“” യ്യോ വയ്യയ്യേ… ഇന്നോത്തിരി ചിരിച്ചെന്റെ യേച്ചി.. അമ്മേടെ കൈന്ന് കരയാൻ ഉള്ളതായി… “”
അഞ്ചു ശ്വാസം വിട്ടൊന്ന് മൂരി നിവർന്നു.. ഞങ്ങളുടെ ഓരോ കഥയും കേട്ട് അവള് ചിരിച്ചു ചിരിച്ചു കണ്ണിലൂടെ വരെ വെള്ളം വന്ന് പെണ്ണിന്റെ.
“” അവള്ക്ക് ചിരി.. ബാക്കിയുള്ളോൻ അനുഭവിച്ചതിനു കൈയും കണക്കുമില്ല.. “”
മാഗി പണ്ടത്തെ കാര്യങ്ങൾ ഓർത്തൊന്ന് ദീർഘനിശ്വാസം എടുത്തു. അപ്പോളേക്കും കൃഷ്ണേട്ടന് പൈസയും കൊടുത്ത് ഞങ്ങൾ അവിടുന്ന് ഇറങ്ങി..
“” ചേട്ടാ, എല്ലാം ഈരണ്ടു ജോഡി പാക്ക് ചെയ്തെടുക്കുമോ..? “”
അഞ്ചുനും മാഗിക്കും ഉപ്പിലിട്ടത് വാങ്ങികൊടുത്ത് ഞാൻ ഇരണ്ട് വീതം പാർസൽ വാങ്ങി. അവരോട് ഇപ്പൊ വരാമെന്ന് പറഞ്ഞു ഞാൻ നേരെ പോയത് ഇക്കാന്റെ കടലേക്കാണ്, അവിടുന്ന് ഞാൻ അവൾക്കുള്ള പാർസലും വാങ്ങി തിരിച്ചിറങ്ങുമ്പോ ന്റെ ഫോൺ ബെല്ലടിച്ചു
“” പൊന്നാ…. പറയെടാ… “” പെണ്ണാണ് ന്നേ കാണാണ്ട് അവൾക്നിൽക്കാൻ മേല..
“” ഏട്ടൻ ഇപ്പൊ വരോ… “”
“” മ്മ്മ് ന്താടാ…? ഞാൻ ദേ ഇപ്പൊ വരും… “”
“” എയ്യ് ഒന്നുല്ല.. വേർതെ… “”
“” ഹാ ചിണുങ്ങാതെ..പറയെന്റെ പെണ്ണെ.. “”
“” അത്… പിന്നെ…. “” അവൾക്കൊരു മടി പറയാൻ ഒരു വീർപ്പുമുട്ടൽ, ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു
“” മ്മ്… പോന്നോട്ടെ.. ഇങ്ങ് “”
“” കാണാണ്ടായപ്പോ ന്തോ പോലെ..
വേഗം ഇങ്ങ് വന്നാ മതി.. ദേ അമ്മ വിളിക്കാണ് ഞാൻ പോവാ… “”
ചുണ്ടിലേക്കിയ ചിരിയോടെ ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട് അവരുടെ അടുത്തേക്ക് നടന്നു, അങ്ങനെ ഇരുട്ട് വീണു തുടങ്ങുന്നതിനു മുന്നെ ഞങ്ങൾ വീട് പിടിച്ചിരുന്നു.
“”ഞാൻ പറഞ്ഞത് വാങ്ങിയോ…?? “”
മുകളിലത്തെ ബാൽക്കണി യിൽ ഇരുന്ന എനിക്ക് പിന്നിലായി ന്റെ ചെവിയിലൊരു മർമ്മരം, ഞാൻ ചിരിയോടെ ന്റെ തോളിലാർന്ന അവളുടെ കൈയിൽ പിടിച്ച് വീഴാതെ മുന്നിലേക്ക് വലിച്ചു ഒരു കവർ കൊടുത്ത് ഏട്ടത്തിക്ക് കൊടുക്കാൻ പറഞ്ഞതും അവളതുമായി താഴേക്ക് പോയി പിന്നെ തിരികെ വന്ന്.
ഞാൻ ആ ചുരൽ കസേരയിൽ കാലുകൾ ആ പടങ്കിൽ ഉയർത്തിയാണ് ഇരിക്കുന്നത് തിരിച്ച് വന്നവൾ ന്റെ കൈയിലെ കവർ വാങ്ങി ന്റെ മടിയിൽ കയറി ഇരുന്ന് ഓരോന്ന് പൊട്ടിച്ച് കഴിക്കാൻ തുടങ്ങി ഇടക്ക് ഒരു കണ്ണടച്ച് പകുതി കടച്ച നെല്ലിക്ക വേണോന്ന് ചോദിക്കുമ്പോൾ ആ മുഖം കൈകളിൽ എടുത്ത് കൊഞ്ചിക്കാൻ ന്റെ മനസ്സ് വെമ്പിയിരുന്നു,