മാ.. അവ അപ്പടി അഴുക്കാ ഇരിക്കെ, തൊട വേണ്ടാ.. ഡേയ് ആക്കാകിട്ടെന്ന് തള്ളിനില്ലെടാ, “”
ന്ന് പറഞ്ഞോണ്ട് നമ്മടെ അണ്ണൻ വന്നതും അവനായി വാങ്ങിയ കവർ ചെക്കന്റെ കൈയിൽ കൊടുത്തവൾ തിരിച്ചു നടന്നു. ഞാൻ പിന്നെ പുള്ളിയോട് സംസാരിച്ചു നിന്നും പോയി ഒരു പത്തു മിനിറ്റ് കഴിഞ്ഞു
“” ഒന്ന് വരണുണ്ടോ.. ബാക്കിയുള്ളൊനൊന്ന് കിടക്കണമായിരുന്നു.. “”
ഓ അപ്പൊ കേറിപ്പോയില്ലായിരുന്നോ.. പിന്നെ പുള്ളിയോട് പിന്നെ കാണാം ന്നും പറഞ്ഞ് ഞാൻ അവളുടെ പിന്നാലെ നടന്നു.
“” ഇവിടെ ഓരോരുത്തര് വലിയ ആളാണെന്നാ വിചാരം ഹും.. നമ്മക്കെന്തേലും പറഞ്ഞാ കേൾക്കാൻ കൂട്ടാകില്ല, വേണ്ടാ നമ്മളൊന്നും പറയുന്നില്ലേ.. “”
ലിഫ്റ്റ് കയറുമ്പോൾ സ്വയം ന്നോണം എന്തെല്ലാമോ വെച്ച് പറയുന്നുണ്ട്, പുറകിൽ നിന്ന് ഞാൻ ഒരുവിധം ചിരി കടിച്ചമർത്തി.കഴിക്കാൻ ഇരിക്കുമ്പോളും ഇത് തന്നെ അവസാനം കട്ടിലിന്റെ രണ്ട് മൂലയിലായി കിടന്നുറങ്ങി പ്പോയി..
രാവിലെ മുഖത്തേക്ക് വീണ വെള്ളത്തിന്റെ ഒരിത്തിൽ ചാടി എണ്ണിറ്റ്, പിന്നെ പിണക്കം മറത്തോണ്ട് ഞാനും കൂടുതലൊന്നിനും പോയില്ലാ.., മാഗിയും വിഷ്ണുവും രാവിലെ എത്തീട്ടുണ്ട് വീട്ടിവിഴുങ്ങാൻ തന്നെ അല്ലാതെന്ത്..
“” ദേ വിഷ്ണുവേട്ടാ.. വല്ലതും കഴിച്ചിട്ട് എണ്ണിറ്റാൽ മതിയെന്ന് പറഞ്ഞേക്ക് ഇവിടെ ചിലരോട്..”
രണ്ട് ദോശയും കഴിച്ചു മതിയാക്കിയ എന്നോടാണ്.. ഓ നമ്മളോട് മിണ്ടില്ലല്ലോ.. അയിനാണ്.,