രണ്ട് ദിവസത്തിന് ശേഷം
“” ന്നാ പോട്ടെ മ്മേ… !!
ഏട്ടത്തി….!! “”
വിതുമ്പലിനിടയിലും അവളൊന്ന് തെളിച്ചമില്ലാത്ത ചിരി ചിരിച്ചു, കരഞ്ഞുന്നു തന്നെ പറയാം.അപ്പോളേക്കും അവർക്കിടയിലൂടെ ബാഗുമായി ഞാൻ വെളിയിൽ ഇറങ്ങിയിരുന്നു., മാഗിരണ്ട് ദിവസം മുന്നെ തിരിച്ചുപോയിരുന്നു അവരുടെ ഒപ്പം ആമിയുടെ ഫാമിലിയും, വിഷ്ണു ന്റെ R6 ഉം ആയി തിരിച്ചിരുന്നു, അതിവിടെ ഇരുന്നാൽ ചിലപ്പോ കാർന്നോർക്ക് പല വിചാരോം തോന്നിയേക്കാം…
“” പോയിട്ട് വരാമെന്ന് പറ മോളെ…! “”
അമ്മയും എങ്ങലോടെ അവളെ ചുറ്റിപ്പിടിച്ചു, ഏട്ടത്തിയും കരഞ്ഞോണ്ട് അവർക്കടുത്തേക്ക് വലിഞ്ഞു. ഞാനും ഏട്ടനും ലാകേജ് സെറ്റ് ചെയുന്ന ദൃത്യയിലായിരുന്നു, ഒരുപാട് നേരത്തെ കരച്ചിലിനോടുവിൽ അച്ഛനോടും യാത്ര പറഞ്ഞവൾ വന്ന്. അമ്മ യോടും ഏട്ടത്തിയോടും ഏട്ടനോടും പറഞ്ഞ് നിൽകുമ്പോൾ അമ്മ അച്ഛനോട് പറയെടാ ന്നു പറഞ്ഞെന്നെ തള്ളി വിട്ട്..
“” അച്ഛാ… ഞങ്ങള് ന്നാ ഇറങ്ങിക്കോട്ടെ.. !! ” ”
അങ്ങേര് ന്റെ അടുത്തേക്ക് നീങ്ങി ന്റെ കഴുത്തിലൂടെ കൈയിട്ട് മുന്നോട്ട് നടന്നു.
“” എടാ അച്ഛൻ നിന്നെ ഒരുപാട് ശകരിഷിട്ടുണ്ട് വഴക്കും പറഞ്ഞിട്ടുണ്ട്., അതെല്ലാം നിന്റെ നല്ലതിനായിരുന്നു ദേ നിന്റെ കല്യാണം പോലും.. പിന്നെ ഈ സ്നേഹം ഒന്നും എനിക്ക് എല്ലാരേം പോലെ പുറത്ത് കാണിക്കാൻ അറിയാനും മേലട.. നിന്റെ ഓരോ കാര്യം അമ്മ പറയുമ്പോളും ഞാൻ അതിൽ ഒരുപാട് സന്തോഷം കണ്ടിരുന്നു.. അല്ലാതെ നീ കരുതുന്ന പോലെ എനിക്ക് നിന്നോട് ദെഷ്യാവോ പിണക്കമോ ഒന്നുമില്ലാട്ടോ..
പിന്നെ മോള് പാവാട.. എനിക്ക് ന്റെ മോളെ പിരിയാൻ ഒട്ടും മനസ്സ് വരണുമില്ല, എല്ലാരുടേം സ്റ്റിഥി ഇതന്നെയാ നീയും കണ്ടതല്ലേ.. മ്മ് പിന്നെ ഇവിടെ നിന്നിട്ട് എന്താകാനാ പഠിപ്പൊക്കെ അവിടെയല്ലേ അവള്ടെ.. അതോണ്ട് ഇടക്ക് ഇടക്ക് ഇറങ്ങിക്കോളൂ രണ്ടാളും, ന്നാ ഇനി വൈകിപ്പിക്കണ്ട.. “”
അന്ന് വരെ അച്ഛനോടുള്ള ന്റെ എല്ലാ ദെഷ്യവും അവിടെ ഇല്ലാണ്ടായി.അങ്ങനെ അവിടുന്നു ഇറങ്ങി ഞങ്ങൾ നേരെ പോയത് എറണാകുളം ന്റെ ഫ്ലാറ്റിലേക്കാണ്. വൈകിട്ടത്തേകിനു ന്തേലും വാങ്ങാം ന്നു പറഞ്ഞതും അവള് സമ്മതിച്ചില്ല, ഞാൻ ഉണ്ടാക്കിക്കോളാമെന്ന് , എനിക്ക് നല്ലപോലെ വിശന്നതുകൊണ്ട് ഞാൻ പൊയി രണ്ട് പാർസൽ വാങ്ങി.. തിരിച്ചു ഫ്ലാറ്റിൽ വരുമ്പോ പെണ്ണ് ദാണ്ടേ ചാടി കുലുക്കി പോണ് , ഞാൻ വണ്ടിയും ഒതുക്കി പുറകെ ചെന്ന്, സമയം ആറാകുന്നു ഇരുള് വീണു തുടങ്ങി, ഫ്ലാറ്റിലെ ലൈറ്റ് ന്റെ ശോഭയിൽ ഒന്ന് കണ്ണ് മിന്നി, ഇത്രേം നാളും ഇല്ലാത്ത എന്തൊക്കെയോ മിസ്സിംഗ് ഇവിടെ, സ്വന്തം നാടിനെയും വിട്ടാരേം ഇപ്പോ വല്ലാണ്ട് മിസ്സ് ആക്കുന്നു.