“” ഒന്നും കഴിച്ചില്ലല്ലോ.. “”
കൂടുതലൊന്നും പറയാതെ ഞാൻ ന്റെ ബ്ലാങ്കെട്ടും കൂടെ എടുത്തിറങ്ങി.ടെറർസ് നോക്കുമ്പോൾ ഒഴിഞ്ഞ മുലയിൽ ഞങ്ങളുടെ കുറച്ച് തുണികൾ ഇട്ടിട്ടുണ്ട് അതിന്റെ ഒരു ഇർഷ ഒഴിച്ചാൽ പൊളി. നല്ല നിലാവുള്ള രവായതിനാൽ കാണാൻ നല്ല ചേല്
കട്ടിയുള്ള ബ്ലാങ്കറ്റ് താഴെ വിഴിച്ചു തലയിണയും വച് പുതപ്പുകൊണ്ട് തല വഴി മൂടി ഞാൻ കിടന്ന്, കുറച്ച് നേരം കിടന്നതു വലത് വശം നിറഞ്ഞതായി തോന്നി……
“” ആമി..തണുപ്പ് കൊള്ളാതെ താഴെ പോയി കിടന്നേ… “”
“” നിങ്ങൾക്ക് വേണേൽ നിങ്ങള് പോയി കിട.. ഞായെന്റെ കെട്ടിയോന്റെ കുടെയാ കെടക്കുന്നേ.. “”
അതുംപറഞ്ഞവൾ ന്റ തോളിലൊരു കടി.. ചെറുതായി നീറുന്നുണ്ട്, ഹമ് പെണ്ണ് കടിച് പൊട്ടിച്ചുന്ന തോന്നണേ.
“” ദേ പെണ്ണെ ചോര.. കളി കുടന്നുണ്ട് നിനക്ക്.. “”
ഞാൻ തലച്ചരിച്ചു അവിടെയൊന്നുഴിഞ്ഞു ഹു. പെണ്ണിന്റെ മുഖം പെടുന്നനെ മാറി, മുഖം കോട്ടി തിരിഞ്ഞു കിടന്നു. ഞാൻ പതിയെ അവളുടെ ദേഹത്തേക്ക് അമർന്നു ആ കാതിന്റെ മാംസ ഭാഗത്തു കടിച്ചു വലിച്ചു
“”മ്മ് മറങ്ങട്… “” അതിഷ്ടപ്പെടാതെ അവൾ കൈമുട്ടുകൊണ്ട് ഒറ്റ ഇടി ഹൊ ചുമച്ചു പോയി ന്നിട്ടും പെണ്ണ് നോക്കില്ല. വാശി…
ഞാൻ ചരിഞ്ഞു കിടക്കുന്ന അവളുടെ മുഖത്തിന് മുകളിൽ കവിളിൽ കവിൾ ചേർത്തു കിടന്ന് അപ്പോളും ഒന്നും മിണ്ടുന്നില്ല. ആ കവിളിൽ ന്റെ കവിൾ തഴുകുമ്പോൾ പെണ്ണോന്ന് ഞെരുങ്ങി.
“” ന്താ പെണ്ണിന്റെ പ്രശ്നം…””
ഞാൻ അവളുടെ റോസപ്പൂ പോലുള്ള നനഞ്ഞ ചുണ്ടിൽ ഒന്ന് മുത്തി.
“” ന്ത് ഒന്നുല.. ഞാൻ ന്തേലും പറഞ്ഞ് വരുമ്പോളാണല്ലോ ഈ ദേഷ്യം…ഹമ്… പോ പോയി നിങ്ങടെ പഴേ കളിക്കുട്ടുകാരിയോട് മിണ്ട്..””
“” ഹാ അവളെന്താ പറഞ്ഞെ.. അല്ല അത് പോട്ടെ നീ എങ്ങനാ അറിഞ്ഞേ അത്..””
ഞാൻ ആ മുഖം ന്റെ കൈകൾ കൊണ്ടുയർത്തി ന്റെ നേരെ നിർത്തി.. അവളുടെ കണ്ണുകൾ ന്റെ മുഖം മുഴുവൻ ഒഴുകി നടന്നു
“” അത് ശ്രീജേച്ചിടെ ഭർത്താവില്ലേ… പുള്ളി എന്നുമൊരോന്ന് പറഞ് വഴക്ക, സമാദാനം ഇല്ലന്നൊക്കെ പറഞ്ഞ് ആ അമ്മയാ..””