ന്റെ കണ്ണുകളും നിറഞ്ഞു, ഉടനെ നെഞ്ചിൽ ചരിനിന്നവൾ പെട്ടന്ന് ന്റെ മുഖത്തേക്ക് നോട്ട്മെറിഞ്ഞു, സത്യത്തിൽ അവളെ കരയിച്ചതായിരുന്നു നിക്ക് വിഷമം ആയത്
“” അയ്യേ… ന്റെ ചെക്കാ നീ കരയാ… ശോ.. ക്ഷോ.. മോശം.. മോശം…
ദേ ഞാൻ ന്തേലും വിവരമില്ലാണ്ട് പറഞ്ഞെന്നും കരുതി,, വിഷമിക്കാ. അങ്ങനെ വിഷമിച്ച നിക്കാകുല്ലേ വാവേ കൂടുതല് സങ്കടം…. “”
അവൾ ഉയർന്നിരുന്നു ന്റെ മുഖം തുടച്ചു തരുന്നതിനിടക്ക് ന്നേ അശ്വശിപ്പിക്കാൻ ന്തെല്ലാമോ പറഞ്ഞ് കൊണ്ടിരുന്നു, അവസാനമാ ചെഞ്ചുണ്ടുകൊണ്ടുള്ള മധുര സമ്മാനം ഏറ്റുവാങ്ങുവാണു ഉണ്ടായത്.
“” ന്റെ കൊച്ചിന് ഒരുപാട് വേദനിച്ചോടാ…, ”
” എയ്യ് എന്റെ വാവായല്ലേ,, അല്ലേലും…. “”
“” അജു…. ടാ… “”
അവളുടെ വാക്കുകൾ തീരുന്നതിന് മുന്നെ താഴെനിന്നും അമ്മയുടെ വിളി.,
“” ആഹ്ഹ്ഹ്….. “”
“” എടാ അവളേം കൂട്ടിവെഗം വായോ… ദേ കഴിക്കാൻ എടുത്ത് വച്ചിരിക്കുന്നു.. “”
ഇപ്പൊ വരാം ന്നു മറുപടിയും കൊടുത്ത് ( താഴെ നിന്ന് വിളിച്ചാലും ടെറസിൽ കേൾകാം ) ക്ലോക്കിലേക്ക് കണ്ണുകൾ നീളുമ്പോൾ, ചെറുതായ് ഞെട്ടി സമയം ഒൻപതു കഴിഞ്ഞിട്ടേ ഉള്ള്, ഒരുപാട് രവായത് പോലെ, അല്ലങ്കിലും തന്റെ ഒപ്പമുള്ളത് താൻ സ്നേഹിക്കുന്നവരായാൽ സമയവും കാലവും കടന്നുപോകുന്നതറിയില്ല ന്നല്ലേ.. ഞാൻ അവളുടെ തോളിലൂടെ കൈയിട്ട് താഴേക്കുള്ള സ്റ്റെപ് ഇറങ്ങി, അങ്ങനെ ഓരോ കഥയും ന്റെ ഓരോ പൊട്ടത്തരവും പറഞ്ഞ് അമ്മ അവർക്കെല്ലാം മുന്നിലെന്നെ വരുമ്പോൾ, മാഗിയും വിഷ്‌ണുവും അവരുടെ നന്ദിയും അതിന്റെ കൂടെ അറിയിച്ചുകൊണ്ടിരുന്നു.
, ആഹാരം കഴിച്ചകഴ്ഞ്ഞു ലിവിങ് റൂമിൽ എല്ലാരുമൊന്ന് ഒത്തുകൂടി, അവിടെയും ഞാൻ തന്നെയായിരുന്നു സ്റ്റാർ. തളർത്തി കൊന്ന്..
ന്നാൽ ആരുടെ മടിയിൽ കിടക്കും ന്നായിരുന്നു ന്റെ ടെൻഷൻ, ഏട്ടൻ അച്ഛനോടും ന്റെ അമ്മായിയാപ്പനോടും സംസാരിച്ച വെളിയിൽ ഉണ്ട്, ഏട്ടത്തിയുടെ മടിയിൽ അഞ്ജു കിടക്കുന്നു,, ഏട്ടത്തി ഒരു കുഞ്ഞിനെന്നപോലെ അവളെ ലാളിക്കുന്നുണ്ട് അതുകണ്ടു ആ അമ്മയിൽ ചെറു അനന്തസ്ര് പൊഴിയുന്നത് നിക്ക് കാണാം, ന്നാൽ അമ്മയുടെ മടിയിൽ തന്നെ കിടക്കാം ന്നും കരുതി അങ്ങോട്ടേക് ചെന്നതും കാറ്റ് പോലെ ന്തോ ഒന്ന് ദേ പോണ്…