“” മ്മ്.. അതിന് നിനക്ക് ന്നാ.. ഞാനും അങ്ങനെ ആകണോ.. “”
“” ഏയ് ന്റെ വാവാച്ചി പാവല്ലേ… ന്റെ കൊച്ചിന് അങ്ങനെയൊന്നും പറ്റൂല്ല.. “”
അവളെന്റെ താടിയിൽ പതിയെ കടിച്ചു പിന്നെ തോളിൽ ചുണ്ടുകൾ അമർത്തി ചെറു ചോരയുടെ പാട് അവൾ ഒപ്പിയെടുത്തു..
“” പിന്നെ അവര് പറയാ.. അന്ന് നിങ്ങളുടെ ഇഷ്ടം അറിഞ്ഞിട്ടും മിണ്ടാതെ ഇരുന്നത് ഒരുപാട് നഷ്ടയി.. അജുനെ ഇവൾക്ക് കിട്ടിയിരുന്നേൽ ഇന്നിതൊന്നും കാണേണ്ടി വരിലായിരുന്ന്… അപ്പൊ ഞാൻ കരുതി ഞാൻ വന്നൊണ്ട് ആണോന്ന്.. ഞാൻ ഏട്ടന് ചേരൂല്ലെന്ന്.. ഇത് ലക്ഷ്മിയമ്മയോട് പറഞ്ഞപ്പോ ന്നേ ഒരുപാട് വഴക്ക് പറഞ്ഞ്.. പിന്നെ കെട്ടിപിടിച്ചു ഒരുപാട് അശ്വസിപ്പിച്ചു.. പാവം ന്റെ അമ്മ, ഈശ്വര ഇതുപോലെ ഒരു ഭർത്താവിനേം അമ്മായിയമ്മ… അല്ല ന്റെ അമ്മ തന്നെയാ അത്..ന്നേ ഒരുപാട് സ്നേഹിക്കുന്ന അച്ഛനും ഏട്ടനും ഏട്ടത്തിയും.. ഈ പാവം പെണ്ണിന് ഇതിൽ കുടുതൽ ന്താ വേണ്ടേ ന്റെ വാവേ… “”
വാക്കുകൾ അവസാനിപ്പിക്കുമ്പോൾ കരഞ്ഞുകൊണ്ട് ന്റെ നെഞ്ചിൽ മുഖമൊളിപ്പിക്കുകയായിരുന്നു പെണ്ണ്.
“” ഇനി ഇതുപോലുള്ള എന്തേലും കെട്ടേച് ഇങ്ങനെ ഇരുന്ന് മോങ്ങാനാണെങ്കിൽ പെണ്ണെ.. സത്യായിട്ടും അന്ന് കണ്ട പോലൊരു അജുനെ നീ പിന്നേം കാണും… “”
അല്പം കടുപ്പിച്ചാണ് ഞാൻ അത് പറഞ്ഞത്.. അതിനവൾ കളിയാക്കി ചിരിച്ചപ്പോൾ ഉടനെ.,
“” പിന്നേ ഒന്ന് പോയെന്റെ വാവേ.. “” അവളെന്റെ തടിക്കെട്ടൊന്ന് തട്ടി കളിപ്പോലെ പറഞ്ഞതും
“” ന്തോന്ന്.. എണ്ണിക്കെടി.. “”” അപ്പോലുള്ള ന്റെ സ്വരം കേട്ടതിനാലാവണം അവളൊന്ന് മുഖമുയർത്തി നോക്കി ന്നിട്ടും തറഞ്ഞിരുന്നവളെ നോക്കി ഞാൻ
“” ച്ചി… നിന്നോടല്ലെടി എണീക്കാൻ പറഞ്ഞെ… “”
ഞെടുങ്ങിയവൾ ചാടി എണ്ണിറ്റു, ന്റെ മുഖത്തേക്ക് തന്നെ നീളുന്ന ആ കൂവള മിഴികൾ ചെറുതായി നിറഞ്ഞു,
“” ന്താ ഏട്ടാ ഇങ്ങനെ.. വെറുതെ… വെറുതെ ഓരോന്ന് കാണിച്ചു ന്നേ പേടിപ്പിക്കല്ലേ.. “”
ന്നിട്ടും ദെഷ്യത്തോടെ നോക്കുന്ന ന്നേ കണ്ടവൾ പേടിച് പുറകിലേക്ക് നീങ്ങി.. ഞാൻ ഒരടി മുന്നോട്ടേക് വച്ചതും പുറകിലേക്ക് നീങ്ങുമെന്ന് കരുതി നിന്ന ന്റെ മുഖത്തേക്ക് നോകിയതല്ലാതെ അവളനങ്ങില്ല.